Updated on: 10 November, 2023 5:15 PM IST
ഓർക്കിഡ്

ഓർക്കിഡ് കൃഷി പുതുതായി തുടങ്ങുന്നവർക്കും ഓർക്കിഡ് പ്രേമികൾക്കും ഒക്കെ ഒരു റെഡി റെഫറൻസാണ് ഓർക്കിഡ് കലണ്ടർ. കേരളത്തിലെ സവിശേഷമായ കാലാവസ്ഥ ഓർക്കിഡ് കൃഷിക്ക് എത്രയും ഇണങ്ങിയതാണ് എന്ന് ഈ രംഗത്തെ വിദഗ്ദ്ധരും പ്രഗലഭമതികളും ഒരേ സ്വരത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ചൂടും മഴയും ഇടകലർന്ന ഉഷ്ണമേഖലാ കാലാവസ്ഥ ഓർക്കിഡ് വളർത്താൻ വളരെ അനുയോജ്യമാണ്. മഴക്കാലത്ത് അൽപം ശ്രദ്ധിക്കണമെന്നു മാത്രം.

ഓരോ മാസവും ഓർക്കിഡുകൾക്ക് നൽകേണ്ട പരിചരണങ്ങൾ നോക്കാം.

നവംബർ: തെക്കു-കിഴക്കൻ മഴയുടെ തുടക്ക് സമയം. താപനില കുറയും. അന്തരീക്ഷ ഈർപ്പനില 90 ശതമാനമായി ഉയരുന്നു. മറ്റു രോഗാവസ്ഥകളൊന്നുമില്ലെങ്കിൽ ചെടികളൊക്കെ പുതുമുളകൾ പൊട്ടി നന്നായി വളരുന്ന കാലം. വളപ്രയോഗം തുടരാം. നിലത്ത് വളർത്തുന്നവയ്ക്ക് ജൈവവളമായി പച്ചച്ചാണക സ്ലറി, കടലപ്പിണ്ണാ ക്ക്, മണ്ണിരക്കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ നൽകാം. കീടശല്യം രൂക്ഷമായാൽ “റോഗർ' എന്ന കീടനാശിനി 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളിൽ തളിച്ച് ഇലപ്പേൻ, ഏഫിഡ്, മീലിമൂട്ട, ശൽക്ക പ്രാണി എന്നിവയെ നിയന്ത്രിക്കാം. ഒച്ചുശല്യത്തിന് സാധ്യത.

ഡിസംബർ: മഴ മാറുന്നു. താപപരിധി ഉയർന്ന് അന്തരീക്ഷ ഈർപ്പനില കുറയുന്നു. ആവശ്യമനുസരിച്ച് ഓർക്കിഡുകൾക്ക് ജൈവവളം ചേർക്കുക. പച്ചച്ചാണകം ഒരു കിലോ 5 ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത് ഒഴിക്കാം. കടലപ്പിണ്ണാക്കോ മണ്ണിരക്ക പോസ്റ്റോ ഒരു കിലോ വീതം ഒരു ചതുരശ്രമീറ്റർ സ്ഥലത്ത് ചേർക്കാം. നേരിയ അളവിൽ 19:19:19 വളവും ഇടയ്ക്കിടെ നൽകാം.

എന്നാൽ തൂക്കുചട്ടികളിൽ വളർത്തുന്ന ഹാങിങ് ഓർക്കിഡുകൾക്ക് ജൈവ വളം നൽകാറില്ല. ഇവയുടെ കായിക വളർച്ചയുടെ കാലത്ത് എൻ. പി.കെ. 3:1:1 അനുപാതത്തിലും പുഷ്പിക്കുമ്പോൾ 12:2 അനുപാത ത്തിലും വേണം ചേർക്കാൻ, വെള്ളത്തിൽ അലിയുന്ന വളങ്ങളാണ് ഇതിനുപയോഗിക്കുന്നത്. 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിൽ രണ്ടു പ്രാവശ്യം തളിക്കാം.

English Summary: Orchid care in November December month
Published on: 10 November 2023, 05:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now