ജൈവ ഗോശാല പരിപാലനത്തിൽ പ്രസ്‌തുത ലക്ഷ്യം എങ്ങനെയാണ് സാധ്യമാക്കുക എന്നു നോക്കാം. സ്വദേശി ഇനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടും പ്രകൃതി നിയമങ്ങൾ അനുസരിച്ചും പ്രകൃതിദത്ത ഭക്ഷണം, ആരോഗ്യ സംരക്ഷണം, പ്രജനനം, ഇനങ്ങളുടെ ജനിതക വൈവിധ്യ സംരക്ഷണം എന്നിവയിലൂടെയുമാണ് ജൈവഗോശാല യാഥാർത്ഥ്യമാക്കേണ്ടത്. അതായാത് പ്രകൃതിയുടെയും സസ്യജാലങ്ങളുടെയും എല്ലാ വിധ ജന്തുക്കളുടെയും മനുഷ്യൻ്റെയും സ്ഥായിയായ നിലനിൽപ്പ് ജൈവഗോശാലയുടെ അടിസ്ഥാനമായിരിക്കും.
സങ്കര ഇനങ്ങൾക്ക് സ്ഥാനമുണ്ടാവില്ല. കഴിവതും പ്രാദേശിക ഇനങ്ങൾക്കാണ് സ്ഥാനം നൽകേണ്ട ജൈവഗോശാലയിൽ ജൈവവൈവിധ്യം നില നിർത്തിക്കൊണ്ടുള്ള പ്രജനനമാണ് അവലംബിക്കേണ്ടത്.
ജൈവരീതിയിൽ സ്വയം വളർത്തിയെടുത്ത നാരുകൾ അടങ്ങിയ ഭക്ഷണസാധനങ്ങളും അവയുടെ പോഷണങ്ങളുടെ പുനഃചംക്രമണവും വളരെ പ്രധാനമാണ്. ജൈവപദാർത്ഥങ്ങൾ കൊണ്ടുള്ള സാമ്പ്രദായികമായ തീറ്റ അനുവദനീയമാണ്. ജൈവഗോശാലാ സങ്കല്പത്തിൽ കാലികളെ ബന്ധനസ്ഥരാക്കുന്നതിനു പകരം അവയെ വേണ്ടത്ര മേയാൻ വിടേണ്ടതും സ്വതന്ത്രമായി വിഹരിക്കാൻ അവസരം നൽകേണ്ടതുമാണ്. അന്നജത്തിൻ്റെയും മാംസ്യത്തിൻ്റെയും കൊഴുപ്പിന്റെയും ധാതുലവണങ്ങളുടെയും വിറ്റാമിനുകളുടെയും സമതുലിതമായ ലഭ്യത അനിവാര്യമാണ്. തീറ്റപ്പുല്ല്, തീറ്റമരങ്ങൾ, അസോള തുടങ്ങിയവ പ്രാധാന്യമർഹിക്കുന്നു.
കന്നുകുട്ടികളെ വളർത്തിയെടുക്കലാണ് വളരെ പ്രാധാന്യമുള്ള ഒരു വിഷയം. സ്വാഭാവികമായി പാൽ കുടിക്കാൻ കിടാങ്ങളെ അനുവദി ക്കേണ്ടതും അമ്മ പശുവിൻ്റെ കൂടെ വളരാൻ അനുവദിക്കേണ്ടതുമാ ണ്. ഇങ്ങനെ ചെയ്യുന്നത് ഭാവിയിൽ ഗോശാലയ്ക്ക് അനുയോജ്യമായ പശുക്കളെ വളർത്തിയെടുക്കാൻ അനിവാര്യമാണ്.
ആരോഗ്യസംരക്ഷണത്തിൽ പ്രതിരോധ നടപടികൾ പ്രാധാന്യ മർഹിക്കുന്നു. സുരക്ഷിതമായ ഭക്ഷണവും വെള്ളവും മേച്ചിൽപുറങ്ങളും അനിവാര്യമാണ്. സമഗ്ര ആരോഗ്യസംരക്ഷണ രീതികൾ അവലംബി ക്കേണ്ടതാണ്. രാസമരുന്നുകൾ അനുവദനീയമല്ല. അലോപ്പതി അല്ലാത്ത മരുന്നുകൾക്ക് ആദ്യ പരിഗണന നൽകണം. പച്ചമരുന്നുകളും ഹോമിയോ മരുന്നുകളും അവലംബിക്കാം. ഗോശാലയിലെ മൃഗസമുഹത്തിന്റെ ആരോഗ്യത്തിനു പ്രാമുഖ്യം നൽകണം.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പരിപാലന രീതികൾ സത്വര ശ്രദ്ധയോടെ നടത്തേണ്ടതാണ്. എന്നാൽ പ്രതിരോധ കുത്തിവെയ്‌പ്പുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഭിന്നാഭിപ്രായമാണുള്ളത്. ഗോശാല സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അസുഖങ്ങൾ വ്യാപിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യം സൃഷ്‌ടിക്കപ്പെടുകയും മറ്റു സംരക്ഷണ പ്രവർത്തനങ്ങൾ ഫലപ്രദമാവില്ല എന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോൾ മാത്രം പ്രതിരോധകുത്തിവെയ്‌പ് പരിഗണിക്കുക.