ലഭ്യമായ ഇറച്ചികളിൽ ഏറ്റവും മികച്ചതായി കണക്കാക്കുന്നത് ഒട്ടകപ്പക്ഷിയുടെ ഇറച്ചിയാണ്. മറ്റ് ഇറച്ചികൾക്ക് ഒട്ടകപ്പക്ഷിയുടെ ഇറച്ചിയെക്കാൾ രണ്ടിരട്ടി കലോറിയും, ആറിരട്ടി കൊഴുപ്പും, മൂന്നിരട്ടി കൊളസ്ട്രോളുമുണ്ട്.
കൂടും കുഞ്ഞുങ്ങളും
കൂടിന്റെ തറ മണലിലോ മണ്ണിലോ ഉണ്ടാക്കുന്നതാണു നല്ലത്. ഷെൽട്ടറിനു കുറഞ്ഞത് രണ്ടര മീറ്റർ ഉയരമുണ്ടാകണം. തുറന്ന ഷെഷൽട്ടറിനു മൂന്നു വശങ്ങളിൽ സംരക്ഷണം നൽകണം. നാലാമത്തെ വശത്ത് വാതിൽ വേണം. ഇതിന് കുറഞ്ഞത് ഒന്നര മീറ്റർ വീതി ഉണ്ടായിരിക്കണം. പുറത്തേക്ക് പോകാൻ കഴിയാത്ത വിധം ചുറ്റുവേലി നിർമിക്കണം. ഓരോ നാല് മീറ്ററിലും ബലമുള്ള പോസ്റ്റ് സ്ഥാപിച്ചു നിർമിക്കുന്ന വേലിക്കു കുറഞ്ഞത് 5-6 അടി ഉയരം വേണം.
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ ആഴ്‌ച 32 ഡിഗ്രി സെൽഷ്യസ് ചൂടു നൽകണം. പിന്നീട് ഓരോ ആഴ്‌ചയും രണ്ടു ഡിഗ്രി സെൽഷ്യൽസ് വീതം കുറച്ചു കൊണ്ടു വരണം. ഇവയെ വലിയ തുറന്ന കൂടുകളിലും തുറസായ സ്ഥലത്തും വളർത്താം. 21 ദിവസം പ്രായം വരെ ഒരു കുഞ്ഞിനു കൂട്ടിൽ അര മുതൽ ഒരു സ്ക്വയർ മീറ്റർ സ്ഥലവും 22 മുതൽ 90 ദിവസം വരെയുള്ളതിന് ഒരു സ്ക്വയർ മീറ്റർ സ്ഥലവും വേണം.
ഇറച്ചിക്കായി വളർത്തുന്നത് 12 മാസം വരെയാണ്. ഇതിനു കൂട് വേണമെന്നില്ല. തുറസായ സ്ഥലത്ത് ഒന്നിന് 100 സ്ക്വയർ മീറ്റർ സ്ഥലം അനുവദിക്കണം. മുട്ടയ്ക്കായും പ്രജനനത്തിനായും വളർത്തുന്നത് 24 മാസം മുതൽ മുകളിലേക്കാണ്. ഇവയ്ക്ക് 500 - 800 സ്ക്വയർ മീറ്റർ സ്ഥലം ഒന്നിന് എന്ന തോതിൽ നൽകണം.