Updated on: 12 June, 2022 6:31 PM IST
ആടുകളിൽ ന്യൂമോണിയ പടർന്നുപ്പിടിക്കുന്നു

കേരളത്തിൽ ആടുകളിൽ ന്യൂമോണിയ എന്ന രോഗം പടർന്നുപ്പിടിക്കുന്നു. കഠിനമായ നീർക്കെട്ടാണ് ന്യൂമോണിയ എന്നറിയപ്പെടുന്നത്. ബാക്ടീരിയ, വൈറസ്, പാരസൈറ്റും, ഫംഗസ്, അണുക്കൾ എന്നിവ ഈ രോഗമുണ്ടാക്കുന്നു. ഇവ സാധാരണയായി ആരോഗ്യമുള്ള ആടുകളിൽ ശ്വാസനാളത്തിലെ മുകൾഭാഗത്ത് കാണപ്പെടുന്നു. അണുക്കൾ ശ്വാസം വഴിയാണ് ഉള്ളിൽ കടക്കുന്നത്. പ്രതികൂലസാഹചര്യങ്ങളിൽ ശരീരത്തിലെ പ്രതിരോധ ശക്തി നഷ്ടപ്പെടുകയും അണുക്കൾ വളരെവേഗം വ്യാപിക്കുകയും രോഗം മൂർധന്യത്തിൽ എത്തുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ : ആടുകളിൽ ഉണ്ടാകുന്ന വിരശല്യം , ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ

ലക്ഷണങ്ങൾ

1. ശക്തമായ പനി

2. മൂക്കിൽ നിന്ന് പഴുപ്പ് കൂടിയ ദ്രവം

3. ഭാരക്കുറവ്

4. വയറിളക്കം

5. ഉറക്കം തൂങ്ങുക

6. വിഷമത്തോടെ കൂടിയ ശ്വാസോച്ഛ്വാസം

7. വേദനയോടെയുള്ള ചുമ

പരിഹാരമാർഗ്ഗങ്ങൾ

ആറുമാസം പ്രായമുള്ളവയ്ക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിരിക്കണം. തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് എപ്പോഴും വൃത്തിയാക്കുക. മഴക്കാലത്ത് ആട്ടിൻ കൂട് നനയാതെയും ആടുകളെ നനക്കാതെയും നോക്കുക. പുതിയ ആടുകളെ കൊണ്ടുവരുമ്പോൾ 10 ദിവസമെങ്കിലും നിരീക്ഷണത്തിൽ പാർപ്പിക്കണം. അസുഖം ഉള്ളവയെ മാറ്റിപ്പാർപ്പിക്കുകയും ശ്രദ്ധിക്കുക. ഇവയ്ക്ക് ധാരാളം വെള്ളം നൽകണം. ധാതുലവണ മിശ്രിതങ്ങൾ, ജീവകങ്ങൾ ഭക്ഷണത്തിൽ ചേർത്തു കൊടുക്കണം. കൂടുകളിൽ സ്ഥല സൗകര്യമില്ലാതെ ആടുകളെ തിങ്ങി പാർപ്പിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം, വായുസഞ്ചാര കുറവ്, കാലാവസ്ഥ മാറ്റം, സംരക്ഷണത്തിലെ പോരായ്മ തുടങ്ങിയവ ഈ രോഗങ്ങൾ വ്യാപിക്കാൻ പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.

Pneumonia is spreading in goats in Kerala.

ബന്ധപ്പെട്ട വാർത്തകൾ : ആടുകൾക്ക് ആവശ്യമുള്ള വാക്സിനേഷനും അത് ചെയ്യേണ്ട സമയക്രമവും

മഴക്കാലമായതുകൊണ്ട് ആടുകളെ കരുതലോടെ സംരക്ഷിക്കണം. മഴ കൊണ്ടാൽ വെള്ളം ശ്വാസകോശത്തിൽ കയറി രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെയാണ് ഇവരുടെ കൂടുകൾ ചുരുങ്ങിയത് രണ്ട് അടിയെങ്കിലും പൊക്കത്തിൽ നിർമ്മിക്കുവാൻ പറയുന്നത്. ഗ്രാമീണ മേഖലയിൽ രണ്ട് ആടുകളെയും അതിൻറെ കുട്ടികളെയും പാർപ്പിക്കാൻ 6 അടി നീളവും 6 അടി വീതിയുമുള്ള കൂടാണ് മികച്ചത്. സാധാരണയായി ഒരു ആടിന് ഒരു സ്ക്വയർ മീറ്റർ ആണ് വേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ : ചെറിയൊരു സംരംഭമായി തുടങ്ങാം ആട് വളർത്തൽ

English Summary: Outbreaks appear to be exacerbated during pregnancy and in goats
Published on: 12 June 2022, 06:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now