Updated on: 28 April, 2020 11:35 AM IST

മനുഷ്യന്റെ ആദിമ കാലം മുതലുള്ള സഹചാരിയാണ് നായ. മഹാഭാരതത്തില്‍ പറയുന്നത് കുരുക്ഷേത്ര യുദ്ധം ജയിച്ച ശേഷം സ്വര്‍ഗ്ഗാരോഹണം നടത്താനായി പാണ്ഡവര്‍ പോകുമ്പോള്‍ സഹോദരന്മാര്‍ എല്ലാവരും വഴിയില്‍ വീണുപോവുകയും  ഒടുവില്‍ ധര്‍മ്മപുത്രരും അദ്ദേഹത്തിന്റെ നായയും മാത്രം സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നുമാണ്. വളരെ സിംബോളിക്കായ ഒരു പ്രാതിനിധ്യമാണ് ശ്വാനന് വ്യാസന്‍ നല്‍കിയിരിക്കുന്നത്. അത് ഇന്നും പ്രസക്തമാണുതാനും.

  

പ്രഗത്ഭരും ശ്വാനന്മാരും

യുദ്ധത്തില്‍ പരാജയം ഉറപ്പായ ഹിറ്റ്‌ലറും(Hitler) ഭാര്യയും ആത്മഹത്യ ചെയ്യും മുന്‍പ് തന്നെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തു നായ ബ്ലോണ്ടിയെ(blondy) വിഷം കുത്തിവെച്ചു കൊന്നിരുന്നു. അതിനെ ഉപേക്ഷിച്ചുപോകാനുള്ള മനസ് ഹിറ്റ്‌ലര്‍ക്കുണ്ടായില്ല.

അമേരിക്കയുടെ ആദ്യ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് വാഷിംഗ്ടണ്‍ (George Washington)വലിയൊരു ശ്വാനപ്രേമിയായിരുന്നു.

അദ്ദേഹത്തിന്റെ വീട്ടില്‍ spaniels,Sheep dog,Terriers,new found lands,Spotted dalmation എന്നീ ഇനങ്ങള്‍ ആ സ്‌നേഹം പറ്റി ജീവിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന് (Donald Trump)പട്ടിപ്രേമമില്ല.

അമേരിക്കയുടെ ചരിത്രത്തില്‍ സ്വന്തമായി നായ ഇല്ലാത്ത ആദ്യത്തെ പ്രസിഡന്റാണ്  അദ്ദേഹം.
പ്രശസ്ത നടീനടന്മാരും സാഹിത്യകാരന്മാരും ചിത്രകാരന്മാരും രാഷ്ട്രീയക്കാരുമൊക്കെ മൃഗങ്ങളെ വളര്‍ത്തിയിരുന്നു.

സിനിമ രംഗത്തെ പ്രമുഖരായ മര്‍ലിന്‍ മണ്‍റോയുടെ(Marilyn Monroe)മാള്‍ടെസസ്( maltese), ക്രിസ് ഇവാന്‍സിന്റെ (Chris Evans)ഡോഡ്ജര്‍(Dodger),ടോം ഹോളണ്ടിന്റെ(Tom Holland) ബുള്‍ ടെറിയര്‍(Bull Terrier), ജന്നി സ്ലേറ്റിന്റെ(Jenny Slate) റഗ്ഗി( Reggie), പ്രമുഖ ചിത്രകാരന്‍മാരായ സാല്‍വദോര്‍ ദാലിയുടെ(Salvador Dali)  ഒസെലട്ട് ബാബോ(Ocelot Babou),പാബ്‌ളോ പിക്കാസോയുടെ(Pablo Piccaso) വീറെര്‍ (Wierer) , സിനിമ സംവിധായകന്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ (Alfred Hitchcock)സീലിഹാം ടെറിയറ്‍(Sealyham Terrier) , പാട്ടുകാരനായ പോള്‍ മക്കാര്‍ത്തിയുടെ(Paul Mc Cartney)ഇംഗ്ലീഷ് ഷീപ്പ് ഡോഗ്( English sheep dog), അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ റൂസ്വെല്‍ട്ടിന്റെ(Franklin Roosevelt) ബ്ലാക് ടെറിയര്‍(Black terrier) എന്നിങ്ങനെ നീളുന്നു ആ പട്ടിക.

    

മക്കളെ പോലെ സ്വന്തം

മനുഷ്യര്‍ ആഗോള ജീവിയായി മാറിയതോടെ പ്രായമായവര്‍ ഒറ്റപ്പെടുകയും മക്കള്‍ അകലെ എവിടെയോ താമസിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അത്തരം പ്രായമായവര്‍ക്ക് പലപ്പോഴും തുണയും സന്തോഷവും ജീവിക്കാനുളള പ്രേരണയുമാകുന്നത് അവരുടെ വളര്‍ത്തു മൃഗങ്ങളാണ്, പ്രത്യേകിച്ചും നായകള്‍.

പശു, ആട്,കോഴി,പന്നി,താറാവ് തുടങ്ങിയ ജീവികളെ വളര്‍ത്തുമ്പോള്‍ അതിലൊരു സാമ്പത്തിക കണ്ണുകൂടിയുണ്ട്. എന്നാല്‍ നായ, പൂച്ച,കിളികള്‍,അലങ്കാര മത്സ്യങ്ങള്‍ എന്നിവയെ വളര്‍ത്തുന്നത് ഒരു കൗതുകത്തിനാണ്.

വീട് കാവല്‍ക്കാരന്‍ എന്ന നിലയിലുള്ള ചില നായകളുടെ പങ്കാളിത്തം മറന്നിട്ടില്ല ഇത് പറയുന്നത്, എങ്കിലും കൂടുതല്‍ നായകളും കൗതുകത്തിനുളള വളര്‍ത്തുജീവിയാണ് എന്നത് മറക്കാന്‍ കഴിയില്ല.

ഈയിടെ സിനിമ നടി നിക്കി ഗില്‍റാണി പറയുകയുണ്ടായി, വളര്‍ത്തുനായയെ ഇഷ്ടപ്പെടുന്ന ഒരാളിനെ മാത്രമെ ഞാന്‍ വിവാഹം കഴിക്കൂ എന്ന്. പ്രസവിക്കാന്‍ താത്പ്പര്യമില്ലാത്ത പല സ്ത്രീകളും മക്കളായി കാണുന്നതും വളര്‍ത്തുനായ്ക്കളെയാണ്.

   

എഴുത്തുകാരും വളര്‍ത്തുമൃഗങ്ങളും


ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍ Pet animals ന് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഏത് വിഷമവും അതിജീവിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്ന വളര്‍ത്തു ജീവിയാണ്. പല പ്രമുഖ സാഹിത്യകാരന്മാരും പൂച്ചകളെ ഇഷ്ടപ്പെടുന്നവരാണ്.

ഒ.വി.വിജയനും ടി.പത്മനാഭനും പൂച്ചപ്രേമികളാണ്. നായയെ കേന്ദ്ര കഥാപാത്രമാക്കി അതിമനോഹരമായ നോവല്‍ എഴുതിയ  ആളാണ് സി.നാരായണ പിള്ള.

    വിരസത അകറ്റാന്‍

കൊച്ചുകുട്ടികളില്ലാത്ത വീടുകളില്‍ കൊറോണക്കാലത്തെ ഏകാന്തതയെ അതിജീവിക്കാന്‍ പലരെയും സഹായിക്കുന്നത് വളര്‍ത്തുമൃഗങ്ങളാണ്. മൃഗങ്ങളുമായി സംവദിക്കുകയും കളിക്കുകയും അവരുടെ വികൃതികല്‍ നോക്കിയിരിക്കുകയുമൊക്കെ ആനന്ദകരമായ അനുഭവങ്ങളാണ്. വളര്‍ത്തു മൃഗങ്ങള്‍ മികച്ച ഇമോഷണല്‍ ഹെല്‍ത്ത്(Emotional health) പ്രദാനം ചെയ്യുമെന്ന് ഈ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു.

മനഃശാസ്ത്രജ്ഞനായ മനോജ് തിവാരി പറയുന്നത് ഡിപ്രഷന്‍(depression) അകറ്റാന്‍ ഏറ്റവും മികച്ചത് വളര്‍ത്തുമൃഗങ്ങളുടെ സഹവാസമാണെന്നാണ്.

മനുഷ്യര്‍ മൊബൈലും ടെലിവിഷനുമൊക്കെ കണ്ട് മടുക്കുമ്പോള്‍, പുസ്തകവായന വിരസമാകുമ്പോള്‍ അവന്റെ മനസിനേയും ശരീരത്തെയും ഉന്മേഷപ്പെടുത്താന്‍ വളര്‍ത്തുമൃഗങ്ങളുമായുളള കളികളും തമാശകളും സഹായിക്കുന്നു.


 

 മൃഗപരിപാലനം

എന്നാല്‍ മൃഗങ്ങളെ വളര്‍ത്തുന്നപോലെ പ്രധാനമാണ് അവയുടെ പരിപാലനവും. രോഗങ്ങളും കീടങ്ങളുടെ ഉപദ്രവവും ഇല്ലാതെ സംരക്ഷിക്കുക, അച്ചടക്കമുള്ള ജീവിയായി വളര്‍ത്തുക, ശുചിത്വം പാലിക്കുക, ചിട്ടയായ പ്രതിരോധ മരുന്നുകള്‍ നല്‍കുകയും ചെക്കപ്പ് നടത്തുകയും ചെയ്യുക എന്നിവ പ്രധാനമാണ്. വയറിളക്കവും ദഹനക്കേടും വരാത്തവിധം മിതമായ ഭക്ഷണം നല്‍കുക എന്നതും പ്രധാനമാണ്.

ഇതിനെ Healthy parenting എന്നു വിളിക്കാം. സ്വന്തം കുട്ടികളെ നോക്കുന്നതിലേറെ ശ്രദ്ധ ഈ മിണ്ടാപ്രാണികള്‍ക്ക് കൊടുക്കേണ്ടതുണ്ട്.

കോവിഡ്(COVID 19) വളര്‍ത്തു മൃഗങ്ങളിലേക്കും അവിടെ നിന്നും മനുഷ്യരിലേക്കും പകരാം എന്നതരത്തിലൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും പങ്കുവച്ചതോടെ വലിയ ആശങ്ക പടര്‍ന്നിരുന്നു.

എന്നാല്‍ ലോകാരോഗ്യ സംഘടന(WHO) ഇത് നിഷേധിച്ചതിനാലാണ് വലിയൊരപകടം ഒഴിവായത്. ഇല്ലെങ്കില്‍ ലക്ഷക്കണക്കിന് പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളെ മനുഷ്യര്‍ ഉപേക്ഷിക്കുന്ന ദുരവസ്ഥ ഉണ്ടാകുമായിരുന്നു.

   
 

കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

   വളര്‍ത്തു മൃഗങ്ങളെ പ്രാഥമിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ പുറത്തുകൊണ്ടുപോകുമ്പോള്‍ കൈകാലുകളില്‍ രോഗാണുക്കള്‍ വരാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ ഇത്തരം കാര്യങ്ങള്‍ വീട്ടിനുള്ളില്‍ ന്യൂസ്‌പേപ്പര്‍ ഇട്ടോ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിച്ചോ നിര്‍വ്വഹിക്കാന്‍ അനുവദിക്കുക.

അതല്ലെങ്കില്‍ പുറത്തുപോയി വരുമ്പോള്‍ disinfectant ഉപയോഗിച്ച് കാല്‍പാദങ്ങള്‍ തുടയ്ക്കുകയും രോമം ബ്രഷുചെയ്യുകയുമൊക്കെ വേണം. കൃത്യമായ sanitation protocol പാലിക്കണം.

അധികം യാത്രചെയ്യാനോ എക്‌സര്‍സൈസിനോ സാധ്യതയില്ലാത്തതിനാല്‍  കുറച്ചു സമയം വെയില്‍ കൊള്ളിക്കുക,ശുദ്ധവായു ലഭിക്കുന്നിടത്ത് സമയം ചിലവഴിക്കാന്‍ അനുവദിക്കുക,പുതിയ കളികള്‍ പഠിപ്പിച്ച് ഇന്‍ഡോര്‍ എക്‌സര്‍സൈസിന് സംവിധാനം ഒരുക്കുക എന്നതെല്ലാം പ്രധാനമാണ്. അമിത ഭക്ഷണം തീര്‍ച്ചയായും ഒഴിവാക്കണം.

  

ഹൈഡ്രോതെറാപ്പി(Hydrotherapy)

നിത്യവും ചൂടുവെള്ളത്തില്‍ സോപ്പോ സാനിറ്റൈസറോ(sanitizer) ഉപയോഗിച്ച് കുളിപ്പിക്കുക,നഖങ്ങള്‍ അധികം വളരാതെയും അഴുക്കു കയറാതെയും സൂക്ഷിക്കുക എന്നിവയും പ്രധാനമാണ്.

നിയന്ത്രണങ്ങള്‍ മാറുന്നതോടെ നായകള്‍ക്ക് ഹൈഡ്രോതെറാപ്പി നടത്തുന്നതും നല്ലതാണ്.
ട്രെയിനറുടെ സാന്നിധ്യത്തില്‍ നായകള്‍ക്കുളള സ്വിമ്മിംഗ് ക്ലബ്ബുകളില്‍ (swimming club)വേണം തെറാപ്പി നടത്താന്‍. ആര്‍ത്രൈറ്റിസ്(Arthritis) ഒബേസിറ്റി(Obesity),സ്‌പൈനല്‍കോഡ് ഇന്‍ജുറി (spinal injury)എന്നിവ വരാതിരിക്കാനും മസില്‍ സ്പാസം(muscle spasm) കുറയ്ക്കാനും ജോയിന്റ് മൊബിലിറ്റി (joint mobility)വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

വെറ്റിനറി സര്‍ജന്‍ പവന്‍ കുമാര്‍ പറയുന്നത് സര്‍ജറി കഴിഞ്ഞ നായകള്‍ക്ക് ഹൈഡ്രോതെറാപ്പി വളരെ ഫലപ്രദമാണ് എന്നാണ്. Boxer,Pug,Bull Dog എന്നിവയ്ക്ക് ഇത് ഏറെ ഗുണപ്രദമാണ്. വലിയ നഗരങ്ങളില്‍ മാത്രമെ ഇപ്പോള്‍ ഹൈഡ്രോതെറാപ്പി കേന്ദ്രങ്ങളുള്ളു. വരുംകാലം ചെറുപട്ടണങ്ങളിലേക്കും ഇത്തരം കേന്ദ്രങ്ങള്‍ വരാനുളള സാധ്യതയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  

English Summary: Pet animals to relieve people from loneliness, ekanthatha akattanum unmesha jeevithathinum valartham mrigangalae
Published on: 25 April 2020, 11:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now