Updated on: 16 May, 2022 10:39 AM IST
വളർത്തുമൃഗങ്ങളിൽ പുഴുക്കടി എന്ന രോഗം വ്യാപിക്കുന്നു

നായ, പൂച്ച, പശു തുടങ്ങിയവയിൽ കാണപ്പെടുന്ന ത്വക്ക് രോഗമാണ് പുഴുക്കടി. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വളർത്തുമൃഗങ്ങളിൽ ഉണ്ടാക്കാൻ കാരണമായി ഭവിക്കുന്നു.

രോഗത്തെ എങ്ങനെ പ്രതിരോധിക്കാം

പ്രധാനമായും പുഴുക്കടി രോഗസാധ്യത ഉണ്ടാകുന്നത് ചർമസംരക്ഷണത്തിന്റെ കുറവുകൊണ്ട് തന്നെയാണ്. ത്വക്കിലെ ഈർപ്പം തട്ടുമ്പോൾ അവിടെ പൂപ്പൽ വളരുകയും ശരീരത്തിൽ വൃത്താകൃതിയിൽ രോമം കൊഴിയുകയും ചെയ്യുന്നു. ഈ സ്ഥലങ്ങളിൽ ചർമം ചുവന്ന് കുമിളകളായി മാറുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഓമന മൃഗങ്ങളെ സ്നേഹിക്കാം, അല്പം കരുതലോടെ

രോഗമുള്ള ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിനാൽ ആ ഭാഗം വളർത്തു മൃഗങ്ങൾ ഉരയ്ക്കാൻ ശ്രമിക്കുന്നു. ഇത് വീണ്ടും അവിടെ പൊട്ടലിന് കാരണമാവുകയും ചെയ്യുന്നു. കൂടുതൽ വലിയ വ്രണങ്ങൾ ഇവിടെ ഉണ്ടാവുകയും ചെയ്യുന്നു. പുഴുക്കടി രോഗസാധ്യത കണ്ടാൽ വെറ്റിനറി ഡോക്ടറുടെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം ഈ രോഗസാധ്യത ഏറെ ഗുരുതരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: നായകളുടെ ഗർഭകാല പരിരക്ഷയും ആഹാര രീതിയും

പ്രതിരോധമാർഗങ്ങൾ

പുഴുക്കടി രോഗ സാധ്യതയുള്ള വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറ നിർബന്ധമായും ധരിക്കണം. അല്ലാത്തപക്ഷം രോഗം മനുഷ്യനിലേക്ക് പകരുന്നതാണ്. ഇവയ്ക്ക് നൽകുന്ന പാത്രങ്ങൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. രോഗമുള്ള തൊലി ഭാഗം ചുരണ്ടിയെടുത്ത് ലാബിലെ പരിശോധനയിൽ ഫംഗസ് ബാധ തന്നെയാണോ എന്ന് ഉറപ്പുവരുത്തണം. ഫംഗസ് ബാധ ആണെങ്കിൽ മരുന്നുകൾ ഉള്ളിൽ കഴിക്കാൻ വിദഗ്ധ ഡോക്ടറുടെ ഉപദേശത്തോടെ വിപണിയിൽ നിന്ന് വാങ്ങുക.

ബന്ധപ്പെട്ട വാർത്തകൾ: പൂച്ചയെ അധികം ലാളിക്കേണ്ട, മാരക രോഗങ്ങൾ വരെ നമ്മൾക്ക് വന്നുഭവിക്കും

ആൻറി ഫംഗൽ ലേപനങ്ങൾ (kiskin, candid) പുറമേ പുരട്ടാവുന്നതാണ്. ഗന്ധക പൊടി വെളിച്ചെണ്ണയിൽ ചേർത്തു പശുക്കളിൽ പുരട്ടുന്നത് ഒരു നാടൻ പ്രയോഗമാണ്. പശുക്കളിൽ ഇവ കാണപ്പെട്ടാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി തുടയ്ക്കുക അതിനുശേഷം ടിങ്ച്ചർ അയോഡിൻ പുരട്ടുക.

ബന്ധപ്പെട്ട വാർത്തകൾ: വളർത്തു മൃഗങ്ങളിൽ നിന്നും പടരുന്ന രോഗങ്ങൾ

English Summary: pets diseases spread all over kerala
Published on: 16 May 2022, 10:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now