Updated on: 28 June, 2022 6:30 PM IST
വില അല്പം കുറവാണ് പോമറേനിയൻ ഇനത്തിന്

പെറ്റ് വിപണിയിൽ എല്ലാവരുടെയും മനം കവരുന്ന നായ ഇനമാണ് പോമറേനിയൻ. മറ്റു ചെറിയ നായ ഇനങ്ങളെക്കാൾ വില അല്പം കുറവാണ് പോമറേനിയൻ ഇനത്തിന്. കൂടാതെ പരിചരിക്കാനും ഏറെ എളുപ്പം. പരിചരിക്കാൻ ഏറെ എളുപ്പം മാത്രമല്ല കുറഞ്ഞ തീറ്റയും, കുട്ടിത്തം കലർന്ന സ്വഭാവവും ഈ നായ ഇനത്തിന് വിപണിയിൽ സ്വീകാര്യത കൂടുതൽ ലഭിക്കുവാൻ കാരണമായി.

പ്രത്യേകതകൾ

ഇടതൂർന്ന നീളമേറിയ രോമങ്ങൾ ആണ് ഇവയുടെ ഏറ്റവും വലിയ ആകർഷണീയത. കൂടാതെ മനോഹരമായ തിളങ്ങുന്ന കണ്ണുകളുള്ള കുഞ്ഞൻ മുഖവും. രണ്ടു കിലോയിൽ താഴെ മാത്രമേ ഇവയ്ക്ക് ഭാരം ഉണ്ടാവുകയുള്ളൂ.

ബന്ധപ്പെട്ട വാർത്തകൾ : നായ ജനുസ്സുകളിൽ മലയാളിക്ക് പ്രിയം പഗ്ഗിനോട്

കൂടാതെ പരമാവധി ഉയരം 7 ഇഞ്ച് മാത്രമേ വരികയുള്ളൂ. ഇവ വിവിധ നിറങ്ങളിൽ വിപണിയിൽ ലഭ്യമാകുന്നു. ഓറഞ്ച്, കറുപ്പ്, വെള്ള തുടങ്ങി നിറഭേദങ്ങളിൽ കാണപ്പെടുന്ന ഈ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്നത് തൂവെള്ള നിറമുള്ള പൊമറേനിയൻ ഇനങ്ങളെയാണ്. ഈ നിങ്ങൾക്ക് ഡബിൾകോട്ട് രോമം ആണ് ഉള്ളത്. പുറമേയുള്ള രോമം വളരെ മൃദുലവും നീളമേറിയതുമാണ്. ഇതു കൂടാതെ ഇവയുടെ വാലുകൾ ഒരു വശത്തേക്ക് അല്പം വളഞ്ഞതുമാണ് നിൽക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ : നായ പ്രേമികൾക്ക് എന്നും പ്രിയം ബീഗിലിനോട്

ഇത് മേനിയഴക് വർധിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്. കുട്ടിത്തമുള്ള മുഖം മാത്രമല്ല ഇവ കുട്ടികൾക്കൊപ്പം കളിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്. വളരെ പെട്ടെന്ന് മനുഷ്യരോട് ഇടപഴകുന്ന ഇവ വീടുകളിൽ വളർത്താൻ അനുയോജ്യമായ ഇനമായി കണക്കാക്കുന്നു. എന്നാൽ ഇതിൻറെ ഒരു പോരായ്മയായി പലരും ചൂണ്ടികാണിക്കുന്നത് കാവൽനായ വിഭാഗത്തിൽ ഇതിനെ ഒരിക്കലും ഉൾപ്പെടുത്താൻ കഴിയുന്നില്ല എന്നതാണ്. ശാന്ത സ്വഭാവക്കാരായ ഈ ഇനം മറ്റുള്ള സ്പിറ്റ്സ് വിഭാഗത്തിലെ ഇനങ്ങളെ പോലെ പരിചിതമല്ലാത്ത വരെ കണ്ടാൽ കുരയ്ക്കുകയോ, ഭയപ്പെടുകയോ ചെയ്യുന്നില്ല. എന്തുകൊണ്ടും ഇൻഡോർ നായ ഇനമായി വളർത്താൻ കഴിയുന്ന ഇനമാണ് ഇത്. നീളവും കട്ടികൂടിയ രോമങ്ങളും ഉള്ളതിനാൽ ദിവസേന ചീകി വൃത്തിയാക്കാൻ മറക്കരുത്. വ്യക്തിശുചിത്വം ഏറെ ഇഷ്ടപ്പെടുന്ന നായ വിഭാഗമാണ് ഇത്. ഇവയ്ക്ക് രോമം കെട്ടുപിണഞ്ഞ ഇതിൻറെ ആകാരഭംഗി നഷ്ടപ്പെടാതിരിക്കാൻ ദിവസവും നല്ല ബലമേറിയ ബ്രഷ് കൊണ്ട് മുടികൾ ചീകണം. രോമങ്ങൾ എപ്പോഴും പൊഴിയുന്ന സ്വഭാവക്കാർ ആയതിനാൽ കൃത്യമായി പൊഴിയുന്ന രോമങ്ങൾ നീക്കം ചെയ്യുവാൻ പ്രത്യേക കരുതൽ വേണം. ഇവയ്ക്ക് മികച്ച രീതിയിൽ ആരോഗ്യം ഉണ്ടാകുവാൻ പ്രോട്ടീൻ കൂടുതലായ ഭക്ഷണം നൽകണം. ധാതുലവണ സമ്പുഷ്ടമായ തീറ്റ ഇന്ന് മിക്ക കടകളിലും ലഭ്യമാണ്. ഇത് വാങ്ങി നൽകുന്നതാണ് കൂടുതൽ നല്ലത്. നല്ല ഭക്ഷണവും, വ്യക്തിശുചിത്വവും കൃത്യമായി പാലിച്ചില്ലെങ്കിൽ നിരവധി രോഗങ്ങൾ ഇവയ്ക്ക് കടന്നുവരും. എപ്പോഴും നല്ല രീതിയിൽ ശുദ്ധജലം ഇവയ്ക്ക് ലഭ്യമാക്കണം. പലപ്പോഴും വെള്ളം കുടിക്കുന്നത് കുറവായാൽ ഇത്തരം വളർത്തുനായകളിലെ മൂത്രത്തിൽ കല്ല് എന്ന രോഗം വരാറുണ്ട്.

The Pomeranian is one of the most sought after dogs in the pet market. The Pomeranian breed is slightly less expensive than other small dog breeds.

മൂത്രത്തിന് മഞ്ഞനിറം കൈവരുന്നതും, പലതവണയായി മൂത്രം പോകുന്നതും ഇതിൻറെ പ്രാഥമിക രോഗലക്ഷണങ്ങളായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ലക്ഷണങ്ങൾ കാണുമ്പോൾ ഡോക്ടറുടെ സേവനം ഉടനടി ഏർപ്പെടുത്തണം. പ്രാഥമിക ഘട്ടത്തിൽ മൂത്രക്കല്ല് പരിഹരിച്ചില്ലെങ്കിൽ ധാരാളം രോഗ സാധ്യതകൾ ഇവയ്ക്കുണ്ട്. പലപ്പോഴും വിപണിയിൽ ഇതേ ഇനം എന്ന രീതിയിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ടോയ് പോം, ടീകപ്പ് പോം തുടങ്ങിയ ഇനങ്ങൾ വിപണിയിൽ വരുന്നുണ്ട്. പക്ഷേ ഇത്തരം ഇനങ്ങൾ ഒരിക്കലും പോമറേനിയൻ എന്ന ഇനം അല്ല എന്ന് തിരിച്ചറിയുക.

ബന്ധപ്പെട്ട വാർത്തകൾ : ജനപ്രീതിയിൽ നമ്പർ വൺ അൽസേഷൻ തന്നെ

English Summary: Pomeranian lovely dog for our home and beutiful pet
Published on: 28 June 2022, 04:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now