1. Livestock & Aqua

നായ പ്രേമികൾക്ക് എന്നും പ്രിയം ബീഗിലിനോട്

നായ പ്രേമികൾക്ക് ഇഷ്ടപ്പെട്ട ഇനമാണ് ബീഗിൽ. വശ്യമായ സൗന്ദര്യ ഭാവം തന്നെയാണ് എല്ലാവരെയും ആകർഷിക്കുന്ന ഘടകം. 1884 അമേരിക്കൻ കെന്നൽ ക്ലബ് ബീഗിൽ ഒരു ബ്രീഡായി അംഗീകരിച്ചു.

Priyanka Menon
ബീഗിൽ വീട്ടു കാവലിന് മികച്ചതാണ്
ബീഗിൽ വീട്ടു കാവലിന് മികച്ചതാണ്

നായ പ്രേമികൾക്ക് ഇഷ്ടപ്പെട്ട ഇനമാണ് ബീഗിൽ. വശ്യമായ സൗന്ദര്യ ഭാവം തന്നെയാണ് എല്ലാവരെയും ആകർഷിക്കുന്ന ഘടകം. 1884 അമേരിക്കൻ കെന്നൽ ക്ലബ് ബീഗിൽ ഒരു ബ്രീഡായി അംഗീകരിച്ചു. 18 ഇഞ്ച് ഉയരവും 8 കിലോ ഭാരവുമാണ് ഇതിൻറെ പ്രത്യേകത.

പേശികൾ ഉള്ള കാലുകൾ, വലിയ മൂക്ക്, നീണ്ട താഴേക്ക് തൂങ്ങി ചെവികൾ, നീളമുള്ള വാലുകൾ ഇടതൂർന്ന രോമം തുടങ്ങിയവയാണ് പ്രധാനപ്പെട്ട സവിശേഷതകൾ.

പരിചരണം -അറിയേണ്ട കാര്യങ്ങൾ

ചെറിയ രോമം ആയതുകൊണ്ട് തന്നെ എല്ലാദിവസവും രോമം ചീകി വൃത്തിയാക്കി ഇരിക്കണം.

ദിവസേന കുളി ആവശ്യമില്ല. തൂക്കം വെക്കുന്ന ശരീരപ്രകൃതം ആയതിനാൽ കുട്ടിക്കാലം നല്ല ഭക്ഷണ ശീലം അനുവർത്തിക്കുകയും ക്രമേണ ഭക്ഷണത്തിന് അളവ് കുറയ്ക്കുകയും വേണം.

പ്രത്യേകത

നല്ല ചുറുചുറുക്കുള്ള പ്രകൃതവും അതുപോലെ സൗമ്യമായി ഇരിക്കുകയും ചെയ്യുന്ന സ്വഭാവമാണ് ഇവയ്ക്ക്. പ്രധാനമായും രണ്ട് വലിപ്പത്തിൽ ഉള്ളവയാണ് ബീഗിൾ എന്ന ഇനത്തിൽ ഉള്ളത്. ഒരിനം 13 ഇഞ്ച് ഉയരം കൈവരിക്കുന്നവയും ഒരു 15 ഇഞ്ച് ഉയരം കൈവരിക്കുന്നതാണ്. യജമാനനോട് സ്നേഹവും കരുതലും കാണിക്കുന്ന ഈ ഇനം വീട്ടു കാവലിന് മികച്ചതാണ്. ഇരയെ മണം പിടിച്ചു കണ്ടുപിടിക്കുകയും, ഉറക്കെ കുരയ്ക്കുകയും ചെയ്യുന്ന പ്രകൃതമാണ് ഇവയ്ക്ക്.

കൂട് ഒരുക്കുമ്പോൾ

ചെറു കൂടുകളാണ് ഇവയ്ക്ക് നല്ലത്. ഓടിക്കളിക്കുവാൻ നല്ല വിസ്താരമുള്ള കൂടുകളാണ് ഇവയുടെ ആരോഗ്യം വർദ്ധിപ്പിക്കുവാൻ മികച്ചത്. പാദങ്ങളിൽ രോഗങ്ങൾക്ക് സാധ്യത ഉള്ളതിനാൽ പാദസംരക്ഷണം കൃത്യമായി ചെയ്തിരിക്കണം. ഏകദേശം പന്ത്രണ്ട് വയസ്സ് വരെയാണ് ആയുസ്സ്. രണ്ടു നേരം ഭക്ഷണം നൽകാം. മൾട്ടി വിറ്റാമിനുകളും ഇടയ്ക്ക് കാരറ്റും ബീറ്റ്‌റൂട്ടും ഒക്കെ നൽകിയിരിക്കണം. വൈകുന്നേരസമയം ഡ്രൈ ഫുഡ് നൽകാം.

The Beagle is a favorite breed of dog. Elegant beauty is the factor that attracts everyone. 1884 American Kennel Club recognizes Beagle as a breed. It is 18 inches high and weighs 8 kg.

ഡ്രൈ ഫുഡ് മൂന്നു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് നൽകുന്നത് ആരോഗ്യത്തിന് മികച്ചതാണ്. ഇതുകൂടാതെ ശുദ്ധജലം എപ്പോഴും നൽകണം. നായ കുട്ടികളെ വാങ്ങുമ്പോൾ അവയുടെ പല്ലുകളുടെ വിന്യാസം, ചെവികളുടെ ഘടന, ഉയർന്ന വാൽ തുടങ്ങിയവ ശ്രദ്ധിക്കേണ്ടത് പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.

English Summary: beagle a favorite for the dog lovers

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds