മുട്ടയ്ക്കും ഇറച്ചിയ്ക്കും വേണ്ടിയാണ് പ്രധാനമായും കോഴിവളർത്തൽ ബിസിനസ്സ് ചെയ്യുന്നത്. ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു. 1. മുട്ടയ്ക്കായി വളർത്തുന്നവയും 2. ഇറച്ചിയ്ക്കായി വളർത്തുന്നവയും. ഇറച്ചിയ്ക്കായി വളർത്തുന്ന പ്രധാനപ്പെട്ട ഇനങ്ങൾ broilers, roasters, fryers എന്നിവയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ, ബ്രോയിലർ ഉൽപ്പാദനത്തിൽ കാര്യമായ പുരോഗതി കൈവരിച്ചിരിക്കുന്നു. ഉയർന്ന നിലവാരമുള്ള കുഞ്ഞുങ്ങൾ, ഏറ്റവും പുതിയ ഉപകരണങ്ങൾ, വാക്സിനുകൾ, മരുന്നുകൾ എന്നിവ ഇതിൽ ഉണ്ട്.
കോഴി വളർത്തൽ കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ
- ലെയർ ഫാമിംഗുമായി (അതായത് മുട്ടയിടുന്ന കോഴികളെ വളർത്തുന്ന ഫാർമിംഗ്)
താരതമ്യപ്പെടുത്തുമ്പോൾ ഇതിന് കൂടുതൽ നിക്ഷേപത്തിൻറെ ആവശ്യമില്ല.
- പരിപാലനത്തിൻറെ കാലയളവ് ആറ് മുതൽ ഏഴ് ആഴ്ച വരെയാണ്.
- മറ്റ് ഇനങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കുറഞ്ഞ അളവിലുള്ള
തീറ്റ മാത്രമേ ബ്രോയിലറുകൾക്ക് ആവശ്യമുള്ളൂ.
- നിക്ഷേപത്തിൽ നിന്നുള്ള ത്വരിത വരുമാനം.
- ആടുകളുടെ മാംസവുമായി താരതമ്യപ്പെടുത്തുമ്പോൾ കോഴി ഇറച്ചിയുടെ ആവശ്യം കൂടുതലാണ്.
വിവിധ തരം കോഴി ഇനങ്ങൾ
അമേരിക്കൻ ഇനങ്ങൾ
ന്യൂ ഹംപ്ഷ്യർ (New Hampshire)
വൈറ്റ് പ്ലൈമൗത് റോക്ക് (White Plymouth Rock)
റോഡ് ഐലൻഡ് റെഡ് (Rhode Island Red)
ഡയൻഡോട്ട് II (Wyandote II)
മെഡിറ്ററേനിയൻ ഇനങ്ങൾ
ഈ ഇനങ്ങൾ ശരീരഭാരം കുറഞ്ഞവയാണ്. കൂടുതലായും മുട്ട ഉൽപ്പാദനത്തിന് വളർത്തുന്നു.
ലെഗോൺ (Leghorn)
മിനോർക്ക (Minorca)
അൺകോണ (Ancona)
Poultry Farming: Top Chicken Breeds in India for Egg and Meat
ഇംഗ്ലീഷ് ഇനങ്ങൾ
ഓസ്ട്രലോർപ് (Australorp)
സസ്സെക്സ് (Sussex)
ഓർഫിങ്‌ടോൺ (Orphington)
ഇന്ത്യൻ ഇനങ്ങൾ
അസിൽ (Asil)
കടക്ക്നാഥ് (Kadacknath)
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ ആഗ്രഹമുണ്ടോ?
#Chicken#Farm#Agriculture#Krishi#FTB