Updated on: 25 July, 2023 12:02 AM IST

ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഹാറിലും ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള പന്നികള്‍, പന്നി മാംസം, പന്നി കാഷ്ഠം, തീറ്റ എന്നിവയുടെ നീക്കം നിരോധിച്ചുകൊണ്ട് 15/07/2022 തീയതിയില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. നിലവിൽ ആ നിരോധനം തുടർന്ന് വരുകയാണ് .

സംസ്ഥാനത്ത് ആദ്യമായി 2022 ജൂലൈയില്‍ വയനാട് ജില്ലയില്‍ ‍ ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന്കണ്ണൂര്‍,തൃശ്ശൂര്‍,പാലക്കാട്,കോട്ടയം,ഇടുക്കി,തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസറഗോഡ് ജില്ലകളില്‍ ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ രോഗം സ്ഥിരീകരിയ്ക്കുകയും, എല്ലാ ജില്ലകളിലും ചീഫ് വെറ്ററിനറി ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളില്‍ കൺട്രോൾ റൂം പ്രവർത്തനം ആരംഭിയ്ക്കുകയും വകുപ്പിലെ ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള RRT (ദ്രുതകര്‍മ്മ സേന) രൂപീകരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ 1 km ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കുകയും പ്രഭവകേന്ദ്രത്തിനു പുറത്ത് 10 km ചുറ്റളവിലെ പന്നി ഫാമുകളില്‍ രോഗനിരീക്ഷണം കാര്യക്ഷമമായി നടത്തുകയും പന്നികളുടെ നീക്കം തടയുകയും ചെയ്തു. സംസ്ഥാനത്ത് 20.04.2023വരെയുളള കണക്കനുസരിച്ച് 6407 പന്നികളെ നാഷണല്‍ ആക്ഷൻ പ്ലാൻ പ്രകാരം 'കള്‍' ചെയ്തിട്ടുണ്ട്.

ചെക്ക് പോസ്റ്റുകളിലെ നിയന്ത്രണങ്ങള്‍

രണ്ടാം ഘട്ടം 23.06.2023 ല്‍ കണ്ണൂര്‍ ജില്ലയില്‍ പന്നിപനി സ്ഥിരീകരിയ്ക്കുകയുണ്ടായി. തുടര്‍ന്ന് തൃശ്ശൂര്‍, ഇടുക്കി, കണ്ണൂര്‍, എറണാകുളം, കാസറഗോഡ് ജില്ലകളില്‍ പന്നിപനി സ്ഥിരീകരിച്ചു. ആയതിനെ തുടര്‍ന്ന് ചെക്ക് പോസ്റ്റുകളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും സംസ്ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ 15.10.2023 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

പേരന്റ് സ്റ്റോക്കിന്റെ സംരക്ഷണം

പേരന്റ് സ്റ്റോക്കിനെ സംരക്ഷിയ്ക്കുന്നതിന് പേരന്റ് സ്റ്റോക്കിനെ വളര്‍ത്തുന്ന സര്‍ക്കാരിന്റെ കീഴിലുളള പാറശ്ശാല,കാപ്പാട്,കോലാനി എന്നീ ഫാമുകളുടേയും കേരള കന്നുകാലി വികസന ബോര്‍ഡിന്റെ ഇടയാറിലുളള ഫാമിന്റേയും കേരള വെറ്ററിനറി &അനിമല്‍ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി, പൂക്കോട് എന്നിവിടങ്ങളിലെ ഫാമിന്റേയും രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നികളെ വളര്‍ത്തുന്നത് ബയോസെക്യൂരിറ്റിയുടെ ഭാഗമായി 15.10.2023 വരെ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.ഈ പേരന്റ് സ്റ്റോക്ക് ഫാമുകളിലെ പന്നികളെ സംരക്ഷിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് പന്നി കര്‍ഷകര്‍ക്ക് ആഫ്രിക്കൻ പന്നിപനിയുടെ ഭാഗമായ പുനരധിവാസ പദ്ധതിയിലൂടെ പന്നികുഞ്ഞുങ്ങളെ നല്‍കാൻ കഴിയുകയുളളൂ.

English Summary: Precaution against pig disease
Published on: 25 July 2023, 12:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now