കാലികൾക്ക് ഇപ്പോൾ തൊഴുത്ത് ഉണ്ടാകുമ്പോൾ അത് വൃത്തിയാക്കുന്ന ജോലി ക്ഷീരകർഷകർ വൃത്തിയായി ചെയ്യേണ്ടതുണ്ട്.കാലിത്തൊഴുത്തും പശുവിനെയും ഒരേപോലെ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇന്ന് പ്രഷർ വാഷർ വിപണിയിൽ ലഭ്യമാണ്.ഇതുപയോഗിച്ച് വളരെ വേഗം കന്നുകാലികളെ വെള്ളമൊഴിച്ച് വൃത്തിയാക്കാനും അവയെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും കഴിയും
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9562622562
കാലികൾക്ക് തൊഴുത്തുണ്ടാക്കുമ്പോൾ
സാധാരണയായി ലഭിക്കുന്ന, ചെലവ് കുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. സൂര്യപ്രകാശം, അന്തിരീക്ഷോഷ്മാവ്, ആർദ്രത, മർദ്ദം, മഴ, കാറ്റ് തുടങ്ങിയ പല ഘടകങ്ങളും കന്നുകാലികളുടെ ആരോഗ്യത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നവയാണ്. അതുകൊണ്ട് അവയിൽ നിന്നുള്ള സംരക്ഷണം ആയിരിക്കണം തൊഴുത്തിന്റെ പ്രാധാന്യം.
അത് ഉരുക്കളുടെ ഉത്പാദനക്ഷമത കൂട്ടാനും ഒരു പരിധിവരെ സഹായകരമാണ്. സ്ഥലം കുറവായ പുരയിടങ്ങളിൽ പുരയോട് ചേർന്ന് ഒരു ചാർത്തുപോലെയോ, പ്രത്യേകമായോ ഇത് നിർമ്മിക്കാം. ഉയർന്നതും വെള്ളം കെട്ടി നിൽക്കാത്തതും ആയ സ്ഥലം എപോഴും ഉയർന്നതും വെള്ളം കെട്ടി നിൽക്കാത്തതും ആയ സ്ഥലം എപ്പോഴും തൊഴുത്തിന് വേണ്ടി തെരഞ്ഞെടുക്കണം.
തൊഴുത്തിന്റെ തറ 40 സെ.മീ. നീളത്തിന് 1 സെ.മീ. എന്ന കണക്കിന് താഴ്സത്തി ചരിച്ച് വാർക്കണം. ഒരു വലിയ പശുവിന് 1.5-1.7 മീറ്റർ നീളവും 1-1.2 മീറ്റർ വീതിയും ഉള്ള നിൽക്കാനുള്ള സ്ഥലവും 0.75 മീറ്റർ വീതിയുള്ള പുൽത്തൊട്ടിയും ഉണ്ടായിരിക്കണം. പുൽത്തൊട്ടി എപ്പോഴും വൃത്തിയുള്ളതായിരിക്കണം. തറ നിരപ്പുള്ളതും, കോണുകൾ ഉരുട്ടിയതും ആയിരിക്കാൻ ശ്രദ്ധിക്കണം. തറ വഴുക്കലില്ലാതെയിരിക്കാൻ വേണ്ടി, ഇഷ്ടികയോ കരിങ്കല്ലോ പാകാം; അല്ലെങ്കിൽ കോൺക്രീറ്റു ചെയ്യണം. റബ്ബർ മാറ്റ് ഇടുന്നതും നല്ലതാണ്. മേൽക്കുര ഓല മേഞ്ഞതാകാം (ചൂട് കുറയ്ക്കാൻ നല്ലതാണ്).
ആസ്ബസ്റ്റോസ്, ഓട്, ടിൻ ഷീറ്റ് എന്നിവയും ഉപയോഗിക്കാം. തൂണിൽ നിന്നും 75 സെ.മീ. അകലംവരെ മേൽക്കുരയുടെ എറമ്പ് ഉണ്ടായിരിക്കണം. ഇത് മഴവെള്ളം ഉള്ളിലേക്ക് കടയ്ക്കാതിരിക്കാൻ സഹായിക്കും. പശുവിന് നില്ക്കാനുള്ള സ്ഥലത്തിന് പിന്നിലായി 30 സെ.മീ. വീതിയിലും, 10 സെ.മീ. താഴ്ചയിലുമായി നീർച്ചാൽ ഉണ്ടായിരിക്കണം. നീർച്ചാലിന്റെ ഒരറ്റത്ത് മൂത്രം സംഭരിക്കാനായി കുഴി നിർമ്മിക്കാവുന്നതാണ്.
ചാണകം എടുത്തുമാറ്റാനായി തൊഴുത്തിൽനിന്നു കുറച്ചകലെയായി കുഴി പണിയാവുന്നതാണ്. തൊഴുത്തും പരിസരവും എപ്പോഴും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത് സാംക്രമികരോഗങ്ങൾ പകരുന്നത് തടയാൻ സഹായിക്കും