ആരോഗ്യമുള്ള പെൺനായ്ക്കളിൽ നിന്നു മാത്രമേ ആരോഗ്യമുള്ള നായ്ക്കുട്ടികൾ ഉണ്ടാവുകയുള്ളു എന്നതു കൊണ്ടുതന്നെ ഗർഭിണികളായ നായ്ക്കുട്ടികളുടെ സംരക്ഷണം അതീവ പ്രാധാന്യം അർഹിക്കുന്നു. സാധാരണയായി നായ്ക്കളിലെ ഗർഭകാലം 57 മുതൽ 62 ദിവസം വരെയാണ്. കുട്ടികളുടെ എണ്ണം കൂടുതലുള്ള അവസരങ്ങളിൽ ഗർഭകാലം കുറയാനും എണ്ണം കുറവുള്ളപ്പോൾ കൂടാനും സാധ്യതയുണ്ട്.
ഗർഭധാരണത്തിൻറെ സൂചനകൾ എന്തൊക്കെയാണ്?
- മിക്ക നായ്ക്കളും ആദ്യ ഏതാനും ആഴ്ചകളിൽ ഗർഭാവസ്ഥയുടെ ലക്ഷണങ്ങൾ കാണിക്കില്ല. നിങ്ങളുടെ നായ നേരത്തെ ഗർഭിണിയാണെങ്കിൽ നിർണ്ണയിക്കാൻ പ്രയാസമാണ്.
- രണ്ടാമത്തെ ത്രിമാസത്തിൽ (ഏതാണ്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ) സാധാരണയായി അടയാളങ്ങൾ പ്രത്യക്ഷപ്പെടുന്നു.
- ഓക്കാനം, ഛർദ്ദി (രാവിലെ രോഗം) സാധാരണമല്ല, പക്ഷേ ചില നായ്ക്കൾ ദിവസങ്ങളിൽ 21-25 വരെ ഹോർമോണൽ മാറ്റങ്ങൾ ഉണ്ടാകാം.
- ചില ശരീരഭാരം 21 ദിവസത്തിലൊരിക്കലും ഗർഭാവസ്ഥയിലേക്ക് ശ്രദ്ധിക്കപ്പെടാം. ദിവസത്തിൽ 35 ഗ്രാം , ശരീരഭാരം കൂടുതൽ ശ്രദ്ധേയമാവുകയും ഗർഭകാലത്തുടർന്ന് തുടരുകയും ചെയ്യും.
- നായ്ക്ക് 30 ആഴ്ചയോളം ഗർഭം നൽകാം.
40 ദിവസത്തിനകം സസ്തനികൾ വളരെ വലുതായി തുടങ്ങും.യോനിയിലൂടെ തവിട്ട്നിറത്തിൽ നിന്ന് നേരിയ, വ്യക്തമായ ഡിസ്ചാർജ് വന്നേക്കാം. - ഉദരത്തിന്റെ വികാസം സാധാരണഗതിയിൽ ഗർഭകാലത്ത് 40 ദിവസമെടുക്കും. ഗർഭിണിയായ നായ് പൂർണ്ണസമയത്തേക്ക് വരുന്നതോടെ, അവളുടെ വയറ്റിൽ നീങ്ങുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട്.
നായ്ക്കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങുന്ന അവസരങ്ങളിൽ ഗർഭകാലം 70-75 ദിവസംവരെ നീളുന്നതായി കണ്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അമിത വളർച്ചമൂലം നായ്ക്കുട്ടികളുടെ വലിപ്പംകൂടാനും അതു വഴി പ്രസവത്തിന് ബുദ്ധിമുട്ടുണ്ടാകാനും ഇടയുണ്ട്. അണ്ഡാണുവിനും ബീജാണുവിനും ബീജസങ്കലനശേഷി നഷ്ടപ്പെടാതെ 4-5 ദിവസംവരെ പെൺനായയുടെ ശരീരത്തിനുള്ളിൽ നിലനിൽക്കാമെന്നതിനാൽ ഇണ ചേർക്കുന്ന ദിവസംതന്നെ നായയ്ക്ക് ചെന പിടിക്കണമെന്നില്ല.
മാത്രവുമല്ല മദികാലത്ത് പെൺനായ പല ദിവസങ്ങളിലായി പല്പ്രാവശ്യം ഇണ ചേർന്നെന്നു വരാം. അതുകൊണ്ടുതന്നെഇണ ചേർക്കുന്ന ദിവസം മുതൽ എണ്ണി ഗർഭകാലം കണക്കാക്കുന്ന രീതി എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ചില അവസരങ്ങളിൽ ഒരു മദികാലത്തെ ആദ്യത്തെയും അവസാനത്തെയും കോസിജുകൾ തമ്മിലുള്ള വ്യത്യാസം ഒരാഴ്ചയോളം വരാമെന്നതിനാലും കൃത്യമായുള്ള ഗർഭാകാല നിർണയം സാധ്യമായെന്നു വരില്ല. ഗർഭത്തിന്റെ ആരംഭകാലത്ത് ചില പെൺനായ്ക്കൾ ആഹാരത്താട് വിമുഖത കാണിക്കാറുണ്ട്. ഗർഭം ധരിക്കുന്നതു വഴി ശരീരത്തിലുണ്ടാകുന്ന ചില ഹോർമോൺ വ്യതിയാനങ്ങൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു.
ഗർഭകാലത്ത് ആഹാരം കഴിക്കാതിരിക്കുന്നത് ഒട്ടും നന്നല്ല എന്നതുകൊണ്ടുതന്നെ സ്ഥിരമായി കൊടുക്കുന്ന ഭക്ഷണം മാറ്റിനോക്കുന്നതും മറ്റു പല വസ്തക്കളും നൽകി നായയ്ക്കിഷ്ടപ്പെട്ട ആഹാരവസ്തു ഏതാണെന്നു കണ്ടുപിടിച്ച് നൽകാകാനും ശ്രദ്ധിക്കേണ്ടതുമാണ്. ഗർഭകാലം ഒരു മാസം പൂർത്തിയാകുന്നതോടെ കൂടിയഅളവിൽ ഭക്ഷണം നായയ്ക്ക് നിർബന്ധമായും കൊടുത്തിരിക്കണം, ഒട്ടുമിക്കപ്പോഴും ഗർഭത്തിന്റെ ആരംഭകാലത്ത് വിശപ്പില്ലായ്മ കാണിക്കുമെങ്കിലും ഗർഭം ഒരു മാസം ആകുന്നതോടെ കൂടുതൽ ആർത്തി പല നായ്ക്കളും കാണിക്കാറുണ്ട്.
പ്രായപൂർത്തിയായ ഒരു നായയ്ക്ക് ദിവസേന ഒരുനേരം മാത്രം വയർ നിറയെ ഭക്ഷണം നൽകിയാൽ മതിയെങ്കിലും ഗർഭിണികളായവയ്ക്ക് ഒരു മാസം ചെനയുണ്ടാകുന്നതോടെ രണ്ടുനേരമെങ്കിലും വയർനിറയെ ഭക്ഷണംനൽകേണ്ടതുണ്ട്. ഗർഭാശയത്തിലുള്ള കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് ഇത് ഉപകരിക്കും. നായ്ക്കുട്ടികളുടെ എല്ലിന്റെയും മറ്റുമുള്ള വളർച്ചയ്ക്കു വേണ്ട ധാതുലവണങ്ങൾ ശരിയായ തോതിൽ അടങ്ങിയിട്ടുള്ള ഭക്ഷണം നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ചെറിയതോതിലുള്ള വ്യായാമം ദിവസേന ഗർഭിണികളായ നായകൾക്കു നൽകുന്നത് സുഖപ്രസവത്തിനു വഴിയൊരുക്കും. ചെനയുള്ള പെൺനായ്ക്കളെ യാതൊരു കാരണവശാലും ആൺനായ്ക്കളോടൊരുമിച്ച് ഒരു കൂട്ടിലിടരുത്. ഇണചേർന്നുകഴിഞ്ഞാൽ അവയെ പ്രത്യേകമായി മാറ്റി പാർപ്പിക്കണം. സൗകര്യങ്ങൾ പരിമിതമാണെങ്കിൽ അവയെ മറ്റു പെൺനായ്ക്കളോടൊപ്പം പാർപ്പിക്കാമെങ്കിലും പ്രത്യേകമായി ഒരു കൂട്ടിലിടുന്നതാണ് അഭികാമ്യം. ചെനയുള്ള നായ്ക്കളെ ആവശ്യത്തിന് ചൂടും വെളിച്ചവും വായുസഞ്ചാരമുള്ളതുമായ കൂടുകളിൽ വേണം പാർപ്പിക്കാൻ.
കൂടിന്റെ സ്ഥാനം വീട്ടുടമസ്ഥന്റെ ശ്രദ്ധ എപ്പോഴും ചെന്നെത്തുന്ന ഒരിടത്തായിരിക്കണം. പ്രത്യേകിച്ചും പ്രസവം അടുത്തുവരുന്നതോടു കൂടി രാത്രികാലത്തു പോലും നീരീക്ഷിക്കാനുള്ള സൗകര്യമുള്ളസ്ഥലത്തായിരിക്കണം കൂട് സ്ഥിതിചെയ്യേണ്ടത്. ചെനയുള്ളനായ്ക്കളെ മറ്റു നായ്ക്കളോടൊപ്പം വെളിയിൽ അഴിച്ചുവിടുന്നത് നന്നല്ല.അപരിചിതരെ കാണുമ്പോൾ വളരെയധികം കുരച്ച് ബഹളമുണ്ടാക്കുകയും കൂടിയ തോതിൽ പ്രതികരിക്കുകയും ചെയ്യുന്ന സ്വഭാവമുള്ളനായ ഗർഭിണിയായാൽ അതിനെ സന്ദർശകരുടെ ശല്യം കഴിവതും ഒഴിവാക്കാൻ പറ്റുന്ന ഒരിടത്തേയ്ക്കു മാറ്റിപ്പാർപ്പിക്കുന്ന
താണ് ഉത്തമം.
ഗർഭിണികളായ നായ്ക്കൾക്ക് വളരെ ശാന്തമായഒരു ചുറ്റുപാടാണ് വേണ്ടത് എന്നതുകൊണ്ടാണിത്. ഗർഭം ധരിക്കാത്ത ചില പെൺനായ്ക്കൾ ഗർഭത്തിന്റെ ബാഹ്യലക്ഷണങ്ങൾ കാണിച്ചെന്നു വരാം. കള്ളഗർഭം എന്ന ഈഅവസ്ഥ തിരിച്ചറിയാനായി ഏകദേശം ഒരു മാസമാകുന്നതോടെ നായ്ക്കളെ ഗർഭപരിശോധനയ്ക്കു വിധേയമാക്കാവുന്നതാണ്. ഗർഭം 25-30 ദിവസമാകുന്നതോടെ സ്കാനിംഗ് വഴിയും 30-35ദിവസമാകുന്നതോടെ പരിചയസമ്പന്നനായ ഒരു ഡോക്ടർക്ക് കൈകൊണ്ടു പിടിച്ചുനോക്കിയും 45 ദിവസമാകുന്നതോടെ എക്സറേ പരിശോധന വഴിയും ഗർഭനിർണയം നടത്താനാവും.
പ്രസവം അടുത്തുവരുന്നതോടെ മലബന്ധം ഒഴിവാക്കാൻ പറ്റുന്ന തരത്തിലുള്ള നാരുകൂടിയ തീറ്റ നൽകാൻ ശ്രദ്ധിക്കണം.ഗർഭകാലത്ത് നായയ്ക്ക് ഏതെങ്കിലും തരത്തിലുള്ളഅസുഖം വന്നാൽ ചികിത്സാസമയത്ത് ഗർഭമുണ്ടെന്നകാര്യം ഡോക്ടറെ ധരിപ്പിക്കേണ്ടതാണ്. വിരമരുന്നുകൾ ഉൾപ്പെടെയുള്ള പല മരുന്നുകളും ഗർഭകാലത്ത് നൽകുന്നത് യുക്തമല്ലാത്തതിനാലാണിത്. ചുരുക്കത്തിൽ ഗർഭിണികളായ നായ്ക്കളുടെ ഗർഭകാല സംരക്ഷണം അതീവസൂക്ഷ്മതയോടെ ചെയ്യേണ്ട ഒന്നാണ്.