സാധാരണക്കാര്‍ക്ക് ഒരുപാട് കാശ് മുടക്കാതെ നന്നായി വരുമാനം ലഭിക്കുന്ന ഒന്നാണ് മുയല്‍ കൃഷി.
മുയല്‍ കൃഷി കൂടുതല്‍ ആദായവും, ഉയര്‍ന്ന രോഗ പ്രതിരോധ ശേഷിയും അതേപോലെ കൊഴുപ്പു കുറഞ്ഞ ഇറച്ചിയും മുയല്‍ വളര്‍ത്തലിനെ ജനപ്രിയമാക്കുന്നു.
ഇതുകൂടാതെ മുയലിറച്ചിയിലുള്ള ഒമേഗ- ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗസാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. മറ്റു മാംസാഹരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാവുന്നതാണ്.
- Rabbits are small sized animal. So, they require less space, feed, care and management. You can easily raise rabbits in your farm, backyard, terrace and even at home.
- Required capital/investment for starting rabbit farming business is very low. You can start with a very little investment.
- Rabbits grow rapidly and gain maturity very fast like broiler chickens. They become suitable for slaughtering purpose within 4 to 5 months.
- Rabbit meat is very nutritious and tasty. It is lower in cholesterol and fat and higher in protein. All aged and all types of people can easily consume and digest rabbit meat.
കുട്ടികള്‍ക്ക് മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും പരിപാലിക്കാന്‍ വളരെ എളുപ്പമാണെന്നത് ഈ കൃഷിയെ മറ്റു കൃഷിയില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
മുയല്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമായി ചെയ്യേണ്ടത് അതിനായൊരു കൂട് ഒരുക്കുക എന്നതാണ്.
കൂട് നിര്‍മ്മിക്കുമ്പോള്‍
കൂട് നിര്‍മ്മിക്കുമ്പോള്‍ ചില മുന്‍കരുതലുകള് അത്യാവശ്യമാണ്.
വായുസഞ്ചാരമുള്ളതും ഇഴജന്തുക്കളൊന്നും കടക്കാത്ത രീതിയിലുള്ളതുമായ രീതിയില് കമ്പ് കൊണ്ടോ കമ്പിവേലി കൊണ്ടോ മുയല്‍ക്കൂട് നിര്‍മ്മിക്കാം.
കൂടുകളുടെ ശുചിത്വമില്ലായ്മ രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്നതിനാല്‍ കൂടുകള്‍ കുറച്ച് ഉയരത്തിലാവാനും അതേപോലെ വിസര്‍ജ്യവസ്തുക്കള്‍ എളുപ്പത്തില്‍ താഴെക്കു പോകുന്ന രീതിയലാവാനും ശ്രദ്ധിക്കുക.
ശുദ്ധജലം മുയലുകള്‍ക്ക് കൂടുതല്‍ ആവശ്യമാണ്. കൂട് കഴുകുമ്പോള്‍ ഉണ്ടാകുന്ന മലിനജലം കൂടിന്റെ പരിസരത്ത് കെട്ടിനില്‍ക്കാന്‍ പാടില്ല.
മുയലുകള്‍ക്ക് തണുത്ത കാലാവസ്ഥയാണ് പ്രിയമെന്നതിനാല്‍
തണുപ്പ് ലഭിക്കാനായി കൂടുതല്‍ തണല്‍ ലഭ്യമാക്കേണ്ടതാണ് കൂടിയ ചൂട് മുയലുകള്‍ക്ക് രോഗം വരുത്തുമെന്നത് മറക്കരുത്.
പാമ്പ്, മരപ്പട്ടി, നായ എന്നിവ മുയലിന്റെ ശത്രുക്കളായതിനാല്‍ അവയില്‍നിന്നും നമ്മുടെ മുയലുകളെ രക്ഷിക്കേണ്ടതാണ്.അഞ്ച് മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്.ആണിനേയും പെണ്ണിനേയും പ്രത്യേകം കൂട്ടില്‍ വേണം വളര്‍ത്തുവാന്‍.
ഭക്ഷണം
പച്ചില, പച്ചക്കറി വര്‍ഗങ്ങളും ഖര ആഹാരവും മാവ്, പ്‌ളാവ്, മുരിക്ക് ഇത്തിള്‍ക്കണ്ണി, തൊട്ടാവാടി, കുറുന്തോട്ടി, കുളവാഴ, കൈത, ഓല,പയറുവര്‍ഗ്ഗങ്ങള്‍, ചെമ്പരത്തി തുടങ്ങി എല്ലാ പച്ചിലകളും പച്ചപ്പുല്ല്, കാരറ്റ്, കാബേജ്, പയറുകള്‍, എന്നിവയും ഭക്ഷണമായി നല്‍കാം.
എന്നാല്‍ റബ്ബര്‍, വയലറ്റ് നിറത്തിലുള്ള പന്നല്‍ച്ചെടിയുടെ ഇല, പപ്പായ, ആനത്തൊട്ടാവാടി, വിഷച്ചെടികള്‍ എന്നിവയുടെ ഇലകള്‍ ഒരിക്കലും നല്‍കരുത്. അതേപോലെ ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും നാര് അടങ്ങിയ ഭക്ഷണമായും വൈക്കോല്‍ നല്‍കാവുന്നതാണ്.
തവിട്, എള്ളിന്‍പിണ്ണാക്ക്, ഗോതമ്പ്, ധാതുലവണമിശ്രിതം, തേങ്ങപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കടല, കറിയുപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമോ അല്ലെങ്കില്‍ പായ്ക്കറ്റില്‍ വാങ്ങുന്ന മുയല്‍തീറ്റയോ ഖര ആഹാരമായി നല്‍കേണ്ടതാണ്.
ഇണചേര്‍ക്കുമ്പോള്‍
8 മുതല്‍ 12 മാസം പ്രായം പൂര്‍ത്തിയായ ആണ്‍മുയലുകളെയും 6 മുതല്‍ 8 മാസം പ്രായം പൂര്‍ത്തയായ പെണ്‍മുയലുകളെയും നമുക്ക് ഇണ ചേര്‍ക്കാവുന്നതാണ്. ഇണചേര്‍ക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, പെണ്‍മുയലിനെ ആണ്‍മുയലിന്റെ കൂട്ടില്‍ ഇട്ടാണ് ഇണചേര്‍ക്കേണ്ടത്.
തിരിച്ചായാല് പെണ്‍മുയല്‍ കൂട് പങ്കുവെയ്ക്കാന്‍ ഇഷ്ടമില്ലാത്തവ ആയതിനാല്‍ ആണ്‍മുയലിനെ ആക്രമിക്കാനും അവ ചത്തുപോകാനും സാധ്യതയുണ്ട്..ആണ്‍മുയലുകളെ ഓരോ ആഴ്ചയിലും 3-4 പ്രാവശ്യം ഇണചേര്‍ക്കാവുന്നതാണ്.
ഇണചേര്‍ത്തതിനുശേഷം അവയെ സ്വന്തം കൂട്ടിലേക്കു മാറ്റണം. ഇണചേര്‍ത്ത് 28 മുതല്‍ 32 വരെ ദിവസങ്ങളാണ് മുയലുകളുടെ ഗര്‍ഭകാലം.
ഗര്‍ഭിണിയായാല്‍ 23ആം ദിവസം മുതല്‍ സ്വന്തം രോമവും പുല്ലും ഉപയോഗിച്ച് പ്രസവ അറ ഒരുക്കിത്തുടങ്ങും.
28-ാം ദിവസം പ്രസവിക്കുന്നതിനായി നമ്മള്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ ഉള്‍ക്കൊള്ളിക്കാവുന്ന വിധത്തില്‍ അടിയില്‍ അരിപ്പയും വശങ്ങളില്‍ ഒരിഞ്ച് ഉയരത്തില്‍ മരവുമുപയോഗിച്ചുള്ള ഒരു പെട്ടി കൂട്ടില്‍ വെച്ചുകൊടുക്കേണ്ടതാണ്. മുയലുകള്‍ അവയുടെ രോമം പറിച്ചെടുത്ത് ആ പെട്ടിക്കകത്ത് ബെഡ് ഉണ്ടാക്കി അതിലാണ് പ്രസവിക്കുക.. പ്രസവം അധികവും രാത്രിയിലാണ് നടക്കുക.
സാധാരണ ഒരു പ്രസവത്തില്‍ ഏഴുമുതല്‍ പത്തുവരെ കുഞ്ഞുങ്ങള്‍ ഉണ്ടാകും..ജനിച്ചയുടനെ തള്ളമുയല്‍ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത കാണിക്കാറുള്ളതിനാല്‍ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുയലുകള്‍ ഒരു വര്‍ഷത്തില്‍ ശരാശരി 9 തവണ പ്രസവിക്കുന്നു. പ്രസവിച്ച് 10ാം ദിവസം പെണ്‍മുയലിനെ വീണ്ടും ഇണചേര്‍ക്കാവുന്നതാണ്
അനുബന്ധ വാർത്തകൾ
കുറഞ്ഞ മുതൽ മുടക്കിൽ മുയല്‍ കൃഷി ആരംഭിക്കാം