Updated on: 14 July, 2023 12:28 AM IST
മുയൽ

മുയൽ വളർത്തലിൽ ലാഭം ഉണ്ടാകണമെങ്കിൽ അവയ്ക്കുണ്ടാകുന്ന അസുഖങ്ങളെ തടഞ്ഞു നിർത്തണം. വലിയ പ്രതീക്ഷകളോടെ മുയൽ വളർത്താൻ തുടങ്ങുന്ന പലരും ആദ്യ മാസങ്ങളിൽ തന്നെ കുറെയേറെ മുയലുകൾ ചത്തൊടുങ്ങുന്നത് കണ്ട് സംരംഭം മതിയാക്കിയ കഥകൾ ധാരാളമുണ്ട്. തീരെ ചെറിയ മൃഗമായതിനാൽ അസുഖം ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ മുയലുകൾ ചത്തു പോകും. കൂടാതെ അസുഖത്തിന്റെ തുടക്കത്തിൽ തന്നെ അതു തിരിച്ചറിയാൻ നല്ല പരിചയമുള്ള കർഷകർക്കേ കഴിയൂ. കൃത്യമായി രോഗം കണ്ടെത്തി ചികിത്സ നൽകിയാൽ മരണനിരക്ക് ഏതാണ്ട് 90% വരെ കുറയ്ക്കാം. അതിനാൽ മുയലുകളിൽ സാധാരണ കാണുന്ന രോഗങ്ങളെപ്പറ്റിയും അവയെ തടയുന്നതിനെപ്പറ്റിയുമുള്ള സാമാന്യമായ അറിവ് ഏതു കർഷകനും അത്യാവശ്യമാണ്.

സാധാരണയായി മുയലുകൾ കൂടുകളിൽ ഇടയ്ക്കിടെ രണ്ടോ മൂന്നോ കൊച്ചു കൊച്ചു ചാട്ടങ്ങളിലൂടെ നീങ്ങിക്കൊണ്ടിരിക്കും. മനുഷ്യരാരെങ്കിലും കൂടിനടുത്തു ചെല്ലുകയാണെങ്കിൽ ഇവ പെട്ടെന്ന് കൂടിന്റെ ഏറ്റവും ദൂരേയുള്ള മൂലയിലേക്ക് ഇങ്ങനെ മാറി നമ്മെത്തന്നെ നോക്കിക്കൊണ്ടിരിക്കും. എന്നാൽ അസുഖമുള്ള മുയലുകൾ ചുറ്റുപാടുകളിൽ താത്പര്യമില്ലാതെ കണ്ണുകൾ പകുതിയടച്ച് കൂട്ടിൽ ഒരുങ്ങിയിരിക്കും. ശല്യപ്പെടുത്തിയാൽ പോലും അവ ഒന്നോ രണ്ടോ ചുവടുമാറി വീണ്ടും അന ങ്ങാതിരിക്കും. ചിലവയുടെ പിൻകാലുകൾ തീരെ തളർന്ന പോലെ കാണപ്പെടും.

സ്ഥിരമായി നൽകിവരുന്ന തീറ്റയോട് പെട്ടെന്നൊരു ദിവസം മുയൽ മടുപ്പു കാണിച്ചാൽ അത് രോഗലക്ഷണമാണ്. എന്നാൽ തിരഞ്ഞു പിടിച്ച് തീറ്റയിലെ ചില ഭാഗങ്ങൾ മാത്രം തിന്നുന്നതോ തീറ്റ് ക്രമേണ കുറഞ്ഞു കുറഞ്ഞു വരുന്നതോ മുയലിന്റെയല്ല മറിച്ച് തീറ്റയുടെ കുഴപ്പമാണ് വെളിവാക്കുന്നത്. 

മറ്റു മൃഗങ്ങളിലേതു പോലെ മുയലുകളിൽ ദഹനക്കേടിനോടനുബന്ധിച്ച് വയറിളക്കം ഉണ്ടാകാറില്ല. അതിനാൽ കുഴമ്പു രൂപത്തിലോ വെള്ളം പോലെയോ കാഷ്ഠിക്കുന്നതും കാഷ്ഠത്തിൽ ചോരയോ കഫമോ കാണുന്നതും ഒരു പ്രധാന രോഗലക്ഷമാണ്. മലദ്വാരത്തിനു ചുറ്റും കാഷ്ഠം ഉണങ്ങിപ്പിടിച്ചിരിക്കുന്നതും വയറിളക്കത്തിന്റെ സൂചനയാണ്.

മുയലുകളുടെ ഭാരക്കുറവ് മറ്റൊരു പ്രധാന രോഗലക്ഷണമാണ്. ഒരു മുയലിനെക്കാണുമ്പോൾ നാം പ്രതീക്ഷിക്കുന്ന തൂക്കത്തേക്കാൾ വളരെക്കുറവാണ് അതിനെ എടുത്തു പൊക്കുമ്പോൾ തോന്നുന്നതെങ്കിൽ ഗുരുതരവും കുറച്ചു നാളുകളായി നിലനിൽക്കുന്നതുമായ രോഗങ്ങൾ ഉണ്ടാകും.

അലങ്കോലമായിക്കിടക്കുന്ന രോമങ്ങളും, ചില ഭാഗങ്ങളിൽ രോമങ്ങളുടെ കുറവും ഉന്തിയ വയറും ശോഷിച്ച കാലുകളും ത്വക്കിലെ കേടുപാടുകളും മറ്റു രോഗലക്ഷണങ്ങളാണ്.

English Summary: rabbit rearing is a tedious process
Published on: 13 July 2023, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now