Updated on: 12 November, 2020 11:00 AM IST

കുറഞ്ഞസമയംകൊണ്ട് പെറ്റുപെരുകാനുള്ള കഴിവ്, കൊഴുപ്പ് കുറഞ്ഞ ഇറച്ചി എന്നിവയും കുറഞ്ഞ സ്ഥലസൗകര്യത്തിലും ചെറിയ മുതല്‍മുടക്കിലും, ഏത് പ്രായത്തിലുള്ളവര്‍ക്കും ആരംഭിച്ചു പെട്ടെന്ന് ആദായം ഉണ്ടാക്കാന്‍ കഴിയും എന്നതും മുയല്‍കൃഷിയുടെ പ്രത്യേകതകളാണ്. മുയലുകളെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ്. 

മുയലിറച്ചിയിലുള്ള Omega Fatty Acid കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. മറ്റു മാംസാഹാരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാം. ഇറച്ചിക്കായി പ്രധാനമായും നാലിനം മുയലുകളെയാണ് വളര്‍ത്തുന്നത് :


1. സോവിയറ്റ് ചിഞ്ചില
2. ഗ്രേ ജയന്‍റ്
3. ന്യീസിലാന്‍റ് വൈറ്റ്
4. ഡച്ച്

ഇവയുടെ സങ്കരയിനങ്ങളും നമ്മുടെ നാട്ടില്‍ വളര്‍ത്താന്‍ യോജിച്ചവയാണ്. മുയല്‍ക്കൂടുകള്‍ മരംകൊണ്ടോ, കമ്പിവേലികൊണ്ടോ ഉണ്ടാക്കാം. കൂടുതല്‍ വായുസഞ്ചാരമുള്ളതും, ഇഴജന്തുക്കള്‍ കടക്കാത്തതുമായ ഷെഡ്ഡുകളില്‍ വെയ്ക്കേണ്ടതാണ്. കൂടിന്‍റെ ശുചിത്വമില്ലായ്മ രോഗങ്ങള്‍ക്ക് കാരണമാകും. പ്രജനനത്തിനുള്ള വലിയ മുയലുകള്‍ക്ക് ഒന്നിന് 90 സെ.മീ. നീളവും 70 സെ.മീ വീതിയും 50 സെ.മീ ഉയരവും ഉള്ള കൂടുകള്‍ ആവശ്യമാണ്. കൂടിന്‍റെ അടിഭാഗം തറനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ പൊക്കത്തില്‍ ആയിരിക്കണം. വിസര്‍ജ്യവസ്തുക്കള്‍ എളുപ്പത്തില്‍ താഴേയ്ക്കു പോകുന്ന രീതിയില്‍ ആയിരിക്കണം കൂട് നിര്‍മ്മിക്കേണ്ടത്. ശുദ്ധജലം കൂടിനുള്ളില്‍ എപ്പോഴും ലഭ്യമാക്കണം. ഇതിനായി മണ്‍ചട്ടികളോ, ഒഴിഞ്ഞ ഗ്ലൂക്കോസ് കുപ്പികളില്‍ പ്ലാസ്റ്റിക് ട്യൂബ് ഘടിപ്പിച്ചതോ ഉപയോഗിക്കാം.

പച്ചപ്പുല്ല്, മുരുക്കില, കാരറ്റ്, കാബേജ്, പയറുകള്‍, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ എന്നിവയോടൊപ്പം മാംസ്യം കൂടുതല്‍ അടങ്ങിയ തീറ്റമിശ്രിതവും മുയലുകളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. ആണ്‍മുയലിനേയും പെണ്‍മുയലിനേയും പ്രത്യേകം കൂടുകളിലാണ് വളര്‍ത്തുന്നത്. അഞ്ച് പെണ്‍മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്. 8-12 മാസം പ്രായം പൂര്‍ത്തിയായ ആണ്‍മുയലുകളേയും 6-8 മാസം പ്രായം പൂര്‍ത്തിയായ പെണ്‍മുയലുകളേയും ഇണചേര്‍ക്കാവുന്നതാണ്.

തടിച്ചു ചുവന്ന ഈറ്റം ആസ്വസ്ഥത, മുഖം കൂടിന്‍റെ വശത്ത് ഉരയ്ക്കുക, പുറകുവശം പൊക്കി കിടക്കുക, വാല്‍ ഉയര്‍ത്തിപ്പിടിക്കുക എന്നിവയാണ് മദിയുടെ ലക്ഷണങ്ങള്‍. ഈ സമയത്തിന്‍റെ ആണ്‍മുയലിന്‍റെ കൂട്ടിലേക്ക് വിടേണ്ടതാണ്. വിജയകരമായി ഇണചേര്‍ന്നാല്‍ ആണ്‍മുയല്‍ പുറകിലേക്കോ വശത്തേക്കോ മറിഞ്ഞുവീഴുന്നതായി കാണാം. 28-34 ദിവസം വരെയാണ് ഇവയുടെ ഗര്‍ഭകാലം. ഗര്‍ഭകാലത്തിന്‍റെ അവസാന ആഴ്ചയില്‍ തടി കൊണ്ടോ വീഞ്ഞപ്പെട്ടികൊണ്ടോ ഒരു പ്രത്യേക കൂട് കൂട്ടിനുള്ളില്‍ വെയ്ക്കേണ്ടതാണ്. ഇതിന് 50:30:15 സെ.മീ. വലിപ്പം ഉണ്ടായിരിക്കണം. ഒരു പ്രസവത്തില്‍ ആറ് മുതല്‍ എട്ടു കുട്ടികള്‍ ഉണ്ടായിരിക്കാം. ജനിച്ചയുടനെ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത തള്ളമുയലുകള്‍ കാണിക്കാറുണ്ട്. ഗര്‍ഭകാലത്തെ ശരിയായ താറ്റക്രമംകൊണ്ട് ഇത് ഒഴിവാക്കാവുന്നതാണ്. നാല് മുതല്‍ ആറ് ആഴ്ച വരെ പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങളെ തള്ളയില്‍ നിന്ന് മാറ്റേണ്ടതാണ്.

മുയലുകള്‍ക്ക് പാര്‍പ്പിടം ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

ജലലഭ്യത

ശുദ്ധജലം സുലഭമായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം മുയലുകള്‍ക്ക് പാര്‍പ്പിടമൊരുക്കുന്നത്. കുടിക്കാനും, കൂടുകളും ഷെഡ്ഡുകളും കഴുകി വൃത്തിയാക്കാനും വെള്ളം വേണം. ക്ലോറിന്‍ കലര്‍ത്തിയ വെള്ളം മുയലുകള്‍ക്ക് കുടിക്കാന്‍ കൊടുക്കാതിരിക്കുകയാണ് അഭികാമ്യം.

ജലനിര്‍ഗമന മാര്‍ഗ്ഗം

വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്തായിരിക്കണം മുയല്‍ക്കൂടുകൾ നിര്‍മിക്കേണ്ടത്. കൂട് കഴുകുമ്പോഴുണ്ടാകുന്ന മലിനജലം കൂടിന്‍റെ പരിസരത്ത് കെട്ടിനില്‍ക്കരുത്. മലിനജലത്തില്‍കൂടി രോഗാണുക്കള്‍ വരാനുള്ള സാധ്യതയുണ്ട്.

സുരക്ഷിതത്വം

മുയലുകളെ പാര്‍പ്പിക്കുന്നത് സുരക്ഷിതമായ സ്ഥലത്തായിരിക്കണം. പാമ്പ്, മരപ്പട്ടി, പൂച്ച, നായ, മൂങ്ങ തുടങ്ങിയവ മുയലിന്‍റെ ശത്രുക്കളാണ്. കൂടാതെ കള്ളന്മാര്‍ക്ക് മുയലിനെ കൊണ്ടുപോകാനും സാധിക്കരുത്. മുയല്‍ കൂടുകളുള്ള ഷെഡ്ഡുകളില്‍ പക്ഷികള്‍ക്ക് കയറാന്‍ പറ്റാത്തതാവണം.

കാലാവസ്ഥ

മുയലിന് തണുത്ത കാലാവസ്ഥയാണ് കൂടുതല്‍ നല്ലത്. ഷെഡ്ഡിന് ചുറ്റും തണല്‍ മരങ്ങളും ഷെഡ്ഡില്‍ ഫാനും നല്ലതാണ്. സൂര്യരശ്മികള്‍ നേരിട്ട് കൂട്ടിലേക്ക് പതിക്കരുത്. ടെറസ്സ്, പാറപ്പുറം, കുന്നിന്‍പുറം എന്നിവിടങ്ങളില്‍ മുയല്‍ വളര്‍ത്തല്‍ അനുയോജ്യമല്ല. ഏറ്റവും അനുയോജ്യമായ അന്തരീക്ഷ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും ഇരുപത് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മുയല്‍ക്കൂടുകള്‍

മുയലുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുന്ന തരത്തില്‍ സ്ഥലപരിമിതി ഉണ്ടാവാന്‍ പാടില്ല. മുയല്‍ക്കൂടിനുള്ളിലും ശരിയായ കാറ്റും വെളിച്ചവും ആവശ്യമാണ്. മുയല്‍ക്കൂട് വൃത്തിയുള്ളതായാല്‍ മിക്ക രോഗങ്ങളും തടയാം. ശത്രുക്കളുടെ ശബ്ദമോ ഗന്ധമോ അതുമല്ലെങ്കില്‍ മറ്റ് വലിയ ശബ്ദങ്ങളോ മുയലുകളെ ഭീതിപ്പെടുത്തുന്നു. മുയല്‍ക്കൂടിനകത്തേക്ക് സന്ദര്‍ശകരെ കയറ്റരുത്. കൂടുതല്‍ അന്തരീക്ഷ ആര്‍ദ്രതയും മുയലുകള്‍ക്ക് രോഗം വരുത്തും. ഇതിനൊക്കെ പുറമെ കൂട്ടില്‍ തീറ്റയും വെള്ളവും കൊടുക്കാനുള്ള നല്ല സൗകര്യവും ഉണ്ടായിരിക്കണം

#krishijagran #kerala #animalhusbandry #rabbitcare #profitable 

ലോക്ഡൗൺകാലം കർഷകർ മുയൽ വളർത്തൽ കൃഷിയിലേക്ക്

English Summary: Raising rabbits for income and pleasure
Published on: 12 November 2020, 10:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now