സാസോ കോഴികളുടെ നെഞ്ചിലെ മാംസത്തിന് കുറഞ്ഞ അളവിൽ കൊഴുപ്പും കൂടുതൽ പ്രോട്ടീനും ഉണ്ട്. അതിവേഗം വളരുന്ന ബ്രോയിലർ കോഴിയിൽ നിന്ന് വ്യത്യസ്തമായി പതുക്കെ വളരുന്ന ഇവയ്ക്ക് മരണനിരക്ക് കുറവാണ്. വളർച്ചയ്ക്കനുസരിച്ചു നല്ല തൂക്കം അതാത് സമയങ്ങളിൽ ലഭിക്കുന്നു. ഇവയുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറവായതിനാൽ ഇതിൻറെ ഇറച്ചിയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കും നല്ല ഡിമാൻഡാണ്. മുട്ടക്കോഴി ആയി വളർത്തിയാൽ ഒരു വർഷം 80-120 വരെ ബ്രൗൺ നിറത്തോടുകൂടിയ മുട്ടയും ലഭിക്കും.
വിരിഞ്ഞ ഉടനെ എടുത്തു വളർത്തുന്ന കുഞ്ഞുങ്ങളെ ചൂട് കിട്ടുന്ന തരത്തിൽ ബ്രൂഡർ കൂടുകളിലാണ് വളർത്തുന്നത്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വളർച്ചയ്ക്കനുസരിച്ചുള്ള ഭക്ഷണം നല്കുന്നു. ഏകദേശം 41 ദിവസം കൊണ്ട് ഇവയെ ആവശ്യക്കാർക്ക് നൽകി തുടങ്ങാം.