ഇറച്ചി മുയൽ വാർത്തിൽ ജനനത്തിനായി നിർത്തുന്ന മുയലുകൾക്ക് കൂടുതൽ സാമ്പത്തികമാക്കാൻ കഴിയുന്ന പ്രത്യേക സാമ്പത്തിക ഗുണം ഉണ്ടായിരിക്കണം. ഇത്തരം ഗുണങ്ങൾ പാരമ്പര്യ ഗുണങ്ങളായതിനാൽ ഇവയിൽ നിന്നും ലഭിക്കുന്ന കുഞ്ഞുങ്ങൾക്കും ഗുണമേന്മയുണ്ടായിരിക്കും .
പ്രജനനത്തിനുള്ള വിത്തുമുയലുകളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ഗുണങ്ങൾ താഴെ പറയുന്നു.
- ഓരോ പ്രസവത്തിലേയും കുട്ടികളുടെ എണ്ണം എട്ടിൽ കൂടുതലായിരിക്കണം.
- ജനനസമയത്തെ ശരീരഭാരം - ഓരോ കുഞ്ഞിനും 40-50 ഗ്രാം ഭാരവും എല്ലാ കുഞ്ഞുങ്ങൾക്കും കൂടി 300 ഗ്രാമിൽ കൂടുതലും
- മൂന്ന് ആഴ്ച പ്രായത്തിൽ ശരീരഭാരം - (ഇത് പെൺമുയലുകളുടെ മാതൃഗുണത്തെ കാണിക്കും),
- കുഞ്ഞുങ്ങൾ ഓരോന്നിനും 200 ഗ്രാം. മൊത്തം 1.2-1.5 ഗ്രാം
- മൂന്നാമത്തെ ആഴ്ചയിലെ കുഞ്ഞുങ്ങളുടെ എണ്ണം ആറോ അതിൽ കൂടുതലോ ആയിരിക്കണം.
- കുഞ്ഞുങ്ങളെ തള്ളയിൽ നിന്നും വേർ പിരിക്കുന്ന സമയത്ത്
ചുരുങ്ങിയത് അഞ്ച് എണ്ണം ഉണ്ടായിരിക്കണം. - പെൺമുയലിൽ നിന്ന് ഓരോ വർഷവും ലഭിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഇരുപത്തഞ്ച് മുതൽ മുപ്പത് വരെയെങ്കിലും ഉണ്ടായിരിക്കണം.
- തീറ്റ പരിവർത്തന ശേഷി - 3-4 കി. ഗ്രാം തീറ്റ കഴിക്കുമ്പോൾ ഒരു കി.ഗ്രാം തൂക്കം വെക്കണം.
ശരീരഭാരത്തിന്റെ 60% ത്തിലധികം ഇറച്ചിയായി ലഭ്യമാകണം. - രണ്ടു കിലോഗ്രാം ശരീരഭാരം (വിപണി ഭാരം) എത്താനെടുക്കുന്ന സമയം മൂന്നു മാസത്തിൽ കുറവായിരിക്കണം
മേൽ പറഞ്ഞ ഗുണങ്ങളിൽ മികവു പുലർത്തുന്ന മുയലുകളേയും അവയുടെ ബന്ധുക്കളേയും ആണ് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ കൃത്യമായ രേഖകൾ സൂചിപ്പിക്കുന്ന ഫാമുകളിൽ നിന്നേ ഇത്തരം വിവരങ്ങൾ ലഭിക്കൂ. വംശാവലിയുടെ മേന്മ കൂടാതെ ശരീരപ്രകൃതി, ശരീരഭാരം എന്നിവ കൂടി പരിഗണിക്കണം. പലപ്പോഴും ഈ വിവരങ്ങളാകും നമുക്ക് ലഭിക്കാൻ സാധ്യത. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന ആൺ പെൺ മുയലുകൾ ഒരേ തള്ളയുടെ കുഞ്ഞുങ്ങളാകാതിരിക്കാൻ ശ്രദ്ധിക്കണം.
രണ്ട് മുതൽ മൂന്ന് മാസം വരെയുള്ള കുഞ്ഞുങ്ങളെയാണ് വാങ്ങുന്നതെങ്കിൽ ഇവയ്ക്ക് 1.5-2 കിലോഗ്രാം ശരീരഭാരമുണ്ടായിരിക്കണം. അഞ്ച് മാസത്തിലാണ് വാങ്ങുന്നതെങ്കിൽ 3-3.5 കിലോഗ്രാം ഭാരമുണ്ടാകണം. മിനുമിനുത്ത രോമങ്ങളുള്ള, തിളങ്ങുന്ന കണ്ണുകളുള്ള, ഇണക്കമുള്ള, ചർമ്മരോഗങ്ങളില്ലാത്ത മുയലുകളെ തിരഞ്ഞെടുക്കുക. പെൺ മുയലുകൾക്ക് എട്ട് മുലക്കാമ്പുകളും ആൺമുയലുകൾക്ക് രണ്ട് വൃഷണങ്ങളുമുണ്ടായിരിക്കണം. കൊഴുപ്പടിഞ്ഞ് പൊണ്ണത്തടിയുള്ളവയെ ഒഴിവാക്കണം.