Updated on: 23 March, 2023 11:21 PM IST
കുറ്റി സ്റ്റൈലോ (Stylosanthes scabra)

ബ്രസീൽ സ്വദേശിയായ കുറ്റി സ്റ്റൈലോ (Stylosanthes scabra) കേര ളത്തിൽ നന്നായി വളരും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റിച്ചെടിയാണ്. രണ്ടുമീറ്റർ വരെ ഉയരം വയ്ക്കും. ഇളം തണ്ടുകൾക്ക് ചുമപ്പുനിറം. ആഴത്തിലുള്ള വേരുപടലം ഉണക്കിനെ ചെറുക്കാൻ സഹായിക്കും. “സീക്കോ'യും "ഫീറ്റസ്റോയി'യുമാണ് പ്രധാന ഇനങ്ങൾ.

കേരളത്തിൽ സ്റ്റൈലോ നടാൻ അനുയോജ്യമായ സമയം തെക്കുപടി ഞ്ഞാറൻ കാലവർഷാരംഭത്തോടു കൂടി മെയ്-ജൂൺ മാസത്തിലാണ്. നല്ല നീർവാർച്ചയുള്ള എക്കൽ മണ്ണിലും മണൽ മണ്ണിലും ഇവ നന്നായി വളരും. തെങ്ങിന്റെ ഇടയിൽ കൃഷി ചെയ്യുമ്പോൾ ഹെക്ടറിന് 2 മുതൽ 3.5 കി.ഗ്രാം വിത്ത് വേണം. എന്നാൽ പുല്ലിനങ്ങളുടെ ഇടയിൽ വളർത്താൻ ഹെക്ടറിന് 1.5 കിലോ വിത്ത് മതി. വിത്തിന്റെ പുറംതോടിന് കട്ടി കൂടുതലായതുകൊണ്ട് മുളയ്ക്കാൻ ബുദ്ധിമുട്ടാണ്.

പുറംതോടിന്റെ കട്ടികുറയ്ക്കാൻ ഇനി പറയുന്ന മാർഗങ്ങൾ അവലംബിക്കാം

  • തണുത്ത വെള്ളത്തിൽ ഒരു രാത്രി മുഴുവൻ വിത്ത് മുക്കി വയ്ക്കുക. 25 മിനിറ്റ് 55° സെൽഷ്യസ് ചൂടുള്ള വെള്ളത്തിലോ, രണ്ട് മിനിറ്റ് 85° സെൽഷ്യസ് ചൂടുള്ള വെള്ളത്തിലോ മുക്കിവയ്ക്കുക.
  • അരി മിനുക്കുന്ന യന്ത്രത്തിലൂടെ വിത്ത് കടത്തിവിടുക. ഗാഢസൾഫ്യൂരിക് ആസിഡിൽ പത്ത് മിനിറ്റ് മുക്കിയെടുക്കുക.
  • മേൽപ്പറഞ്ഞ വിവിധ രീതികളിൽ തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കുന്ന രീതിയാണ് ഏറ്റവുമെളുപ്പം. ഇപ്രകാരം കുതിർത്തെടുത്ത വിത്തിൽ റൈസോബിയം സന്നിവേശിപ്പിച്ചതിനുശേഷം നടാം.

നന്നായി ഉഴുത് നിരപ്പാക്കിയ മണ്ണിൽ മണലുമായി കൂട്ടിച്ചേർത്താണ് വിത്ത് വിതയ്ക്കേണ്ടത്. അതിനുശേഷം വിത്തിനുമുകളിൽ ഒരു നിര മണ്ണിട്ട് മൂടണം. വിതയ്ക്കുന്നതിനു പകരം 30 സെ.മീറ്റർ അകലത്തിൽ നുരയിടകയും ചെയ്യാം. വിത്ത് മൂടുമ്പോൾ 5 മുതൽ 10 മില്ലീമീറ്ററിനേക്കാൾ ആഴത്തിൽ പോകരുത്. ഒരാഴ്ച കൊണ്ട് വിത്ത് മുളയ്ക്കാൻ തുടങ്ങും മുള കുറവുള്ള സ്ഥലങ്ങളിൽ 15 ദിവസത്തിനകം ഇടപോക്കണം.

തീരെ വളക്കൂറില്ലാത്ത മണ്ണിലും വളരുന്ന വിളയാണ് സ്റ്റൈലോയെങ്കിലും കൂടുതൽ വിളവിന് വളപ്രയോഗം നല്ലതാണ്. ഹെക്ടറിന് 20 കി.ഗ്രാം നൈട്രജൻ, 80 കി.ഗ്രാം ഫോസ്ഫറസ്, 30 കി.ഗ്രാം പൊട്ടാഷ് എന്നിവ എല്ലാ വർഷവും നൽകണം. അമ്ലാംശം വളരെ കൂടിയ മണ്ണിൽ ഹെക്ടറിന് 375 കിലോ എന്ന തോതിൽ കുമ്മായം ചേർത്ത് മണ്ണ് നന്നായി ഇളക്കണം.

സ്റ്റൈലോയുടെ വളർച്ച ആദ്യ ആറ് ആഴ്ചകളിൽ വളരെ സാവധാനവും പിന്നീട് ദ്രുതഗതിയിലുമാണ്. അതുകൊണ്ടു തന്നെ ആദ്യഘട്ടത്തിൽ കളനിയന്ത്രണം അനിവാര്യമാണ്. വിതച്ച് 45-ാം ദിവസം ആദ്യ കള പറിക്കൽ നടത്തണം. പിന്നീട് കാര്യമായ കളനിയന്ത്രണം ആവശ്യമായി വരാറില്ല.

കാലികളെ സ്റ്റൈലോ പറമ്പുകളിൽ മേയ്ക്കാൻ വിടാറുണ്ട്. പച്ചത്തീറ്റ മുറിച്ച് തൊഴുത്തിൽ കൊണ്ടുവന്ന് നൽകുന്ന രീതിയുമുണ്ട്. മുറിച്ചു കൊടുക്കുന്ന രീതിയാണ് ചെറുകിട കർഷകർക്ക് യോജിച്ചത്. മേച്ചിൽ പുറങ്ങളിൽ വളർത്തുമ്പോൾ, ആദ്യ വർഷങ്ങളിൽ ചെറിയ തോതിലേ കാലികളെ മേയാനനുവദിക്കാവൂ. തരംതിരിച്ചുള്ള മേച്ചിലാണ് നല്ലത്. ഒരാഴ്ച കാലികളെ മേയാനനുവദിക്കുകയും 4 മുതൽ 8 വരെ ആഴ്ചകളിൽ മേച്ചിൽ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന രീതിയാണ് ഉത്തമം. ഇത് സ്റ്റൈലോയുടെ വളർച്ച സ്വാഭാവികമായ രീതിയിലുണ്ടാകാൻ സഹായിക്കും.

തീറ്റപ്പുല്ലിനിടയിൽ മിശിതവിളയായി സ്റ്റൈലോ കൃഷിചെയ്യുമ്പോൾ പുല്ല് കൂടുതൽ വളർന്ന് സ്റ്റൈലോയുടെ വളർച്ചയെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, തണ്ടും ഇലകളും വെട്ടിയെടുത്ത് പച്ചത്തീറ്റയായി നൽകുന്ന രീതിയാണ് അനുവർത്തിക്കുന്നത് എങ്കിൽ വിതച്ച് മൂന്ന് നാല് മാസങ്ങൾക്ക് ശേഷം ആദ്യ വിളവെടുത്തു തുടങ്ങാം. പിന്നീട് 45 ദിവസം ഇടവിട്ട് വിളവെടുക്കാം. ഒരു വർഷം ഒരു ഹെക്ടറിൽ നിന്ന് നാല്, അഞ്ച് തവണകളായി ഏകദേശം 25 മുതൽ 30 ടൺ വരെ കാലിതീറ്റ ലഭിക്കും. തുടർച്ചയായി മൂന്നു വർഷം വരെ വിളവ് കിട്ടും. തുടർന്ന് പുനർനടീൽ നടത്തുകയാണ് അഭികാമ്യം.

English Summary: shrubby stelo - ways tto maintan seed
Published on: 23 March 2023, 11:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now