പശു നന്മയുടെ ഉറവിടമാണ്, ഐശ്വര്യത്തിന്റെ പ്രതീകമാണ്, സുസ്ഥിര സമഗ്ര വികസനത്തിന്റെ ചവിട്ടു പടിയാണ്, അതായത് ആരോഗ്യ, വിദ്യാഭ്യാസം, സാംസ്കാരികം, കാർഷികം, ജൈവം, ഊർജ്ജം, ഇന്ധനം, വ്യവസായം, വാണിജ്യം, തൊഴിൽ തുടങ്ങിയ മേഘലകളുടേ സ്ഥായിയായ വളർച്ചക്ക് ഒപ്പം പശു കുടുംബ ഭദ്രതയുടെ ആണിക്കല്ലാണ്. പശു വീട്ടിലുള്ളപ്പോൾ എവിടെപ്പോയാലും സാദാ സമയവും പശു എന്തെടുക്കുകയായിരിക്കും എന്ന ചിന്ത മനസ്സിൽ ഉണ്ടാകും. എത്രയും വേഗം വീട്ടിലേക്ക് തിരികെ എത്താനുള്ള ത്വര ഉണ്ടാകും. പശു ഓരോരുത്തരെയും സ്വന്തം വീട്ടിലേക്ക് വലിച്ചടുപ്പിക്കുന്ന കാന്തം ആയി പ്രവർത്തിക്കുന്നു. മനുഷ്യ മനസ്സിൽ കരുണ, ആർദ്രത സ്നേഹം കരുതൽ നന്മ തുടങ്ങിയവ നിറക്കാൻ മൃഗ പരിപാലനത്തിലൂടെ സാധിക്കും. അതാണ് പുണ്യ പുരാണങ്ങൾ നമ്മെ പഠിപ്പിച്ചത്. നന്മയുടെ കേദാരങ്ങളായ മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്നതിൽ നിന്നും നമ്മൾ മലയാളികൾ പുറകോട്ടു പോയി പകരം തിന്മയുടെ വിള നിലങ്ങളെ വീട്ടിൽ ക്ഷണിച്ചു വരുത്തി. സദാസമയവും അതിലായി. ഇന്ന് മനുഷ്യൻ TV,വർഗ്ഗീയത തുടങ്ങിയവയിൽ തളക്കപ്പെട്ടു കിടക്കുകയാണ്. അറിവ് കൂടുന്തോറും മലയാളികൾക്ക് തിരിച്ചറിവ് കുറയുകയാണ്. പശു ഒരുകാലത്ത് മലയാളിയുടെ ആഢ്യത്വത്തിന്റെയും പ്രതാപത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായിരുന്നെങ്കിൽ ഇന്ന് തിരിച്ചായി. എന്നാൽ ലോകത്ത് ഏറ്റവും സുന്ദരമായ സമ്പന്നമായ രാജ്യങ്ങളായ സ്വിട്സര്ലാന്റ് ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ ആളുകൾ പ്രധാനമായും ചെയ്യുന്നത് പശുവളർത്തലാണ്. എന്തിന് ഒരു കാലത്ത് മരുഭൂമിക്ക് തുല്യമായിരുന്ന ഇസ്രായേൽ പ്രേദേശത്ത് അവരുടെ കര്മകുശലത, ബുദ്ധി, ക്രയശേഷി, കഠിനാധ്വാനം ഇവ കൊണ്ട് തേനും പാലും ഒഴുകുന്ന കാനാൻ ദേശമാക്കി എന്ന് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യൻകുലത്തിന്റെ നിലനിപ്പിന് പക്ഷി മൃഗ വൃക്ഷ ലതാതികളെ പരിപാലിക്കണമെന്നുള്ള സൂചനയയാണ് പതിനാറായിരത്തിയെട്ടു പത്നി സമേതരും അതിലേറെ തോഴിമാരും ഉള്ള കൃഷ്ണ ഭഗവാൻ ഗോപാലകൃഷ്ണൻ എന്നും പശുവിന്റെ അകിടിന്റെ നന്മ കാണിക്കാൻ അകിടിൽ നിന്നും പാൽ മൊത്തിക്കുടിച്ചതും. മാനവരാശിയുടെ മോചനത്തിനായി മുൾക്കിരീടം ഏറ്റുവാങ്ങി കുരിശിലേറി മരണം വരിച്ച യേശുദേവൻ അറിയപ്പെട്ടത് അജപാലകൻ , നല്ല ഇടയൻ എന്നും നബി തിരുമേനിക്ക് മണലാരന്ന്യ ത്തിൽ കൂട്ട് ചെമ്മരി ആടും ഒട്ടകവും ആയിരുന്നു എന്നത് മനുഷ്യരാശിക്കുള്ള സൂചനയായിരുന്നില്ലേ. ഹിന്ദു നാളുകളിൽ അശ്വതി. മുതൽ 27 നാളുകൾക്കും ഓരോ മൃഗവും വൃക്ഷവും ഉണ്ട്. ആ നാളുകാർ അവർക്ക് പറഞ്ഞിട്ടുള്ള മൃഗത്തെയും വൃക്ഷത്തെയും പരിപാലിക്കണം എന്നാണല്ലോ വിധി. ശിവൻ സർപ്പത്തെയും ഗണപതി എലിയെയും സുബ്രഹ്മന്യൻ മയിലിനെയും പരിപാലിയ്ക്ക്ന്നതും നമുക്കുള്ള സൂചന ആണ്. പശു കാമധേനു ആണെന്ന് പറയുന്നത് എന്ത് കൊണ്ടാണ് തനിക്കുള്ളതെല്ലാം സമർപ്പിക്കുന്ന ഒരേ ഒരു ജീവി എന്ന നിലയിലാണ്. ചോദിക്കേണ്ട രീതിയിൽ ചോദിക്കേണ്ട സമയത്ത് ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ എന്തും തരും. അതല്ലേ തന്റെ സിരകളിലോടുന്ന ചുടു രക്തത്തെ പാലെന്ന അമൃതാക്കി മാറ്റി തന്റെ പിഞ്ചോമനക്ക് പോലും നൽകാതെ മാനവരാശിയുടെ ആരോഗ്യത്തിനായി ആവോളം ചുരന്നു നൽകുന്ന ഗോമാതാവ്. നോക്കൂ ആ നന്മയുടെ സഹനത്തിന്റെ കരുതലിന്റെ സഹിഷ്ണുതയുടെ ആഴം.പക്ഷെ ഇന്ന് പശു പഴയ പോലെയല്ല വരുമാന സ്രോതസ്സായി മാറി. അപ്പോൾ അത് കൂടി കണ്ടാലേ പശു വളർത്തൽ ലാഭകരമായി പോകുകയുള്ളൂ അതിന് ഇനി ഇന്നത്തെ നമ്മുടെ ചാവാലി -മാംസ പിണ്ഡ പശുക്കൾ ഇസ്രായേൽ അമേരിക്ക പോലെ പാൽകുടങ്ങളും പാലാഴികളും ആകണം. ആദായകരവും ആയാസരഹിതവും ആനന്ദകരവും ആയ പശു വളർത്തൽ ആകട്ടെ നമ്മുടെ ലക്ഷ്യം. "ഒരു വീടിനൊരു പശുവും ബയോഗ്യാസ് പ്ലാന്റും " " ഒരു കയ്യിൽ പാലും മറു കയ്യിൽ പച്ചക്കറിയും" "ആരോഗ്യ കേരളം ഐശ്വര്യ കേരളം സമൃദ്ധ കേരളം പാലിലൂടെ " "സുന്ദര കേരളം ഹരിത കേരളം തരിശുരഹിത കേരളം തീറ്റപുൽക്കൃഷിയിലൂടെ " ഇതൊക്കെയാകട്ടെ നമ്മുടെ മുദ്രാവാക്യം.
പശുവിനെ വളര്‍ത്തുന്നത് ജീവിത ഭാഗം ആക്കുക . ഒരാള്‍ വിചാരിച്ചാല്‍ അഞ്ചു പശുക്കളെ വളര്‍ത്താം അധികം സ്ഥലം വേണ്ടാത്ത ഒന്നാണ് പശു വളര്‍ത്തല്‍ . പരിമിതമായ സ്ഥലത്ത് അടുക്കള കൃഷി കണ്ടെത്താം തീറ്റ പുല്ലു വളര്‍ത്താം .ആദായകരായ ആയാസരഹിതമായ ആനന്ദകരമായ പാലുൽപ്പാദനത്തിന് തീറ്റപ്പുല്കൃഷി ചെയ്തേ പറ്റൂ. ഒപ്പം ശീമക്കൊന്ന കൊണ്ടുള്ള ജൈവ മതിൽ കൂടി ആയാൽ തീറ്റച്ചിലവ് ഗണ്യമായി കുറക്കOne can think of raising five cows. Raising cows is one that does not require much space. Kitchen cultivation can be found in limited space. Fodder grass can be grown. In addition, the addition of an organic wall made of sawdust can significantly reduce the cost of feed.
തരിശു നിലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസിലെ കാട് പിടിച്ച സ്ഥലങ്ങളില്‍ കനാൽ തീരങ്ങളിൽ ഇവിടെയൊക്കെ കൃഷിയുമായി ബന്ധപ്പെട്ട തീറ്റപ്പുല്ല് വളര്‍ത്താം അങ്ങിനെ പലതും പ്രയോഗത്തിൽ വരുത്തുക.
നാടന്‍ ശര്‍ക്കര / പനം ചക്കര ഇവ നിര്‍മ്മിക്കാനുള്ള അനുമതി ലഭിച്ചാല്‍ ഏറെ പേര്‍ക്ക് തൊഴിലാകും .
ലോകത്തെ രക്ഷിക്കാന്‍ ഇനി കുരുമുളക് ഏറെ വേണ്ടി വരും എന്നാണു എന്‍റെ ചിന്തയില്‍ വരുന്നത് കുരുമുളക് ഏറെ നാള്‍ കേടു കൂടാതെ ഇരിക്കും .ചുരുങ്ങിയത് 25 വർഷം വരെ കുരുമുളകിന് ഒന്നും സംഭവിക്കില്ല ഞാറ്റു വേലയില്‍ വള്ളികള്‍ നടുക. ഏലം ഇഞ്ചി മഞ്ഞള്‍ എന്ന് വേണ്ട എല്ലാം സുഗന്ധവ്യഞ്ജനങ്ങളും നടുക .
കൃഷി പട്ടിണി മാറ്റാനും വിശപ്പു അകറ്റാനും വേണ്ടിയാകണം ലാഭം ചിന്തിച്ചു മുന്നോട്ടു പോകരുത് നേടുന്നത് ലാഭമായി കരുതുക. ഒന്നോര്‍ക്കുക ഭക്ഷണമില്ലാതെ ആരും ജീവിക്കില്ല .ഭക്ഷണം കരുതി വെക്കലാണ് നല്ല ഖജനാവിന്‍റെ ലക്ഷണം .
കോവല്‍ വലിയ ദോഷം ഒന്നും വരുത്താത്ത ഒന്നാണ് ചുമ്മാ ഇരിക്കാതെ അതിനായി ഒരു വള്ളി പന്തല്‍ തീര്‍ക്കുക.
പലരുടെയും വാഴ നശിക്കുന്നതായി പറയുന്നുണ്ട് .വാഴ ഇടത്തരം പാകമെത്തിയാല്‍ ചുവട്ടില്‍ കല്ലുപ്പ് ഇട്ടു കൊടുക്കുക കുല നശിക്കില്ല
വെളുത്ത തഴുതാമ ഭൂമിയില്‍ തന്നെ കുറഞ്ഞു തുടങ്ങി കണ്ണിനും കരളിനും കിഡ്നിയുടെ ബലത്തിനും ഇതു നല്ലൊരു കറിയാണ് . നട്ടു വളര്‍ത്തി ചന്തയില്‍ എത്തിക്കാം ചിലവാകത്തത് വീണ്ടും കുഴിച്ചിട്ടാല്‍ മുളയ്ക്കും വലിച്ചെറിഞ്ഞാലും അവിടെ ക്കിടന്നു മുളയ്ക്കും നഷ്ട്ടം വരാത്ത കൃഷിയാണ് പശുക്കളും ആടുമാടുകളും ആര്‍ത്തിയോടെ തിന്നും കൂടുതല്‍ ആയാല്‍ പുല്ലിന്റെ വിലയെങ്കിലും കിട്ടാതിരിക്കില്ല .കീടങ്ങള്‍ ആക്രമിക്കാത്ത കൃഷിയാണ് തഴുതാമ .ഇപ്പോള്‍ ഒടേതമ്പുരാന്‍ മാത്രമാണ് ഇതു കൃഷി ചെയ്യുന്നത് .
നാടന്‍ പപ്പായയ്ക്ക് നല്ല ഡിമാന്റാണ് പുരയുടെ ഒരു മൂലയ്ക്ക് നട്ടു പിടിപ്പിക്കുക .
വനങ്ങളില്‍ വഴിയരുകില്‍ ''കൂവ'' ധാരാളം കാണുന്നു കൂവപ്പൊടിക്ക് കിലോ രണ്ടായിരം രൂപ വരെ കിട്ടുന്നു. രോഗ പ്രധിരോധം ഉള്ള ഒന്നാണ് കൂവ വനത്തിനു അരികിലുള്ളവര്‍ അതിലേക്കു ശ്രദ്ധ തിരിക്കുക . കൃഷിയില്‍ ഒരു നഷ്ട്ടവും വരാനില്ല
റബ്ബര്‍ കൃഷി വിശപ്പ് മാറ്റുന്ന ഫലം തരുന്നില്ല
റബ്ബറില്‍ കുരുമുളക് കയറ്റുക.ഒപ്പം ഇടവിളയായി കാപ്പിയും കൊക്കോയും നടാം. കോഴി ഫാം നിർമിക്കാം.
വെള്ളപ്പൊക്കം വന്നാല്‍ പോലും നശിക്കാതെ ഇരിക്കുന്ന ഓന്നാണ് കരിമ്പ് കൃഷി. ഓരോ വെള്ളപ്പൊക്കത്തിലും നശിക്കാതെ ഇങ്ങേരു തല ഉയര്‍ത്തി നിന്നതായി പലരും അറിയിച്ചിരുന്നു . പണം ഇറക്കാന്‍ ഭയം ഉള്ളവര്‍ കഴിവ് കുറഞ്ഞവര്‍ ഇതിലേക്ക് തിരിയുക . ശർക്കരപ്പാവ് കലക്കി വെച്ചാല്‍ കീടങ്ങള്‍ അതിലെ മധുരം നുകരും കീടങ്ങള്‍ കരിമ്പിനെ ആക്രമിക്കില്ല .
എല്ലാ കൃഷിയിടത്തിലും പഞ്ചഗവ്യo /ദശഗവ്യം /ജീവാമൃതം തളിക്കുക കൃഷിയിടത്തില്‍ ശര്‍ക്കരയും അല്‍പ്പം ചുണ്ണാമ്പും ചേര്‍ത്തു വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ കലക്കി വെക്കുക ഒട്ടു മിക്ക പ്രാണിക്കും മധുരം ഇഷ്ട്ടമാണ് തേനില്‍ വിഷം ചേര്‍ത്തു വെച്ചാലും നല്ലത് പക്ഷേ അപകടം ഒന്നും വരുത്തരുത്. ശർക്കരപാവ് കലക്കുമ്പോള്‍ അതില്‍ വീഴുന്ന പ്രാണിയുടെ ചിറകു നനയണം അപ്പോള്‍ അവ പറക്കില്ല അതാണ് അതിലെ ചതി.
കഴിയുന്നതും തേങ്ങാപ്പീര നാല് മൂലയ്ക്കും വിതറിയാല്‍ ഉറുമ്പ് പെരുകും അവ കീടങ്ങളുടെ ശത്രുക്കള്‍ ആകുന്നു .പീര എല്ലായിടവും വിതരരുത് എല്ലായിടവും ഉറുമ്പ് ഉണ്ടായാല്‍ മണ്ണിര നശിച്ചു പോകും .
മാവിലോ പ്ലാവിലോ ഒരു കഷണം മാംസം അല്ലെങ്കില്‍ മീന്‍തലയുടെ ഭാഗം തൂക്കിയിട്ടാല്‍ നീറ് എന്ന് വിളിക്കുന്ന ഉറുമ്പ് അവിടെയെത്തും വിളകള്‍ നശിക്കില്ല .
അത്തി ഇത്തി അരയാല്‍ പേരാല്‍ ഇതൊക്കെ ഉള്ള ഇടം കണ്ടെത്തുക ഇതിന്‍റെ തോല് ശേഖരിക്കല്‍ നല്ലൊരു വകുപ്പാണ് നല്ല മാര്‍ക്കറ്റുണ്ട്. ശിശുക്കളെ കുളിപ്പിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയുന്നു മുതിര്‍ന്നവര്‍ക്കും കുളിക്കാം .നാല്പ്പാമാരപ്പൊടി ഇവിടെ കിട്ടും എന്നൊരു ബോഡ് വെച്ചാല്‍ കഞ്ഞി വെക്കാനുള്ള വക കിട്ടും .ഇവിടെയും കൃഷിക്കാരന്‍ ദൈവം ആയതു കൊണ്ട് യാതൊരു വഹ കണ്ണീരിനും വില കൊടുക്കേണ്ട .കിട്ടിയതൊക്കെ ലാഭം .
ഇന്നു ലോകത്ത് കിട്ടാത്ത ഒന്നാണ് അസ്സല്‍ എള്ളിന്‍ എണ്ണ ഇതിലാണ് സര്‍വത്ര മായം ഉള്ളത് . ആവിശക്കാര്‍ ഏറെയുണ്ട് അതാണ് അത്ഭുതം. തിലം എന്നാണു സംസ്കൃത നാമം .തൈലം ഉണ്ടാക്കാന്‍ തിലം കൂടിയേ തീരൂ . അമ്പല ജീവനക്കാരും ഭക്തി മാര്‍ഗ്ഗികള്‍ എള്ളിന്‍ തിരിയിട്ടു ഈശ്വര ആരാധന നടത്തുന്ന വിഭാഗങ്ങള്‍ ഇവരൊക്കെ എന്ത് വിലകൊടുത്തും വാങ്ങും. തേച്ചു കുളിക്കാനും അച്ചാര്‍ ഉണ്ടാക്കാനും എള്ള് എണ്ണയാണ് ഉത്തമം .ഇതിലെ പിണ്ണാക്ക് സമം ത്രിഫലപ്പൊടി ചേര്‍ത്തു കുളിച്ചാല്‍ മഞ്ഞു കാലത്തെ ശരീര വെടിച്ചില്‍ ഉണ്ടാകില്ല. പിണ്ണാക്ക് നല്ലൊരു കാലി തീറ്റയാണ്.
നന്നാറി എന്ന അസ്സല്‍ നറുനീണ്ടി ഇപ്പോള്‍ കിട്ടാനില്ല ഇതു കൃഷി ചെയ്യുക അസ്സല്‍ നന്നാറി സര്‍ബത്ത് നിങ്ങള്‍ ആരെങ്കിലും തുടങ്ങുക .സോറിയാസിസ് മാറാന്‍ ത്വക് രോഗത്തിന് ഇതു കൂടിയേ തീരൂ . കിലോ RS 600 / കൊടുത്താലേ നിലവില്‍ നന്നാറി കിട്ടുന്നുള്ളൂ. കൃഷി ചെയ്‌താല്‍ ഈ സസ്യം നശിക്കാതെ ഇരിക്കും വിലയും കമ്മിയാക്കി കൊടുക്കാം. ഊര്‍ജ്ജം തരുന്ന ദാഹശമനി ആണ് .
മറ്റൊന്ന് ഉണക്കമീന്‍ ആണ് .നമുക്ക് ഇപ്പോള്‍ കിട്ടുന്നത് ചീഞ്ഞു നാറിയ മീന്‍ ഉണക്കിയതാകുന്നു പാചകം ചെയ്യുമ്പോള്‍ കടുത്ത ദുര്‍ഗന്ധമാണ് കടല്‍ തീരത്തു താമസിക്കുന്നവര്‍ ഇതൊരു തൊഴില്‍ ആക്കുക . പച്ച മത്സ്യത്തെ ഉണക്കി ജീവിതം കണ്ടെത്തുക .
മധുര തുളസി ഉണക്കി പൊടിച്ച കാപ്പി നല്ലൊരു മുതല്‍ക്കൂട്ട് ആയിരിക്കും ഒരു കിലോ കാപ്പിയുടെ കൂടെ നൂറോ ഇരുന്നൂറോ മധുര തുളസി പൊടിച്ചു ചേര്‍ത്താല്‍ അത് വളരെ എഫക്റ്റ് ആയിരിക്കും പലരും ചിന്തിക്കാത്ത ഒന്നാണിത് കാപ്പിയില്‍ ശര്‍ക്കര ചേര്‍ക്കണം ഇഞ്ചി ഏലക്കായ മേമ്പൊടി ആക്കിയാല്‍ ബഹു രുചിയാണ് .അത് ഒരു തൊഴില്‍ ആക്കുക വിജയിക്കും അതിനായി നിങ്ങള്‍ തന്നെ അതുണ്ടാക്കി കഴിച്ചു നോക്കുക .അനുയോജ്യമായ അളവ് നിങ്ങള്‍ക്ക് തിരെഞ്ഞെടുക്കാം .
കുറച്ചു കാപ്പി പൊടിച്ചു കാറുകളില്‍ സൂക്ഷിച്ചാല്‍ കാറുകളില്‍ മുറികളില്‍ നല്ല സുഗന്ധം ഉണ്ടാകും .
ആടിനെ വളര്‍ത്താന്‍ ഇഷ്ട്ടമുള്ളവര്‍ അതിനെ വളര്‍ത്തണം നന്നായിട്ട് മേയ്ക്കാന്‍ പറ്റുന്ന ഇടങ്ങള്‍ ഉണ്ടെങ്കില്‍ നല്ല വരുമാനം ഉണ്ടാകും .പാലും മോരും നെയ്യും ഒക്കെ വിശേഷം ഉള്ളതാണ് . മറ്റൊരാള്‍ പ്ലാവില വില്‍ക്കട്ടെ അനുബന്ധ തൊഴില്‍ ഉണ്ടാകുമല്ലോ .
ഈന്തപ്പഴം കടലപ്പോടിയില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്ത വട രുചികരമാണ് ന ഒരു ദോഷവുമില്ല അങ്ങിനെയുള്ള പുഴുങ്ങിയ നിലക്കടല വരെ കൊടുക്കുന്ന തട്ട് കട തുടങ്ങാം . ചായക്ക് പകരം നമ്മുടെ ചുക്ക് കാപ്പി കൊടുക്കണം കൂട്ട് താഴെയിടാം . ഭക്ഷണത്തിനു വാഴയില ഉപയോഗിക്കണം കാപ്പി പാള കോപ്പയില്‍ കൊടുക്കുക . പ്രതിരോധ ശേഷി നല്കുന്ന തട്ടുകട ആയി അത് മാറും.
ചുക്ക് 1..5 KG
കുരുമുളക് 1 KG
തിപ്പലി 1 kg
മല്ലി 2 kg
ജാതി പത്രി 20 ഗ്രാം
ജീരകം 200 GM
ഏലക്ക 200 GM
ഉലുവ 100 ഗ്രാം
ജാതിക്ക 25 ഗ്രാം
ഗ്രാമ്പൂ 25 ഗ്രാം
ഇരട്ടിമധുരം 400 ഗ്രാം.
ഇവ പൊടിചെടുത്തത് ഒരു സ്പൂണ്‍ പൊടിക്ക് അഞ്ചു ഗ്ലാസ് വെള്ളo എന്ന കണക്കില്‍ ഇരുപത്തി അഞ്ചു ഗ്രാം ഇഞ്ചി ചതച്ചു ചേര്‍ത്തു മധുരത്തിന് ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച് കാപ്പി പോലെ കുടിച്ചാല്‍ ചുമ കഫശല്യം കുറയുന്നു ഇതിന്‍റെ പൊടിയും ആള്‍ക്കാര്‍ ചോദിച്ചു വാങ്ങും.
ഏകനായി ജീവിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും പറ്റുന്നൊരു ജോലിയുണ്ട് ഉരലില്‍ ഇടിച്ചെടുത്ത .മഞ്ഞള്‍ മുളക് മല്ലി ഇവ കൊണ്ട് മീന്‍കറി വെച്ചാല്‍ കൊതിയൂറും രുചിയാണ് സാമ്പാര്‍ രസം ഇവയിലൊക്കെ ഇത്തരം പൊടി ചേര്‍ത്താല്‍ നല്ല രുചി വന്നു ചേരും .ഇങ്ങിനെ ഇടിച്ച പൊടി വില്‍പ്പന നടത്തുക ഒറ്റയ്ക്ക് തന്നെ ചെയ്യാം കുറെ ആള്‍ക്കാര്‍ വാങ്ങാന്‍ ഉണ്ടാകും മറ്റൊന്നും കൊണ്ടല്ല മായം ചേര്‍ക്കാത്ത അസ്സല്‍ വസ്തു കിട്ടുമല്ലോ എന്നോര്‍ത്തു തന്നെ .
ഒരു ഗുണം ഉണ്ട് ഇതു ചെയ്യുന്നവര്‍ക്ക് അറ്റാക്ക് വരാനുള്ള സാധ്യത വളരെ കുറയുന്നു നല്ല ആരോഗ്യo തനിക്കും നാട്ടാര്‍ക്കും ഉണ്ടാകും വേണമെങ്കില്‍ അരിപ്പൊടിയും ഇടിച്ചു കൊടുക്കാം .കുരുമുളക് അടക്കം പലതും നാടന്‍ ഉരലില്‍ പൊടിച്ചു കൊടുക്കുക . നിങ്ങള്‍ കാരണം കുറെയെണ്ണം നല്ലത് കഴിച്ചു നന്മ ചെയ്തു ജീവിക്കട്ടെ .മര ഉരല്‍ ആണെങ്കില്‍ വളരെ നല്ലത് .പേഴ് മരത്തിന്‍റെ ആണെങ്കില്‍ നല്ല പ്രതിരോധ ശക്തി ഉണ്ടാകും രുചിയും ഗുണവും കൂടും ഏറെ ക്കാലം കേടാകാതെ ഇരിക്കും . ഒരിക്കലും കരണ്ട് പണി മുടക്കും എന്ന് പേടിക്കേണ്ട .
മറ്റൊന്ന് മര ഉരലും ഉലക്കയും ഉണ്ടാക്കുക എന്നതാണ് ഏറെ ആവിശക്കാര്‍ ഉണ്ട് എന്നതാണ് അത്ഭുതം കല്ലുരല്‍ അത്രയ്ക്ക് ചിലവാകില്ല മര ഉരലുകള്‍ നാട്ടു വൈദ്യന്മാര്‍ വാങ്ങും എന്നതാണ് മറ്റൊരു സത്യം .
വാളന്‍ പുളിയാണ് സാധാരണ ഉരലിനു പറ്റിയത് .പേഴ് തെങ്ങ് പൂവം എന്നിവ ഉപയോഗിക്കാം മരപ്പണിക്കാര്‍ ഇതു നിര്‍മ്മിച്ച് കൊടുത്തു തൊഴില്‍ ആക്കുക പുളി തമിഴ് നാട്ടില്‍ ഏറെയുണ്ട് .
ഏറെ ആശയങ്ങള്‍ ഉള്ളവരാണ് നമ്മള്‍ എല്ലാവരും കഴിയുന്നതും അത് പങ്കു വെക്കുക .നിങ്ങളുടെ ഒരു വാക്കായിരിക്കും ചിലപ്പോള്‍ മറ്റൊരാളെ ഉയര്‍ത്തുന്നത് . അത് ഗ്രൂപ്പില്‍ അറിയിക്കുക .ഒരു ലക്ഷം രൂപ മുടക്കി ചെയ്യാവുന്ന ചക്കിലെ എണ്ണ മുതല്‍ പലതുമുണ്ട്
അനുയോജ്യമായ ഭൂമി ഉണ്ടായിട്ടും കൃഷി ചെയ്യാത്ത ഭൂമി വാങ്ങി അതില്‍ ഹരിതാഭ വിടര്‍ത്തി ആ ഭൂമിയെ മറിച്ചു വില്ക്കുന്ന സത്യമായ റിയല്‍ എസ്റ്റെറ്റു വരെ നിങ്ങളുടെ മുന്നില്‍ കിടപ്പുണ്ട് .മരിച്ച നിലയില്‍ കിടക്കുന്ന ഒരു ഭൂമിയെ നിങ്ങള്‍ വാങ്ങി അതിനെ കൃഷിക്ക് അനുയോജ്യമാക്കി മറ്റൊരാളെ എല്പ്പിക്കുക എന്നത് ദൈവം ഇഷ്ട്ടപെടുന്ന ഒന്നാണ് .ആ ജോലിയില്‍ നിങ്ങളുടെ കൂലി വാങ്ങുന്നത് ഒരു വിധത്തിലും തെറ്റല്ല . ആ പാടം ഉഴുകുമ്പോള്‍ തന്നെ കൊക്കുകള്‍ പറന്നെത്തുന്നത് എന്നെ അത്ഭുതപ്പെടുത്തിയട്ടുണ്ട് .ആ പരിസരത്തു ഇല്ലാത്ത ജീവികള്‍ അവിടെ എത്തുന്നു ഇനി ഒരിക്കലും കാണില്ല എന്ന് കരുതിയ ചില മീനുകള്‍ അവിടേക്ക് എത്തുന്ന കാഴ്ചകള്‍ ഇതൊക്കെ പ്രകൃതിക്ക് തിരിച്ചു കൊടുക്കുന്ന ജോലി നിങ്ങള്‍ ചെയ്യുക .ആശയങ്ങള്‍ ഏറെയുണ്ട് .അത് എല്ലാവരില്‍ നിന്നും പുറത്തു വരാന്‍ നിങ്ങള്‍ എല്ലാവരും ചര്‍ച്ചയില്‍ പങ്കെടുക്കുക.
ജലം കിട്ടാത്ത ഒരു പ്രദേശത്തു ഭൂമിക്കു വളരെ വിലക്കുറവു ആയിരിക്കും അത്തരം മലം പ്രദേശങ്ങളില്‍ ഭൂമി വാങ്ങി മലയുടെ മുകളില്‍ വലിയൊരു തടാകം നിര്‍മ്മിച്ച് ഒരാളെ എനിക്കറിയാം അയാളെ മണ്ടന്‍ എന്നാണു പലരും വിളിച്ചത് മരുഭൂമിയില്‍ മത്സ്യ കൃഷി ചെയ്യുന്ന മണ്ടന്‍ എന്ന് പലര്‍ക്കും തോന്നാം തടാകത്തിലെ അല്‍പ്പം മണ്ണ് മാത്രം അയാള്‍ വിറ്റ് എന്നതല്ലാതെ ബാക്കി 99% നഷ്ട്ടം അഞ്ചു വര്ഷം അയാള്‍ ആ ഭൂമിയിലേക്ക് തിരിഞ്ഞു നോക്കിയില്ല മൂന്നാം വര്ഷം മുതല്‍ അവിടെത്തെ കിണറുകളില്‍ വെള്ളം ഉണ്ടാകാന്‍ തുടങ്ങി .കാരണം മുകളിലെ തടാകത്തില്‍ ജലം നിറയാന്‍ തുടങ്ങിയിരുന്നു .ഇപ്പോള്‍ ആ ഭൂമിയുടെ ഭാഗങ്ങളില്‍ വൃക്ഷങ്ങള്‍ വളരാന്‍ തുടങ്ങി വരണ്ട ഭൂമിയെ മരതകം ചാര്‍ത്തുന്ന ഈ പ്രവര്‍ത്തി കഴിവുള്ളവര്‍ ചെയ്യുക അത്തരം ആശയപരമായ കഴിവുകള്‍ ഉണ്ടെങ്കില്‍ ആ വഴികള്‍ നിങ്ങള്‍ക്ക് ചിന്തിക്കാം.
ഒരിക്കലും ലാഭം ചിന്തിക്കരുത് അത് നിങ്ങള്‍ അറിയാതെ തന്നെ വന്നു ചേര്‍ന്നു കൊള്ളും ധര്‍മ്മ മാര്‍ഗ്ഗം മാത്രം ചിന്തിക്കുക മനസമാധാനം വന്നു ചേരും മറ്റുള്ളവരുടെ പ്രാര്‍ത്ഥന കൊണ്ട് ആരോഗ്യവും കൈവരും .
തയ്യാറാക്കിയത് :എം വി ജയൻ കണിച്ചാർ ക്ഷീരവികസന ഓഫീസർ എടക്കാട്, കണ്ണൂർ 9447852530
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :50 ഇനം കാലിത്തീറ്റ വിളകളുടെ ശേഖരം ഇവിടെ ലഭ്യമാണ്