Updated on: 29 July, 2020 3:58 PM IST
chicks

കോഴി കൃഷി തുടങ്ങാൻ ആളുകൾക്ക് താല്പര്യമുണ്ട്. എന്നാൽ അവയെ പ്രത്യേകിച്ചു ഒരു കാര്യവുമില്ലാതെ ബാധിക്കുന്ന ചില അസുഖങ്ങൾ കോഴി കൃഷി ചെയ്യാൻ മുന്നിട്ടിറങ്ങുന്നവരെ വലയ്ക്കും. ഒന്നോ രണ്ടോ കോഴികളെ വളർത്തുന്നവർക്കുള്ളതല്ല ഈ കുറിപ്പ്. 100 ഉം 180 രൂപ മുടക്കി ഇരുന്നൂറോ മൂന്നൂറോ അതിലധികമോ കോഴികളെ വാങ്ങി കോഴി ഫാം നടത്തുന്നവർക്കറിയാം അതിന്റെ ബുദ്ധിമുട്ടുകൾ. പുറമെ നിന്ന് കാണുന്നവരോ പറയുന്നവരോ ഒന്നും അറിയുന്നില്ല. അത്രയും ശുദ്ധിയും വെടിപ്പും ശ്രദ്ധയും  ഉണ്ടെങ്കിൽ മാത്രമേ ഒരു ബാച്ച് കോഴികളെ വളർത്തി മാറ്റാൻ കഴിയൂ. പിന്നീട് രണ്ടാമതൊരു ബാച്ചിനെ വളർത്താൻ തുടങ്ങും മുൻപ് എന്തെല്ലാം, മുൻകരുതൽ  വേണമെന്നു അവർക്കു മാത്രമേ അറിയൂ. കോഴികളെ കാണാനോ  വാങ്ങാനോ  ചെല്ലുന്നവരൊന്നും കൂട്ടിൽ കയറാതെയും എന്നാൽ അവയെ പരിചരിക്കുന്നവർ അത്രയും വൃത്തിയോടുകൂടിയും ശ്രദ്ധയോടുകൂടിയും കൂട്ടിനുള്ളിൽ കയറിയാണ് അവയെ പരിചരിക്കുന്നത്.മാത്രമല്ല പ്രതിരോധ കുത്തിവയ്‌പ്പുകൾ, വാക്സിനുകൾ എന്നിവയൊക്കെ ഉണ്ടെങ്കിലും പലപ്പോഴും ചില രോഗങ്ങൾ കോഴികളെ ബാധിക്കുന്നു. വീണ്ടും വീണ്ടും ആളുകൾ ഉന്നയിക്കുന്ന ചില സംശയങ്ങളാണ് കോഴികളുടെ പരസ്പരമുള്ള കൊത്തു കൂടൽ, തൂങ്ങി നിൽപ്പ്, കൺപോളകൾ തുറക്കാതിരിക്കൽ ഇങ്ങനെ. അവ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. 

Fomi kozhi

പരസ്പരമുള്ള തൂവൽ കൊത്തൽ( Cannibalism )

കോഴികളില്‍ കണ്ടുവരുന്ന ദുശ്ശീലം തമ്മില്‍ കൊത്തി മാംസം പറിക്കുന്നതാണ്‌. തൂവലുകളും കൊത്തിപ്പറിക്കും. ചോര മറ്റുള്ളവയുടെ ദേഹത്ത്‌ പറ്റുമ്പോള്‍ അവയേയും ആക്രമിക്കുന്നു. അങ്ങനെ കോഴികള്‍ മൊത്തം ഈ ദുശ്ശീലത്തിനടിമപ്പെടുന്നു.

പ്രതിരോധമാര്‍ഗ്ഗം: കോഴിക്ക്‌ ചിക്കിച്ചികയുന്ന സ്വഭാവമായതുകൊണ്ട്‌, കൂട്‌ തൂക്കി ഇടരുത്‌.കോഴികൾക്ക് കൂട്ടിൽ  ആവശ്യത്തിനു സ്ഥലം അനുവദിക്കുക. കോഴിക്കുഞ്ഞുങ്ങളുടെ മേല്‍ച്ചുണ്ട്‌ ഹാച്ചറിയില്‍നിന്നുതന്നെ മുറിച്ചു കളയുക.അല്ലെങ്കിൽ പരസ്പരം ആക്രമിക്കുമ്പോൾ ആരോഗ്യം കുറഞ്ഞവയ്ക്ക് കൂടുതൽ പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്യുന്നു.എന്നാൽ ഇങ്ങനെ ചുണ്ടു മുറിച്ചു കളഞ്ഞാൽ തമ്മിൽ കൊത്തുമ്പോൾ  മാംസം പറിയുന്നില്ല. കൂടാതെ ഒരേ പ്രായത്തിലുള്ളവയെ ഒരേ കൂട്ടിലാക്കുക.  കൊത്തി മുറിവേറ്റവയ്‌ക്ക്‌ പച്ചമഞ്ഞള്‍ കര്‍ഷകര്‍ സാധാരണ അരച്ചുപുരട്ടുന്നു. ശീമക്കൊന്നയില അരിഞ്ഞ്‌ കൂട്ടില്‍ വിതറുക.

ബോട്ടുലിസം (Limber Neck)

വിഷബാധ എന്നു പറയും. ലക്ഷണങ്ങള്‍:  ഉന്മേഷമില്ലാതെ ഉറക്കം തൂങ്ങി നില്‍ക്കും. കഴുത്ത്‌ പൊക്കിപ്പിടിക്കുവാന്‍ വിഷമിക്കുന്നു. വെള്ളം പോലെ കാഷ്‌ഠം പോകും. ശരീരം തളര്‍ന്ന്‌ പിടഞ്ഞു മരിക്കും.It is called poisoning. Symptoms: Sleep deprivation. Worrying about lifting the neck. The feces will go away like water. The body becomes exhausted and dies.
കാരണം: ക്ലോസ്‌ട്രിഡിയം ബോട്ടുലീനം എന്ന അണുജീവി ഉല്‍പ്പാദിപ്പിക്കുന്ന വിഷം.
പ്രതിരോധമാര്‍ഗ്ഗം: ചത്ത കോഴിയെ ഉടന്‍ മറവു ചെയ്യുക. തീറ്റകുഴച്ച്‌ ഇപ്‌സം സാള്‍ട്ട്‌ ചേര്‍ത്ത്‌ കൊടുക്കുക. (1 കി.ഗ്രാം 160 കോഴികള്‍ക്ക്‌) വെള്ളത്തില്‍ നല്‍കുമ്പോള്‍ 1 കി.ഗ്രാം 220 കോഴികള്‍ക്ക്‌ നല്‍കാം.

chicks

ഇന്‍ഫക്ഷ്യസ്‌ കൊറൈസ (Infectious Coryza)

ലക്ഷണങ്ങള്‍: തണുപ്പുകാലത്ത്‌ അധികവും പ്രത്യക്ഷപ്പെടുന്നു. മൂക്കില്‍നിന്നും കണ്ണില്‍നിന്നും ഒരു സ്രവം വെള്ളംപോലെ ഒഴുകുന്നു. കണ്ണുകള്‍ ചുവന്നും ചിലപ്പോള്‍ പോളകള്‍ ഒട്ടിച്ചേര്‍ന്നും ഇരിക്കും. കൊക്ക്‌ പകുതി തുറന്ന്‌ ശ്വാസമെടുക്കുന്നത്‌ പ്രയാസത്തോടെ ആയിരിക്കും. മുഖം വീര്‍ക്കും. കാഷ്‌ഠത്തിന്‌ സാധാരണയല്ലാത്ത ദുര്‍ഗന്ധം.
കാരണം: ബാക്‌ടീരിയ മൂലം പടര്‍ന്നുപിടിക്കുവാന്‍ സാധ്യത, കൂട്‌ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ മറ്റ്‌ കോഴികള്‍ക്കും വരാവുന്നതാണ്‌.
പ്രതിരോധമാര്‍ഗ്ഗം: ചെറു ചൂട് വെള്ളം കൊണ്ട് കണ്ണുകൾ കഴുകുക.രണ്ടു കണ്ണും കഴുകണം. എന്നിട്ടു  25% വീര്യമുള്ള ബോറിക്‌ ആസിഡുകൊണ്ട്‌ കണ്ണുകള്‍ തുടയ്‌ക്കുക, അല്ലെങ്കിൽ കണ്ണിലേക്കു ഇടിച്ചു കൊടുക്കുക. . Streptomycin, Sulphadimidine തുടങ്ങിയ മരുന്നുകള്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കുക.

chicks

ബേര്‍ഡ്‌ ഫ്‌ളൂ (Bird Flu)

ഇത് വളരെ അപകടം പിടിച്ച രോഗമാണ്. കാരണം ഇതിനൊരു പരിഹാരമില്ല. അസുഖം ബാധിച്ചവയെ കൂട്ടത്തോടെ കൊന്നൊടുക്കുകയല്ലാതെ മറ്റു മാർഗമില്ല. 
ലക്ഷണങ്ങള്‍: ഈ രോഗം ബാധിച്ചാല്‍ പനിപിടിച്ച്‌ തൂങ്ങിനില്‍ക്കുകയാണ്‌ പ്രധാന ലക്ഷണം. അതിവേഗം മരണപ്പെടും.
കാരണം: H5 N1 എന്ന വൈറസാണ്‌ കാരണം എന്നു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌.
പ്രതിരോധമാര്‍ഗ്ഗം: ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഹോങ്കോങ്ങില്‍ ഇതുമൂലം ലക്ഷക്കണക്കിന്‌ കോഴികളെ കൊന്നൊടുക്കുകയുണ്ടായി. ഫലപ്രദമായ വാക്‌സിനേഷനോ മരുന്നുകളോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗം ബാധിച്ചവയെ കൊന്നുകളയുക.
രോഗം വന്നു ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത്‌ വരാതിരിക്കാനുള്ള മാര്‍ഗ്ഗം നോക്കുകയാണ്‌ എന്ന തത്ത്വം കോഴികള്‍ക്ക്‌ എത്രയും പ്രായോഗികമാണ്‌. കോഴികള്‍ക്ക്‌ രോഗങ്ങള്‍ വരാതിരിക്കാന്‍ എടുക്കേണ്ട പ്രതിരോധ നടപടികള്‍ താഴെ പറയുന്നവയാണ്‌:
1. കോഴികള്‍ക്ക്‌ ആവശ്യമായ പ്രതിരോധ കുത്തിവയ്‌പുകള്‍ നടത്തുക.
2. സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
3. പുതിയ കുഞ്ഞുങ്ങള്‍ വരുമ്പോള്‍ കോഴിക്കൂട്‌ വൃത്തിയാക്കി അണുനശീകരണം ചെയ്യുക.

4. ഉപയോഗം കഴിഞ്ഞ ലിറ്റര്‍ മാറ്റിയശേഷം കൂട്ടില്‍നിന്ന്‌ അകലെ കളയുക.
5. കോഴിക്കൂട്ടിലെ ഉപകരണങ്ങള്‍ ഇടയ്‌ക്കിടെ വൃത്തിയാക്കി അണുനശീകരണം ചെയ്യുക.
6. പുറമേനിന്ന്‌ മറ്റു പക്ഷികള്‍ കൂട്ടിനകത്തു കയറാതിരിക്കാന്‍ ശ്രദ്ധിക്കുക.
7. ഈച്ച, കൊതുക്‌, പുഴു എന്നിവയെ നശിപ്പിക്കാന്‍ ഇടയ്‌ക്കിടയ്‌ക്ക്‌ മരുന്ന്‌ തളിക്കുക
8. എലി, ചുണ്ടെലി എന്നിവയെ നശിപ്പിക്കുക. അല്ലെങ്കില്‍ അവ തീറ്റ തിന്ന്‌ വലിയ നഷ്‌ടം ഉണ്ടാക്കും.
9. ചത്ത കോഴികളെ വിദഗ്‌ധ പരിശോധനയ്‌ക്കുശേഷം കുഴിച്ചുമൂടുകയോ തീയിട്ടു നശിപ്പിക്കുകയോ ചെയ്യുക.
10. പുറമേനിന്ന്‌ ആരെയും കൂടിനകത്ത്‌ പ്രവേശിപ്പിക്കാതിരിക്കുക
11. അണുനാശിനി കലര്‍ത്തിയ വെള്ളം കോഴിക്കൂടിനു മുന്നില്‍ ഒരു ട്രേയില്‍ എപ്പോഴും കരുതിയിരിക്കണം. അതില്‍ കാലുമുക്കിയശേഷമേ അകത്തു പ്രവേശിക്കാവൂ. ഇത്‌ ഒരു കൂട്ടില്‍നിന്ന്‌ മറ്റൊരു കൂട്ടിലേക്ക്‌ രോഗം പകരുന്നത്‌ തടയുന്നതിന്‌ സഹായിക്കും.
12. എല്ലായ്‌പോഴും സമീകൃതാഹാരം നല്‍കുകയും, നല്ല പരിചരണമുറകള്‍ സ്വീകരിക്കുകയും ചെയ്യുകയാണെങ്കില്‍ കോഴികള്‍ക്ക്‌ തനതായ രോഗപ്രതിരോധശേഷി ഉണ്ടാകുന്നതാണ്‌.
13. ഏതെങ്കിലും അസുഖത്തിന്‍െറ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനേ വിദഗ്‌ധ സഹായം തേടണം.

വിവരങ്ങൾക്ക് കടപ്പാട്

 കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കോഴികളിലെ രോഗപ്രതിരോധ മാർഗ്ഗങ്ങൾ

#Chicken#Farm#Bird Flue# Farmer

English Summary: Some diseases and remedies for chickens
Published on: 29 July 2020, 03:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now