വർഷത്തിൽ ഏതവസ്ഥയിലും, ഏത് കാലാവസ്ഥയിലും കാട മുട്ടകൾ വിരിയിച്ചെടുക്കാം, മുട്ടകൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അടവെയ്ക്കാനുള്ള മുട്ടകൾ ശേഖരിക്കുമ്പോൾ ചില വസ്തുതകൾ മനസ്സിലാക്കുന്നത് നന്നായിരിക്കും. മാത്രമല്ല കൂടുതൽ മുട്ടകൾ വിരിയിച്ചെടുക്കാൻ ഈ അറിവ് ഉപകാരപ്രദമായിരിക്കുകയും ചെയ്യും.
10 മുതൽ 23 ആഴ്ചവരെ പ്രായമുള്ള പിടകളുടെ മുട്ടയാണ് വിരിയിക്കാൻ എടുക്കേണ്ടത്.
പിടകൾക്ക് ഒരു പൂവൻ എന്ന അനുപാതത്തിൽ പ്രജനനം
നാലോ അതിൽ കുറവോ പിടകൾക്ക് ഒരു പൂവൻ എന്ന അനുപാതത്തിൽ പ്രജനനം നടത്തുന്ന കൂട്ടിൽ നിന്ന് ശേഖരിക്കുന്ന മുട്ടകൾക്ക് വിരിയുവാനുള്ള ശേഷി കൂടുതലായിരിക്കും.
പിടകളുടെ കൂട്ടത്തിലേക്ക് ഒരു പൂവനെ വിട്ടാൽ ചുരുങ്ങിയത് നാലുദിവസം കഴിഞ്ഞതിനുശേഷം ലഭിച്ചു കൊണ്ടിരിക്കുന്ന മുട്ടകളും പൂവനെ മാറ്റുകയാണെങ്കിൽ അതിനുശേഷം മൂന്നു ദിവസത്തിനുള്ളിൽ എടുക്കുന്ന മുട്ടകളും ആയിരിക്കും വിരിയിച്ചെടുക്കാൻ ഉത്തമം.
മുട്ടകൾ സാമാന്യ വലുപ്പം ഉള്ളവയായിരിക്കണം
പ്രജനനത്തിനുവേണ്ടി വളർത്തുന്ന കാടകൾക്ക് പ്രത്യേകം പോഷകാഹാരം നൽകേണ്ടതാകുന്നു. വിരിയിക്കാനുപയോഗിക്കുന്ന മുട്ടകൾ സാമാന്യ വലുപ്പം ഉള്ളവയായിരിക്കണം.
വളരെ വലുതും തീരെ ചെറുതുമായ മുട്ടകൾ ഒഴിവാക്കേണ്ടതാണ്. വൃത്തിയുള്ളതും പൊട്ടലില്ലാത്തതുമായ മുട്ടകളാണ് വിരിയിക്കാനെടുക്കേണ്ടത്. ഇതിനായി വൈകുന്നേരം 6 മണിക്കും മണിക്കും ഇടയിൽ കാടകളുടെ മുട്ടയിടൽ പൂർണ്ണമായതിനു ശേഷം ശേഖരണം നടത്താം. ഇത് രണ്ടോ മൂന്നോ തവണയായി ചെയ്യാവുന്നതാണ്. കാടമുട്ടകൾക്ക് തോടിനു കട്ടി കുറവായതിനാൽ യഥാസമയം കൂട്ടിൽ നിന്നു മാറ്റിയില്ലെങ്കിൽ അവ പൊട്ടി പോകാനും മലിനമാകാനും സാധ്യതയുണ്ട്.