Updated on: 17 November, 2022 7:56 AM IST
ചെറിയ കുളങ്ങൾ

വലിയ മൺകുളങ്ങളിലാണ് വളർത്തു മത്സ്യങ്ങൾ നല്ലവണ്ണം വളരുന്നതെങ്കിലും ചെറിയ കുളങ്ങളിലും സിമന്റ് ടാങ്കുകളിലും മത്സ്യം വളർത്തിക്കൂടേ ? പലരുടേയും ന്യായമായ സംശയം. എന്നാൽ, 'ഞങ്ങളുടെ ടാങ്കിൽ വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പോയി' എന്ന് പരാതി പറയുന്നവരുമുണ്ട്. എന്താണ് ഇതിനു കാരണം? പ്രതിവിധി എന്ത് ?

കുളത്തിന്റെ വിസ്തൃതിക്കുറവ്, ജലമലിനീകരണം, ജലത്തിന്റെ രാസ ഭൗതിക ഗുണങ്ങളുടെ പെട്ടെന്നുള്ള വ്യതിയാനം, പ്ലവകങ്ങളുടെ അപര്യാപ്തതയും പോഷകക്കുറവും, പ്ലവക ബാഹുല്യവും, പായൽപാട ചൂടലും മത്സ്യങ്ങളുടെ വളർച്ചക്കുറവിനോ കൂട്ടമരണത്തിനോ കാരണമായേക്കാം.

ശരിയായ ജലപരിപാലനവും പ്ലവകോൽപാദനവും, ആവശ്യത്തിനു മാത്രം പോഷക സമൃദ്ധമായ കൈത്തീറ്റ നൽകൽ, പായൽ പാട ചൂടാൻ അനുവദിക്കാതിരിക്കൽ എന്നിവയാണ് ചെറിയ കുളങ്ങളിലെ മത്സ്യങ്ങൾക്ക് ജീവനാശം സംഭവിക്കാതിരിക്കാനും വളർച്ച ഉണ്ടാകാനുമുള്ള മൂന്ന് പ്രധാന മുൻകരുതലുകൾ.

കുളത്തിൽ പ്ലവകാൽപാദനം നടക്കുന്നതിന് നേരിയ തോതിൽ രാസവള പ്രയോഗം നടത്തി കുളം പോഷകസമൃദ്ധമാക്കുക. മൂന്ന് ആഴ്ചക്കുശേഷം കട്ല , രോഹു, സൈപ്രിനസ് എന്നീ കാർപ്പു മത്സ്യങ്ങളെ 3:3:4 എന്ന അനുപാതത്തിൽ നിക്ഷേപിക്കുക.

ചെറുകുളങ്ങളിൽ പായൽപ്പാട കൂടാൻ കാരണം ജലപരിപാലനത്തിന്റെ അഭാവമോ, അപര്യാപ്തതയോ, കാറ്റുകടക്കാതിരിക്കൽ, അമിത ഉപയോഗം, തീറ്റപ്രയോഗം എന്നിവയോ ആണ്. കാറ്റും വെളിച്ചവും നല്ലവണ്ണം ലഭിക്കുന്നിടത്ത് കുളം നിർമിക്കുക. ആവശ്യത്തിനു വളവും തീറ്റയും നൽകുക, 10ന് ഒന്ന് എന്ന അനുപാതത്തിൽ വെള്ളിമീനിനെ നിക്ഷേപിക്കുക എന്നിവ പായൽപ്പാട് ചൂടലിന് പരിഹാരമാണ്. പായൽപ്പാട പ്രാണവായു പ്രവാഹം തടയുന്നതിനാലും വിഷാംശ പുറപ്പെടുവിക്കുന്നതിനാലും മത്സ്യമരണം ഉണ്ടാക്കും.

കുളത്തിന് വേണ്ടത്ര ആഴം, വിസ്തൃതി, ദീർഘചതുരാകൃതി എന്നിവ ആവശ്യമാണ്. തീറ്റ കൂടാൻ പാടില്ല. മത്സ്യത്തിന് ഇഷ്ടപ്പെടുന്ന നിറം, മണം, രുചി, ഗുണം എന്നിവ ഉള്ളതാവണം. പോയിന്റ് ഫീഡിംഗ് രീതിയിൽ ദിവസവും രാവിലെ 8 മണിക്ക് നൽകുക. വൈകുന്നേരം തീറ്റപ്പാത്രം പുറത്തെടുത്ത് മിച്ചമുള്ള തീറ്റ വെളിയിൽ കളഞ്ഞ് പാത്രം വെടിപ്പാക്കുക, പുളിയുള്ള ആഹാര പദാർഥങ്ങൾ നൽകരുത്.

കടയുള്ള കുളത്തിന് പച്ചച്ചാണകം, കീറ ചണച്ചാക്കിൽ കെട്ടി ഒരു ഭാഗത്ത് മുക്കിയിടുക. ജൈവവളം ജന്തുപ്ലവകങ്ങളെ ത്വരിപ്പിക്കും. മറ്റുള്ളവയ്ക്ക് കൈത്തീറ്റയും നൽകാം. ദിവസവും മത്സ്യത്തിന്റെ തൂക്കത്തിന്റെ 5% വരെ നൽകണം.

ചെറുകുളത്തിൽ പ്രിനസിനെ അത്യാവശ്യമായും ഉൾപ്പെടുത്തണം. ആഹാരാവശിഷ്ടം കുളത്തിൽ അവശേഷിക്കാതിരിക്കാൻ മിശ്രഭുക്കായ ഈ തീറ്റപ്രിയൻ സഹായിക്കും. വളർച്ചയെത്തിയവയെ തിരിവു പിടുത്തത്തിൽ പിടിച്ചെടുത്ത് കറിവയ്ക്കാം. പകരം ഓരോ പ്രാവശ്യവും പിടിച്ച എണ്ണത്തിന്റെ അഞ്ചിരട്ടി കുഞ്ഞുങ്ങളെ കൂട്ടത്തിൽ വിടണം. കുളത്തിന്റെ അടിത്തട്ടും പ്രിനസ് വൃത്തിയാക്കും.

കുളത്തിലെ വെള്ളത്തിന്റെ ഊഷ്മാവ് 25 -28 ഡിഗ്രി സെൽഷ്യസിന് മധ്യേ ആക്കി നിറുത്തുകയും വെള്ളം ലേശം ക്ഷാരത്വമുള്ളതും പ്രാണവായു നിറഞ്ഞതുമായാൽ മത്സ്യങ്ങൾ ചത്തുപോകാതിരിക്കാനും നല്ല വളർച്ചയുണ്ടാകാനും സഹായിക്കും. അതിനായി വെളിയിൽ നിന്ന് നല്ല വെള്ളം പമ്പുചെയ്തു കൊടുക്കുകയോ, സ്പ്രേ ചെയ്യുകയോ, സിപ്രിഗിൾ ചെയ്യുകയോ, വെള്ളം ഇളക്കുകയോ വേണം. കുളത്തിന്റെ അടിയിൽ നിന്ന് 50% വെള്ളം പുറത്തേക്കു പമ്പു ചെയ്തു കളയുക (തീറ്റ നൽകുമ്പോഴും വളപ്രയോഗം നടത്തുമ്പോഴും ഇതു പാടില്ല.) 75% നല്ല വെള്ളം പമ്പുചെയ്തു. കയറ്റുക.

പൈപ്പ് വെള്ളം ഉപയോഗിക്കാതിരിക്കുക. ക്ലോറിൻ, ബ്ലീച്ചിംങ്‌ പൗഡർ അടങ്ങിയിരിക്കുന്നതിനാൽ മത്സ്യങ്ങൾ ചത്തുപോകാൻ ഇടയുണ്ട്. അഥവാ, ഉപയോഗിക്കുന്ന പക്ഷം, പൈപ്പുവെള്ളം വിസ്തൃതമായ ടാങ്കിൽ 24 മണിക്കൂർ എങ്കിലും തുറന്നുവച്ചശേഷം മാത്രം ഉപയോഗിക്കുക.

English Summary: STEPS TO BE TAKEN WHEN FEEDING FISH IN SMALL TANKS
Published on: 16 November 2022, 11:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now