കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആട് വളർത്തൽ തികച്ചും ലാഭം.
1.വിൽക്കുമ്പോൾ കിട്ടുന്ന ലാഭം മുൻകൂട്ടി കാണാതെ വാങ്ങുമ്പോൾ നഷ്ടം ഇല്ലാത്ത വിലക്കു വാങ്ങാൻ ശ്രെമിക്കുക. കന്നുകാലി വാങ്ങാൻ ചെല്ലുന്ന വീട്ടിൽ നിക്കുന്ന അതെ ഉത്പാദനം നമ്മുടെ വീട്ടിൽ വന്നും കിട്ടാണമെന്നില്ല. കിട്ടിയ ഭാഗ്യം.
2.വിലകുറവ് നോക്കി ചാവാലി ആടുകളെ വാങ്ങാതെ മിനിമം അര ലിറ്റർ പാൽ എങ്കിലും ഒരു നേരം കിട്ടുന്ന. ഒരു പ്രെസവത്തിൽ 2 കുട്ടികൾ കിട്ടുന്ന ആടുകളെ പേരെന്റ്സ് സ്റ്റോക്ക് ആയി വാങ്ങുവാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ തീറ്റ ചെലവ് വർധനയും. സമയനഷ്ടവും ആയിരിക്കും.
3.നമ്മുടെ ഒരു വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണ് അടിൻകുട്ടികൾ. അതുകൊണ്ട് ആട് ഹീറ്റ് ആവുമ്പോൾ തോട്ടടു ത്തുള്ള ഏതെങ്കിലും മുട്ടന്മാരെ വച്ചു ക്രോസ്സ് ചെയ്യാതെ. സമയ നഷ്ടവും യാത്ര ചിലവും നോക്കാതെ നല്ല ക്വാളിറ്റി ഉള്ള മുട്ടന്മാർ ഉള്ള ഇടതു ക്രോസ്സ് ചെയ്യാൻ ശ്രെദ്ധിക്കുക
4.പാലിന് നല്ല വില ഉണ്ടെന്നു കരുതി ചോര വരുന്നവരെ കറ നെടുക്കാതെ കുട്ടികൾക്ക് പാല് നല്ലോണം കുടിക്കാൻ കൊടുക്കുക. അവരാണ് നമ്മുടെ മെയിൻ ലാഭം. പാല് കൊടുക്കാതെ എന്തു കൊടുത്തിട്ടും കാര്യം ഇല്ല.
5 നല്ലൊരു കർഷകനും അതിലുപരി നല്ലൊരു കച്ചവടക്കാരനും ആകുക 6.വിൽക്കാൻ നിൽകുമ്പോ തിടുക്കം കൂടാതെ വാങ്ങാൻ വരുന്നവനാണ് ആവശ്യം എന്ന ചിന്താഗതിയിൽ വിൽക്കാൻ ശ്രെമിക്കുക.
ബിസ്മി ആട് ഫാം