Updated on: 23 March, 2024 10:26 PM IST
ആണാടുകൾ

ആണാടുകൾ ചെയ്യേണ്ടുന്ന ബീജാധാനപ്രക്രിയ കൃത്രിമമായി ചെയ്യുന്ന രീതിയാണ് കൃത്രിമ ബീജാധാനം. ആണാടുകളെ ഒഴിവാക്കുക എന്നതു മാത്രമല്ല ഇതിന്റെ ലക്ഷ്യം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള ഒരു ആണിന്റെ ബീജം സംഭരിച്ചു ശേഖരിച്ചു ഉപയോഗിച്ച് കൃത്രിമമാർഗത്തിലൂടെ പെണ്ണിന്റെ ശരീരത്തിൽ പ്രവേശിപ്പിച്ച് സ്വാഭാവിക പ്രജനനരീതികളിലൂടെ ഒരു ആണിന് ഉല്പാദിപ്പിക്കാൻ കഴിയുന്നതിൻ്റെ ഏറെ ഇരട്ടി കുഞ്ഞുങ്ങളെ ഏറെക്കാലം (ആണിന്റെ മരണശേഷം പോലും) വ്യത്യസ്തങ്ങളായ പ്രദേശങ്ങളിലുള്ള വളരെയേറെ എണ്ണം പെണ്ണാടുകളിൽ സന്താനോല്പാദനം നടത്തുന്ന രീതിയാണ് കൃത്രിമ ബീജാധാനം. വർഗമേന്മ ഉയർത്തുന്നതിന്റെ വേഗതയും ഗുണനിലവാരവും കൂട്ടുന്ന പ്രവർത്തിയാണ് കൃത്രിമ ബീജാധാനം.

ആടുകളുടെ ഉദാഹരണമെടുക്കുകയാണെങ്കിൽ, ഒരു തവണ ഇണ ചേരുമ്പോൾ 3000 -4000 ദശലക്ഷം ബീജാണുക്കൾ പെണ്ണാടുകളിൽ നിക്ഷേ പിക്കപ്പെടുന്നു. ഒരു അണ്ഡവുമായി സംയോജിക്കാൻ ഒരു ബീജമേ ആവശ്യമുള്ളൂ എങ്കിലും ബീജസങ്കലനത്തിനാവശ്യമായ സാഹചര്യം സൃഷ്ടിക്കാൻ 10 -20 ദശലക്ഷം ബീജാണുക്കൾ ആവശ്യമാണ്. ആയതിനാൽ ആണാടിൽ നിന്നും ഒരു സ്ഖലനത്തിൽ ലഭിക്കുന്ന കൂടിയ അളവിലുള്ള ബീജാണുക്കളെ അവയുടെ അതിജീവനക്ഷമതയും ആരോഗ്യവും ഗുണനിലവാരവും

നിലനിർത്തുന്നതിനാവശ്യമായ നേർപ്പിക്കൽ മാധ്യമവുമായി ചേർത്ത് നേർപ്പിച്ച്, ഗർഭധാരണത്തിനാവശ്യമായ ഏറ്റവും കുറഞ്ഞ അളവിലുള്ള ബീജാണു സംഖ്യയാക്കി കുറച്ചു കൊണ്ട് വരികയാണെങ്കിൽ 30 -50 ആടുകളുടെ ഗർഭധാരണത്തിന് അത് ഉപയോഗിക്കാം.

കൃത്രിമബീജാധാനത്തിൻ്റെ പ്രധാന ഗുണങ്ങൾ താഴെ പറയുന്നവയാണ്:

1.ഒരു ആണാടിന്റെ സ്വാഭാവിക പ്രജനനത്തിൽ ഉല്പാദിപ്പിക്കാൻ കഴിയുന്നതിന്റെ ഏറെ ഇരട്ടികുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കാൻ കഴിയുന്നു.

2. ശേഖരിച്ചു നേർപ്പിക്കുന്ന ബീജം ഗാഢശീതീകരണ സംവിധാനത്തിൽ സൂക്ഷിച്ചു വയ്ക്കുന്നതിനാൽ ആണാടിൻ്റെ മരണശേഷവും എത്ര വർഷങ്ങൾ കഴിഞ്ഞാലും കുട്ടികളെ ഉല്പാദിപ്പിക്കാൻ കഴിയുന്നു.

3. ഭൂപ്രദേശത്തിന്റെ പരിമിതികളില്ലാതെ ഏറെ അകലെയുള്ള ആടുകളുടെ ബീജം പോലും ഉല്പാദനത്തിന് ഉപയോഗിക്കാൻ സാധിക്കുന്നു.

4. പെണ്ണാടുകൾ ഇണചേരാൻ തയാറാകുന്ന സമയത്ത് ചേർച്ചയുള്ള മുട്ടന്മാരെ കിട്ടാതെ വരുന്ന സംഭവം ഉണ്ടാകുന്നതേയില്ല.

5. സ്വാഭാവിക ഇണചേരലിൽ സംഭവിക്കാവുന്ന പരുക്കുകളോ രോഗ സാധ്യതകളോ ഒഴിവാക്കാൻ സാധിക്കുന്നു.

6. ആൺ - പെൺ അനുപാതം നിലനിർത്തിക്കൊണ്ടു ആടിനെ വളർത്തേണ്ട ആവശ്യമില്ല. പരിചരണത്തിനാവശ്യമായ അധ്വാനവും പണവും ലാഭിക്കാം.

English Summary: Steps to develop a good goat
Published on: 23 March 2024, 10:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now