Updated on: 13 August, 2024 11:27 PM IST
വണ്ടിന്റെ ലാർവയാണ് മീൽവേം

ഓമനപ്പക്ഷികൾക്കും മത്സ്യങ്ങൾക്കും എക്സോട്ടിക് പെറ്റ്സുകൾക്കും നൽകാവുന്ന മികച്ച ജൈവ ഭക്ഷണം (Mealworm). Tenebrio Molitor എന്നു പേരുള്ള വണ്ടിന്റെ ലാർവയാണ് മീൽവേം. പ്രോട്ടീൻ സമ്പുഷ്‌ടമായ ഈ ലാർവ ഇന്നു നമ്മുടെ നാട്ടിൽ പലരും പക്ഷികൾക്ക് ആഹാരമായി നൽകുന്നുണ്ട്. ബ്രീഡിങ് സീസണിൽ ഇതു നൽകുന്നതു വഴി പക്ഷികളുടെ ഉൽപാദനശേഷി വർധിക്കുന്നതായി കാണാം. 

ജീവനോടെയോ ഉണക്കിയോ പൗഡർ രൂപത്തിലോ നൽകാം. ശ്രദ്ധയോടെ ഉൽപാദിപ്പിച്ച് വിപണനം ചെയ്യാൻ കഴിഞ്ഞാൽ നല്ലൊരു സംരംഭം കൂടിയാണ് മീൽവേം വളർത്തൽ. പരിമിത സ്‌ഥലസൗകര്യമുള്ളവർക്കും മുതൽമുടക്കു കുറഞ്ഞ സംരംഭങ്ങൾ തേടുന്നവർക്കും കുറഞ്ഞ സമയം മാത്രം നീക്കിവയ്ക്കാനുള്ളവർക്കും ഈ സംരംഭം പ്രയോജനപ്പെടും. മീൽവേ മിനു തീറ്റയായി ഉപയോഗിക്കുന്ന ഗോതമ്പ്, ഓട്സ്, ഉരുളക്കിഴങ്ങ്, ആപ്പിൾ എന്നിവ എളുപ്പത്തിൽ വിപ ണിയിൽ ലഭിക്കുന്നവയുമാണ്. ജീവനോടെയോ ഉണക്കി പാക്കറ്റുകളിലാക്കിയോ വിപണനം ചെയ്യുക. പെറ്റ് വിപണി വളരുന്ന സാഹചര്യത്തിൽ അനുബന്ധ സംരംഭമായി മീൽവേം ഉൽപാദനവും വളർത്തിയെടുക്കാം.

മുട്ട, ലാർവ, പ്യൂപ്പ, വണ്ട് എന്നിങ്ങനെ 4 ജീവിതഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മീൽവേം വണ്ടിനെ ലാർവഘട്ടത്തിലാണ് പോഷകത്തീറ്റയാക്കുന്നത്. നുറുക്കു ഗോതമ്പു നിറച്ച പ്ലാസ്‌റ്റിക് ട്രേയിൽ വണ്ടുകളെ നിക്ഷേപിക്കുന്നതാണ് ആദ്യ ഘട്ടം, താമസിയാതെ ഇണചേരലും മുട്ടയുൽപാദനവും നടക്കുന്നു. തുടർന്ന് വണ്ടുകളെ അരിച്ചെടുത്ത് പുതിയ ട്രേയിലേക്കു മാറ്റും. ഇതിനിടെ, ട്രേയിലെ മുട്ടകൾ വിരിഞ്ഞു തുടങ്ങിയിരിക്കും. പുഴുക്കൾ 50-52 ദിവസമെത്തുമ്പോഴേക്കും ഒന്നേകാൽ ഇഞ്ച് വളർച്ച നേടും. 52 ദിവസം പിന്നിടുന്നതോടെ ലാർവ, പ്യൂപ്പ ദശയിലേക്കു കടക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവ വണ്ടായി മാറും. പ്യൂപ്പ ഘട്ടത്തിലേക്കു കടക്കും മുൻപ് ഇവയെ പക്ഷികൾക്കു തീറ്റയാക്കാമെന്നു രാജീവൻ. അധികം ജലാംശമില്ലാത്ത ആപ്പിൾ, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവയാണ് ലാർവകൾക്കു തീറ്റ. ഭക്ഷ്യവസ്‌തുക്കളിൽ ജലാംശം കൂടിയാൽ ഫംഗസ് വളരും. അതേ സമയം ചെറിയ ജലാംശം ലാർവയുടെ വളർച്ചയ്ക്ക് ആവശ്യവുമാണ്. അതുകൊണ്ടാണ് ആപ്പിളും ഉരുളക്കിഴങ്ങുമൊക്കെ തീറ്റയായി നൽകുന്നത്.

English Summary: Steps to do when giving food to chicken as larva
Published on: 13 August 2024, 11:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now