Updated on: 31 October, 2023 3:48 PM IST
മുയൽ

ഗുണമേന്മയുള്ള മുയലുകളായിരിക്കണം ഫാം സ്റ്റോക്കായി വാങ്ങേണ്ടതെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ ഈ ഗുണമേന്മ എങ്ങനെ നിർണ്ണയിക്കുന്നു എന്നതിലാണ് പ്രധാനം. ഇറച്ചി മുയൽ വളർത്തലിൽ പ്രജനനത്തിനായി നിർത്തുന്ന മുയലുകൾക്ക് കൂടുതൽ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയുന്ന പ്രത്യേക സാമ്പത്തിക ഗുണങ്ങൾ ഉണ്ടായിരിക്കണം. ഇത്തരം ഗുണങ്ങൾ പാരമ്പര്യ ഗുണങ്ങളായതിനാൽ ഇവയിൽ നിന്നും ലഭിക്കുന്ന കുഞ്ഞുങ്ങൾക്കും ഗുണമേന്മയുണ്ടായിരിക്കും.

പ്രജനനത്തിനുള്ള വിത്തുമുയലുകളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ഗുണങ്ങൾ താഴെ പറയുന്നു.

1. ഓരോ പ്രസവത്തിലേയും കുട്ടികളുടെ എണ്ണം എട്ടിൽ കൂടുതലായിരിക്കണം.

2. ജനനസമയത്തെ ശരീരഭാരം - ഓരോ കുഞ്ഞിനും 40-50 ഗ്രാം ഭാരവും എല്ലാ കുഞ്ഞുങ്ങൾക്കും കൂടി 300 ഗ്രാമിൽ കൂടുതലും.

3. മൂന്ന് ആഴ്ച പ്രായത്തിൽ ശരീരഭാരം -- (ഇത് പെൺമുയലുകളുടെ മാതൃഗുണത്തെ കാണിക്കും). കുഞ്ഞുങ്ങൾ ഓരോന്നിനും 200 ഗ്രാം. മൊത്തം 1.2-1.5 ഗ്രാം.

4. മൂന്നാമത്തെ ആഴ്ചയിലെ കുഞ്ഞുങ്ങളുടെ എണ്ണം ആറോ അതിൽ കൂടുതലോ ആയിരിക്കണം

5. കുഞ്ഞുങ്ങളെ തള്ളയിൽ നിന്നും വേർപിരിക്കുന്ന സമയത്ത് ചുരുങ്ങിയത് അഞ്ച് എണ്ണം ഉണ്ടായിരിക്കണം.

6. പെൺമുയലിൽ നിന്ന് ഓരോ വർഷവും ലഭിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഇരുപത്തഞ്ച് മുതൽ മുപ്പത് വരെയെങ്കിലും ഉണ്ടായിരിക്കണം.

8. തീറ്റ പരിവർത്തന ശേഷി - 3-4 കി. ഗ്രാം തീറ്റ കഴിക്കുമ്പോൾ ഒരു കി.ഗ്രാം തൂക്കം വെക്കണം.

9. ശരീരഭാരത്തിന്റെ 60% ത്തിലധികം ഇറച്ചിയായി ലഭ്യമാകണം.

10. രണ്ടു കിലോഗ്രാം ശരീരഭാരം (വിപണി ഭാരം) എത്താനെടുക്കുന്ന സമയം മൂന്നു മാസത്തിൽ കുറവായിരിക്കണം,

മേൽ പറഞ്ഞ ഗുണങ്ങളിൽ മികവു പുലർത്തുന്ന മുയലുകളേയും അവയുടെ ബന്ധുക്കളേയും ആണ് തിരഞ്ഞെടുക്കേണ്ടത്.

English Summary: Steps to do when selecting rabbits
Published on: 31 October 2023, 03:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now