Updated on: 8 April, 2023 11:36 PM IST
പെണ്ണാടു

ലൈംഗിക പ്രായപൂർത്തി കൈവരിച്ചതിന്റെ ബാഹ്യപ്രകടനമായാണ് മദിയെ കണക്കാക്കുന്നത്. ഇണചേരാൻ ശരീരം തയാറാണെന്ന് ആണാടുകളെ അറിയിക്കാനും അണ്ഡോല്പാദനത്തിനും തുടർന്ന് ലൈംഗിക ബന്ധം നടക്കുകയാണെങ്കിൽ ബീജസങ്കലനത്തിനുമൊക്കെയുള്ള തയാറെടുപ്പുകൾ ഈ പ്രക്രിയയിൽ നടക്കുന്നു. 18 -21 ദിവസങ്ങളിൽ ഈ ലക്ഷണങ്ങൾ ആവർത്തിക്കുന്നു. ഇത്തരത്തിൽ രണ്ടു മദികൾ തമ്മിലുള്ള ദൈർഘ്യത്തെ മദിചക്രം എന്നും വിളിക്കുന്നു. ഇത് ശരാശരി 20 ദിവസമാണെങ്കിലും ചിലപ്പോൾ 16 മുതൽ 24 ദിവസം വരെ വ്യത്യാസപ്പെട്ടേക്കാം.

കാലാവസ്ഥാവ്യതിയാനങ്ങൾ, പോഷകാഹാരലഭ്യത, ആൺസാമീപ്യം, രോഗാവസ്ഥകൾ എന്നിവ മൂലമെല്ലാം മദി ചക്രത്തിന്റെ ദൈർഘ്യത്തിൽ വ്യത്യാസം കാണപ്പെട്ടേക്കാം. പ്രായം കുറഞ്ഞ ആടുകളിൽ മദിചക്രത്തിന്റെ ദൈർഘ്യം കുറവാണ്. പ്രായം കൂടിയ ആടുകളിൽ ദൈർഘ്യം കൂടുതലായും കാണപ്പെട്ടേക്കാം.

അണ്ഡാശയങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോണുകളുടെ പ്രവർത്തന ഫലമായാണ് മദിചക്രവും മദിലക്ഷണങ്ങളും. പ്രത്യുല്പാദനവ്യൂഹത്തെ ഇണചേരലിനായി തയാറാക്കുന്നത് അണ്ഡാശയത്തിൽ നിന്നുത്ഭവിക്കുന്ന ഈസ്ട്രജൻ എന്ന ഹോർമോണാണ്. തലച്ചോറിലെത്തുന്ന ഈസ്ട്രജൻ മദിലക്ഷണങ്ങൾക്ക് കാരണമാകുന്നു.
ആടുകളിലെ മദിലക്ഷണങ്ങൾ താഴെ പറയുന്നു:

  • അസ്വസ്ഥതയും തുടർച്ചയായ പ്രത്യേക രീതിയിലുള്ള കരച്ചിലും ഒറ്റയ്ക്കാണെങ്കിൽ ഈ കരച്ചിലിന്റെ ശക്തി കൂടുന്നതായി കണ്ടുവരുന്നു.
  • വാൽ ഇടവിട്ട് ആട്ടികൊണ്ടിരിക്കൽ ആണാടുകളുടെ സാന്നിധ്യത്തിൽ ഈ വാലാട്ടത്തിന്റെ ആവർത്തി കൂടുതലായിരിക്കും.
  • യോനീദ്വാരവും ഈറ്റവും (Vulva) ചുവന്നു തടിക്കുന്നു.
  • യോനീനാളത്തിൽനിന്നും സ്ഫടികസമാനമായ നിറത്തിൽ കൊഴുത്ത ദ്രാവകം ഒലിക്കുന്നു. പശുക്കളെ അപേക്ഷിച്ചു ഈ ദ്രാവകത്തിന്റെ അളവ് ആടുകളിൽ കുറവായാണ് കാണുന്നത്.
  • ആണാടുകളെ അന്വേഷിച്ചു ചെല്ലൽ.
  • ആണാടുകളുടെ അടുത്ത് പറ്റിക്കൂടി നിൽക്കാനുള്ള താല്പര്യം.
  • മറ്റു ആടുകളുടെ പുറത്തുകയറൽ.
  • മറ്റു ആടുകൾക്ക് സ്വന്തം പുറത്തുകയറാനായി നിന്ന് കൊടുക്കൽ.
  • കറവ ആടുകളിൽ പെട്ടെന്ന് പാലുല്പാദനം കുറയൽ.
  • ഭക്ഷണത്തോട് വിരക്തി.

മേൽവിവരിച്ച ലക്ഷണങ്ങളിൽ കരച്ചിൽ, വാലാട്ടൽ, പുറത്തുകയറൽ യോനീസ്രവങ്ങൾ എന്നിവയാണ് കൂടുതലായും ശ്രദ്ധിക്കപ്പെടുന്ന ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ എല്ലാംതന്നെ എല്ലാ ആടുകളിലും കാണണമെന്നില്ല. ഊർജിത പരിപാലനരീതികളിലും മുട്ടനാടുകളുടെ അഭാവത്തിലും മദിയ ആടുകളെ തിരിച്ചറിയുക എന്നത് പ്രയാസകരമായ കാര്യമാണ്. ഊർജിത പരിപാലനരീതികൾ പിന്തുടരുന്ന വലിയ ഫാമുകളിലും കൂടുതൽ എണ്ണം ആടുകളെ വളർത്തുന്നരീതിയിലും മറ്റും വന്ധീകരിച്ച മുട്ടന്മാരെ ഉപയോഗിച്ചാണ് മദി തിരിച്ചറിയാറ്. മദി ആരംഭിച്ചു 24 മുതൽ 36 മണിക്കൂറിനുള്ളിൽ അണ്ഡവിസർജനം സംഭവിക്കുന്നു.

അണ്ഡവിസർജനത്തിനുശേഷം ഉല്പാദിപ്പിക്കപ്പെടുന്ന പ്രൊജസ്ട്രോൺ എന്ന ഹോർമോണാണ് ഗർഭധാരണത്തിന് കാരണമാകുന്നതും ഗർഭത്തെ ഒരു പരിധി വരെ നിലനിർത്തുന്നതും. മദിചക്രത്തിന്റെ ദൈർഘ്യം നിശ്ചയിക്കപ്പെടുന്നതും പ്രൊജസ്ട്രോണിന്റെ പ്രവർത്തനഫലമാണ്. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ രണ്ടു ഹോർമോണുകളുടെയും സന്തുലിതമായ പ്രവർത്തനമാണ് പ്രത്യുല്പാദനപ്രക്രിയയുടെ അടിസ്ഥാനവും അനിവാര്യതയും.

English Summary: Steps to know the estrogen formation of goat
Published on: 08 April 2023, 11:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now