രോഗാണുബാധയിൽ നിന്ന് സംരക്ഷിക്കാനും രക്തസ്രാവമുണ്ടെങ്കിൽ നിയന്ത്രിക്കാനും പഴുപ്പോ നീരോ ഉണ്ടെങ്കിൽ നീക്കം ചെയ്യാനുമാണ് വണങ്ങളിലും മുറിവുകളിലും മരുന്നു വച്ചുകെട്ടുന്നത്. ഇത് മുറിവുണങ്ങുന്നതിനെ സഹായിക്കും. നനവുള്ളതും നനവില്ലാത്തതുമായ രീതികളിൽ മുറിവു വച്ചു കെട്ടാം. പൊതുവേ പറഞ്ഞാൽ നനവുള്ള മുറിവുകളിൽ നനവില്ലാത്തതും ഉണങ്ങിയ മുറിവുകളിൽ നനവുള്ളതുമായ മരുന്നു പ്രയോഗമാണ് ആവശ്യം.
നനവില്ലാത്ത രീതി
നടുക്ക് വട്ടത്തിലോ ചതുരത്തിലോ മരുന്നും ചുറ്റും ഒട്ടിപ്പിടിപ്പിക്കുന്ന പ്ലാസ്റ്ററും ഉള്ള ചെറുകഷണങ്ങൾ പല രൂപത്തിലും ലഭ്യമാണ്. മുറിവു വൃത്തിയാക്കുകയും ചുറ്റുമുള്ള രോമങ്ങൾ മുറിക്കുകയും ചെയ്തശേഷം ഇത്തരം മരുന്നുവച്ച് പ്ലാസ്റ്റർ മുറിവിനു മുകളിൽ ഒട്ടിച്ചുവയ്ക്കാം.
മുറിവു വൃത്തിയാക്കിയ ശേഷം മുറിവിൽ വയ്ക്കാനുള്ള ആന്റിസെപ്റ്റിക് പൊടി തൂവുക. മുറിവിൽ ആന്റിസെപ്റ്റിക് പൊടി തൂവിയശേഷം നേർത്തതും അകന്ന
ഇഴയുള്ളതുമായ തുണി ഉപയോഗിച്ചു ചുറ്റിക്കെട്ടുക. മുറിവിനു മുകളിൽ ആന്റിസെപ്റ്റിക് പൊടി തൂവിയശേഷം പഞ്ഞിക്ക ഷണമോ ലിന്റോ അതിന്മേൽ വച്ചിട്ട് ബാൻഡേജ് തുണികൊണ്ടു ചുറ്റി ക്കെട്ടുക.
മുറിവു വച്ചുകെട്ടാനുള്ള അത്യാവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്ന പെട്ടി മാർക്കറ്റിൽ ലഭ്യമാണ്. അതിലെ നിർദേശങ്ങളനുസരിച്ച് മുറിവിൽ മരുന്നു വച്ചുകെട്ടുക.
നനവുള്ള രീതി
അണുനാശിനികൾ ഉപയോഗിച്ചു മുറിവു കഴുകി വൃത്തിയാക്കിയ ശേഷം നേർത്തതും അകന്ന ഇഴകളുള്ളതുമായ തുണി ഉപയോഗിച്ചു ചുറ്റിക്കെട്ടുക
മുറിവിൽ ആന്റിസെപ്റ്റിക് കുഴമ്പുകൾ പുരട്ടുക. ഉളുക്ക് ചതവ് എന്നിവയുണ്ടാകുന്ന ഭാഗത്ത് തണുത്ത വെള്ളത്തിൽ
മുക്കിയ തുണികൊണ്ടു ചുറ്റിക്കെട്ടുക. ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണിയുപയോഗിച്ചു ചതവുപറ്റിയ ഭാഗത്തു ചൂടു വയ്ക്കുന്നത് വേദന കുറയ്ക്കുന്നതിന് ഉപകരിക്കും.
മുറിവിനു ചുറ്റും നീരുണ്ടെങ്കിൽ മുറിവിൽ ആന്റിസെപ്റ്റിക് കുഴമ്പു പുരട്ടുന്നതിനു പുറമേ ചുറ്റും ഭേദിഉപ്പും ഗ്ലിസറിനും ചേർത്ത് കുഴമ്പ് പുരട്ടുന്നതും നല്ലതാണ്. ഈ കുഴമ്പ് മുറിവിൽ പുരട്ടുന്നതുകൊണ്ട് തെറ്റില്ല.
ഒലിക്കുന്നതും ആഴമുള്ളതുമായ മുറിവുകൾ വൃത്തിയാക്കിയ ശേഷം ഭേദിഉപ്പും ഗ്ലിസറിനും ചേർത്ത് അരച്ച് കുഴമ്പിൽ മുക്കിയ തിരിയിട്ടു ന്നതും നല്ലതാണ്. 'വായിലും കുളമ്പിലും വരുന്ന വ്രണങ്ങൾക്കും മുറിവുകൾക്കും ബോറിക് ആസിഡ് പൊടി തേനിൽ ചാലിച്ച് പുരട്ടുക.