ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും പന്നികളുടെ വളർച്ചയെയും പ്രത്യുത്പാദനക്ഷമതയെയും ഹാനികരമായി ബാധിക്കുന്നതായി കണക്കാക്കുന്നു. ശരീരപ്രതലത്തിൽ പ്രവർത്തനക്ഷമമായ വിയർപ്പുഗ്രന്ഥികളുടെ അഭാവവും, ശരീരം മുഴുവൻ തൊലിക്കടിയിൽ കട്ടികൂടിയ കൊഴുപ്പുപാളിയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാലും പന്നികൾക്ക് ഉയർന്ന തോതിലുള്ള അന്തരീക്ഷ ഊഷ്മാവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പന്നികളിൽ ഉഷ്ണസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ
പന്നികളെ വളർത്തുന്ന കൂടുകൾക്കുള്ളിൽ അന്തരീക്ഷതാപത്തെ പ്രദേശത്ത ക്രമീകരിക്കുന്നതിനും, കാലാവസ്ഥയ്ക്ക് അനുയോജ്യമായതും ആയ നിർമ്മാണരീതിയും വസ്തുക്കളും ഉപയോഗിക്കുക
മാറിവരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ കുടുകളും ജനാലകളും വാതിലുകളും ക്രമീകരിക്കുക.
കൂടുകൾക്കുള്ളിൽ ഫോഗറുകൾ, ഫാനുകൾ തുടങ്ങിയവ സ്ഥാപിക്കുക.
മാംസ്യങ്ങളും നാരുകളും കൂടുതലായുള്ള തീറ്റകൾ ഒഴിവാക്കി കൊഴുപ്പു കൂടിയ തീറ്റ വസ്തുക്കൾ നൽകുക.
തീറ്റകളിൽ ധാതുലവണ മിശ്രിതങ്ങൾ, വിറ്റാമിനുകൾ തുടങ്ങിയവ ചേർത്ത് നൽകുക.
പന്നികളെ തിരഞ്ഞെടുക്കുമ്പോൾ കൂടിയ ചൂടിലും ഉത്പാദനം കുറയാത്തതും ഉഷ്ണസമ്മർദ്ദത്തെ ചെറുക്കാൻ ശേഷിയുള്ളതുമായ ഇനങ്ങളെയും സങ്കര ഇനങ്ങളെയും തിരഞ്ഞെടുക്കുക.
ജനിച്ച ഉടനെ പന്നിക്കുഞ്ഞുങ്ങൾക്കായുള്ള സംരക്ഷണ പെട്ടികൾ കൂടുകൾക്കുള്ളിൽ സ്ഥാപിക്കുകയും ഉള്ളിലെ ഊഷ്മാവ് ക്രമീകരിക്കുകയും ചെയ്യുക.
കൂടുകൾക്കും ഫാമിനും ചുറ്റും കാലാവസ്ഥയ്ക്ക് അനുയോജ്യമായ മരങ്ങളും പുൽവർഗ്ഗങ്ങളും നട്ടു പിടിപ്പിക്കുക
കൂടുകൾക്കുള്ളിൽ തണലും നീന്തുന്നതിനുള്ള സൗകര്യവും ഒരുക്കുക
ഫാമിലെ ജലസംഭരണത്തിനും ജലസേചനത്തിനുമുള്ള ഉപാധികൾ ശക്തിപ്പെടുത്തുക
കാലാവസ്ഥയ്ക്ക് അനുയോജ്യമായ വളർത്തു രീതികൾ സ്വീകരിക്കുക