Updated on: 18 November, 2022 8:14 AM IST
മത്സ്യം വിളവെടുപ്പ്

വിളവെടുപ്പ് - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

8-10 മാസം വളർന്ന മത്സ്യം ശരാശരി ഒരു കിലോ തൂക്കം വയ്ക്കുന്നു. അങ്ങനെയാണെങ്കിൽ ഏപ്രിൽ-മെയ് മാസം വിളവെടുക്കാം. മത്സ്യ കൃഷി പോലെ തന്നെ പല പ്രായോഗിക ബുദ്ധിമുട്ടുകളും വിളവെടുപ്പിലും വിപണനത്തിലും അനുഭവപ്പെടാം.

ഒന്നാമത്തെ വിഷമത മത്സ്യബന്ധനം തന്നെ. വലിയ കുളമാണങ്കിൽ വിളവെടുപ്പിന് പരിചയസമ്പന്നരെ വിളിക്കേണ്ടി വരും. അപ്പോൾ മത്സ്യബന്ധന ചെലവ് 40% വരെയാകും. ഇത് ഒഴിവാക്കിയില്ലെങ്കിൽ മത്സ്യകൃഷി തന്നെ നഷ്ടത്തിൽ കലാശിക്കും.

രണ്ടാമതായി. ഒരുമിച്ചു വിളവെടുപ്പു നടത്തുമ്പോൾ ഉൽപന്നത്തിന്റെ ആധിക്യത്താൽ ഡിമാന്റും വിലയും കുറയുന്നു. അതിനാൽ ഇനി വിവരിക്കും വിധം പ്രശ്നങ്ങൾ പരിഹരിക്കണം:

സ്വന്തമായി മത്സ്യബന്ധനോപകരണം ഉണ്ടായിരിക്കുക; അത് പ്രവർത്തിപ്പിക്കാനും, മത്സ്യബന്ധനം നടത്താനും പഠിക്കുക. വെള്ളം തുറന്നുവിട്ട് മത്സ്യബന്ധനം നടത്താൻ പറ്റുന്ന വിധം കുളം സംവിധാനം ചെയ്യുക.

മൊത്തമായി വിളവെടുപ്പ് നടത്താതെ ആവശ്യാനുസരണം കുറേശ്ശെ പിടിച്ച് വിൽക്കുക. വലിയ മത്സ്യങ്ങളെ മാത്രം തിരിവു പിടുത്തം നടത്തിയെടുക്കുക.

അധികം മത്സ്യം പിടിക്കേണ്ടി വരികയോ വിൽക്കാൻ താമസം വരികയോ ചെയ്യുമ്പോൾ താൽക്കാലികമായി സംഭരിക്കാൻ മാർക്കറ്റിംഗ് കുളങ്ങൾ നിർമ്മിക്കണം. സിമന്റ് റിംഗുകൾ, സിസ്റ്റേണുകൾ, പിറ്റുകൾ എന്നിവ മതിയാകും. അപ്പോൾ ജീവനോടെ ഉൽപന്നം Sellers Price-ൽ വിറ്റഴിക്കാം.

കടൽ മത്സ്യം കുറവായ സമയത്ത് (Lean season) മത്സ്യബന്ധനവും വിപണനവും നടത്തുക.

ഒരുമിച്ച് മത്സ്യബന്ധനം നടത്തുന്ന പക്ഷം കാലേക്കൂട്ടി മത്സ്യ ബന്ധന ദിവസം നിശ്ചയിക്കുകയും പ്രഖ്യാപിക്കുകയും പരസ്യപ്പെടുത്തുകയും വേണം.

5% വരെ മത്സ്യബന്ധന കൂലിക്ക് തങ്ങളുടെ ആവശ്യാനുസരണം മത്സ്യം പിടിച്ചെടുക്കാൻ സന്നദ്ധരായ കച്ചവടക്കാർക്ക് സംഘത്തിന് ക്വട്ടേഷൻ നൽകുക. നേരത്തെ തന്നെ കച്ചവടക്കാരുമായി സാംപ്റ്റിംഗ് നടത്തി വില ക്വട്ടേഷനായി എഴുതി വാങ്ങുക.

മത്സ്യബന്ധനത്തിനുമുമ്പേ കർഷകർ സ്വന്തം നിലയിൽ മറ്റൊരു സൗകര്യവും സജ്ജമാക്കുക

English Summary: steps to remove hazards in fish yielding
Published on: 17 November 2022, 10:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now