വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ സമ്പാദ്യശീലം വളർത്തിയെടുക്കുതിനും, തൊഴിലിന്റെ മഹാത്മ്യം മനസ്സിലാക്കികൊടുക്കുന്നതിനു വേണ്ടിയും ചെറിയ ഒരു വരുമാനം ചെറുപ്പത്തിലെ നേടുന്നതിനും കെപ്‌കോ നട്പപാക്കിയ പദ്ധതിയാണ് '. കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്' പദ്ധതി. 6 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അഞ്ച് കോാഴി, ഒരു കിലോ തീറ്റ, മരൂന്ന് എന്നിവ തികച്ചും സൗജന്യമായി നൽകുന്നതാണ് ഈ പദ്ധതി.
അവരൂടെ ജീവിതത്തിൽ ആശ്വാസത്തിന്റെ കൈത്തിരിയുമായി എത്തുകയാണ് കെപ്‌കോ പദ്ധതികൾ. അതൊടൊപ്പം സ്ത്രീകൾക്ക് സ്വന്തം ജീവിതച്ചെലവുകൾ പരാശ്രയം കൂടാതെ നിർവഹിക്കുന്നതിന് സഹായിക്കുന്ന പദ്ധതികളും കെപ്‌കോ നടപ്പാക്കുന്നു.
കെപ്‌കോ ആശ്രയ
നിരാശ്രയരായ വിധവകൾക്ക് ആശ്വാസം പകരുന്ന ഒരു പദ്ധതിയാണ് 'കെപ്‌കോ ആശ്രയ'. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗുണഭോക്താവിനും പത്തു കോഴിയും, 3 കിലോ തീറ്റയും, മരുന്നും സൗജന്യമായി നൽകുന്നു. ഇതിലൂടെ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തൊട്ടാകെ അറുപത്തിഅയ്യായിരത്തോളം വിധവകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും, ചെറിയ വരുമാനം ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്: രണ്ട് മാസം പ്രായമെത്തിയ ആവശ്യമായ രോഗപ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കിയ മുട്ടക്കോഴി കുഞ്ഞുങ്ങളെ വളര്‍ത്താനായി വാങ്ങുന്നതാണ് അഭികാമ്യം. സർക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നോ, സര്‍ക്കാര്‍, സര്‍വ്വകലാശാല ഫാമുകളില്‍ നിന്നോ കോഴി കുഞ്ഞുങ്ങളെ വാങ്ങാം. വീട്ടുമുറ്റത്തും പറമ്പിലും അഴിച്ചുവിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് വലിയ പാര്‍പ്പിടസൗകര്യങ്ങള്‍ ഒന്നും തന്നെ വേണ്ടതില്ല.
കെപ്‌കോ നഗരപ്രിയ
ഗ്രാമങ്ങളിലെന്ന പൊലെ നഗരങ്ങളിലെയും മുട്ടയുൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് നഗരവാസികളായ കുടുംബിനികളെ ഉദ്ദേശിച്ച് കെപ്‌കോ നടപ്പാക്കിയ പദ്ധതിയാണ് 'കെപ്‌കോ നഗരപ്രിയ'. ഓരോ ഗുണഭോക്താവിനും അഞ്ച് കോഴി, 5 കിലോ തീറ്റ, ആധുനിക രീതിയിലുള്ള ഒരു കൂട്, മരുന്ന് എന്നിവ ലഭിക്കുന്ന രീതിയിലാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
ആധുനിക രീതിയിലുള്ള ഒരു കൂട്
ഒരു കോഴിക്ക് നിൽക്കാൻ കൂട്ടിൽ ഒരു ചതുരശ്രയടി സ്ഥല സൗകര്യം നല്‍കണം. 4 അടി നീളം 3 അടി വീതിയും 2 അടി ഉയരവും ഉള്ള ഒരു കൂട് പണിതാല്‍ 10-12 കോഴികളെ പാര്‍പ്പിക്കാം. തറനിരപ്പിൽ നിന്ന് രണ്ടടി എങ്കിലും ഉയരത്തിൽ വേണം കൂട് ക്രമീകരിക്കേണ്ടത്. ഓട്, ഓല, ഷീറ്റ് എന്നിവയിലേതെങ്കിലും കൊണ്ട് കൂടിന് മേൽക്കൂര ഒരുക്കാം. പുരയിടത്തില്‍ പൂർണമായും തുറന്ന് വിട്ട് വളര്‍ത്താന്‍ സൗകര്യമില്ലെങ്കില്‍ കൂടിന് ചുറ്റും നൈലോണ്‍/കമ്പിവല കൊണ്ടോ, മുള കൊണ്ടോ വേലികെട്ടി തിരിച്ച് അതിനുള്ളിൽ പകൽ തുറന്ന് വിട്ട് വളര്‍ത്താം. ഒരു കോഴിക്ക് പത്ത് ചതുരശ്രയടി സ്ഥലം എന്ന കണക്കില്‍ പത്ത് കോഴികൾക്ക് 100 ചതുരശ്ര അടി സ്ഥലം വേലികെട്ടിനുള്ളില്‍ നല്‍കണം. തീറ്റപാത്രങ്ങളും വെള്ളപാത്രങ്ങളും കൂട്ടിൽ തന്നെ ക്രമീകരിക്കാം.
കോഴികൾക്ക് മുട്ടയിടുന്നതിനായി ഒരടി വീതം നീളത്തിലും വീതിയിലും അരയടി ഉയരത്തിലും കാർഡ് ബോർഡു കൊണ്ടോ മരം കൊണ്ടോ ഉള്ള നെസ്റ്റ് ബോക്സ് / മുട്ടപ്പെട്ടികൾ കൂട്ടിലോ വേലി കെട്ടിനുള്ളിലോ നിർമിക്കണം. നെസ്റ്റ് ബോക്സിനുള്ളിൽ വൈക്കോലോ ഉണക്കപ്പുല്ലോ ചകിരിയോ വിരിച്ച് വിരിപ്പൊരുക്കാം. അഞ്ച് കോഴികൾക്ക് ഒന്ന് എന്ന അനുപാതത്തിൽ വേണം നെസ്റ്റ് ബോക്സുകൾ ക്രമീകരിക്കേണ്ടത്. മുട്ട പൊട്ടാതെയും അഴുക്ക് പുരളാതെയും ശേഖരിക്കാൻ മുട്ടപ്പെട്ടികൾ സഹായിക്കും.
വനിതാമിത്രം
കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും അതിലൂടെ അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഉപകരിക്കുന്ന കെപ്‌കോ പദ്ധതിയാണ് 'വനിതാമിത്രം' പദ്ധതി, ഓരോ ഗുണഭോക്താവിനും 10 കോഴിയും, മൂന്ന് കിലോ തീറ്റയും, മരുന്നുമാണ് നൽകുന്നത്. കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളായ ഏകദേശം
മറ്റ് കെപ്‌കോ പദ്ധതികൾ
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിത ഗുണഭോക്താക്കൾക്ക് വേണ്ടി കെപ്‌കോ നടപ്പാക്കിയ പ്രത്യേക കോഴിവളർത്തൽ പദ്ധതിയിലൂടെ അവരുടെ ദൈനംദിന ചെലവുകൾ നിർവഹിക്കുന്നതിന് സഹായിക്കുന്ന സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ കോഴിവളർത്തലിന്റെ ഭാഗമായി, കൂടും കോഴിയും പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായാത്തുകളിലെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിൽപ്പെട്ട വനിത അംഗങ്ങൾക്ക് 100 കോഴിയും ആധൂനിക രീതിയിലുള്ള ഒരു കൂടും നൽകുന്നതാണ്. ഈ പദ്ധതിയിലൂടെ കെപ്‌കോ പുതിയ ഒരു തൊഴിൽ സംരംഭത്തിന് തൂടക്കമിട്ടിരിക്കുകയാണ്.
ഇറച്ചിക്കോഴി വളർത്തലിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കോഴിവളർത്തൽ കർഷകർക്ക് കൂടുതൽ ആദായം ലഭ്യമാക്കുന്നതിന് പര്യാപ്തമായ വിധത്തിൽ കെപ്‌കോ നടപ്പാക്കുന്ന പദ്ധതിയാണ് കുടുംബശ്രീ, കോൺട്രാക്ട് പദ്ധതികൾ.കെപ്‌കോ ഉൽപ്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമായ മേൽത്തരം ഇനത്തിൽപ്പെട്ട ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് നൽകി വളർത്തിയെടുത്ത് 40 ദിവസം പ്രായമാകുമ്പോൾ കിലോയ്ക്ക് 105/ രൂപ നിരക്കിൽ കെപ്‌കോ തന്നെ തിരികെ വാങ്ങുന്ന ഈ പദ്ധതിയിലൂടെ കോഴിവളർത്തലിൽ താത്പര്യമുള്ള കർഷകർക്ക് ഇത് ഒരു കൈത്താങ്ങ് ആണ്.
ഒരു ദിവസം ഒരു കോഴിക്ക് വേണ്ടത്
ഒരു ദിവസം ഒരു കോഴിക്ക് വേണ്ടത് 100-120 ഗ്രാം വരെ തീറ്റയാണ് . വീട്ടിലെ മിച്ചാഹാരം, അടുക്കളയില്‍ നിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങള്‍, വില കുറഞ്ഞ ധാന്യങ്ങള്‍, ധാന്യതവിട്, പിണ്ണാക്ക്, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം വീട്ടുവളപ്പിലെ കോഴികള്‍ക്ക് ആഹാരമായി നല്‍കാം. ഒപ്പം മുറ്റത്തും, പറമ്പിലും, ചിക്കിചികഞ്ഞ് അവര്‍ സ്വയം ആഹാരം കണ്ടെത്തുകയും ചെയ്യും. അസോള, അഗത്തിച്ചീര, ചീര,ചെമ്പരത്തിയില തുടങ്ങിയ പച്ചിലകളും, തീറ്റപ്പുല്ലും അരിഞ്ഞ് കോഴികള്‍ക്ക് നല്‍കാം.
സങ്കരയിനം കോഴികള്‍ക്ക് മുട്ടയുല്‍പ്പാദനം മെച്ചപ്പെടുത്താന്‍ മുട്ടക്കോഴികൾക്ക് പ്രത്യേകമായുള്ള ലയര്‍ തീറ്റ 30-40 ഗ്രാം വരെ ദിവസവും നല്‍കാവുന്നതാണ്. ഹൈടെക്ക് കൂടുകളില്‍ പൂർണസമയം അടച്ചിട്ട് വളര്‍ത്തുന്ന BV 380 പോലുള്ള കോഴികളുടെ അത്യുല്‍പ്പാദനക്ഷമത പൂർണമായും കൈവരിക്കണമെങ്കില്‍ ദിവസം 100-120 ഗ്രാം ലയര്‍ തീറ്റ തന്നെ നല്‍കേണ്ടിവരും. അതുകൊണ്ട് തന്നെ അഴിച്ച് വിട്ട് വളർത്തുന്ന കോഴികളെ അപേക്ഷിച്ച് കൂട്ടിനുള്ളിലിട്ട് പരിപാലിക്കുന്ന കോഴികളെ വളർത്താൻ അല്പം ചിലവേറും. വീട്ടുമുറ്റത്ത് അഴിച്ച് വിട്ട് വളർത്തുന്ന കോഴികൾക്ക് ഓരോ രണ്ട് മാസത്തെ ഇടവേളയിലും വിരയിളക്കുന്നതിനായുള്ള മരുന്നുകൾ നൽകണം.മുട്ടയിടാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് (15-16 ആഴ്ച പ്രായം) കോഴിവസന്തക്കെതിരായ വാക്സിന്‍ കുത്തിവെയ്പ്പായി നല്‍കുകയും വേണം.