ഏറെ ലാഭം നേടി തരുന്ന കൃഷിയാണ് വാകവരാൽ മത്സ്യകൃഷി. ഈ കൃഷിക്ക് പ്രിയമേറുവാൻ പല ഘടകങ്ങളുണ്ട്. കമ്പോളത്തിലെ ഉയർന്ന വില, പെട്ടെന്ന് വളരാനുള്ള ഇവയുടെ കഴിവ്, കറി വയ്ക്കുമ്പോൾ ലഭിക്കുന്ന സ്വാദിഷ്ഠമായ രുചി തുടങ്ങിയവ അതിൽ പ്രധാനമാണ്. സാധാരണ കുളത്തിലും, ചെറു മത്സ്യങ്ങളും പ്രാണികളും വളരുന്ന ചതുപ്പുനിലങ്ങളിലും മികച്ച രീതിയിൽ ഇവ കൃഷി ചെയ്യാം. അന്തരീക്ഷവായു നേരിട്ട് ശ്വസിക്കാൻ കഴിവുള്ള ഇനമായതിനാൽ പ്രാണവായു കുറഞ്ഞ ജലാശയങ്ങളിലും ഇവ വളർത്താവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യകൃഷി അടുക്കളകുളങ്ങളിൽ
കുളത്തിലെ കൃഷി
വളർത്തുകുളം ശാസ്ത്രീയമായി ഒരുക്കിരിക്കണം. കുളം പൂർണ്ണമായി വറ്റിച്ച് കൃഷി ചെയ്യുന്നതാണ് നല്ലത്. അമ്ലക്ഷാര നില ക്രമപ്പെടുത്താൻ കുമ്മായ പ്രയോഗം ആവാം. കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോൾ 18 മുതൽ 25 മില്ലിമീറ്റർ വലുപ്പമുള്ള കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കാം. നഴ്സറി പരിചരണത്തിന് ശേഷം 70 മുതൽ 100 മില്ലിമീറ്റർ വരെ വലുപ്പമുള്ള കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന രീതിയാണ് കൂടുതൽ നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: വീടുകളിൽ കൃത്രിമ കുളത്തിലെ മത്സ്യകൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Snakehead murrel fish farming is a very lucrative crop. There are many factors that make this crop popular.
ചെറുമത്സ്യങ്ങൾ, തവള തുടങ്ങിയവയാണ് ഇവയുടെ ആഹാരം. അറവുശാലകളിൽ നിന്നും ലഭ്യമാകുന്ന മാംസാവശിഷ്ടങ്ങളും ആഹാരമായി നൽകാവുന്നതാണ്. മുട്ടവിരിഞ്ഞ് ഉണ്ടാകുന്ന ചെറു കുഞ്ഞുങ്ങളെ ശേഖരിച്ച് പ്രത്യേക ടാങ്കിൽ വളർത്തുകയും, ഇവയ്ക്ക് മഞ്ഞക്കുരു, ആർട്ടീമിയ, ലാർവ, ജന്തു പ്ലവകങ്ങൾ തുടങ്ങിയവ തീറ്റയായി നൽകുന്നതും നല്ലതാണ്. തിലാപ്പിയ പോലെ പെട്ടെന്ന് വംശവർധന നടത്തുന്ന മത്സ്യങ്ങൾക്ക് ഒപ്പം ഇവയെ വളർത്തുന്നത് ഉചിതമായ രീതിയാണ്.
കുളത്തിൽ വാക കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് നാലു മാസം മുൻപെങ്കിലും തിലാപ്പിയയെ ഇടണം. തിലാപ്പിയ മുട്ടയിട്ട് പെരുകാൻ തുടങ്ങുന്ന കാലയളവിൽ വാകാവരാൽ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. പെട്ടെന്ന് മുട്ടയിട്ട് പെരുകുന്ന തിലാപ്പിയയുടെ കുഞ്ഞുങ്ങൾ വാകവരാലിന് തീറ്റയായി മാറുന്നു.
ഏകദേശം 8 മാസം കൊണ്ട് ഇവ വിളവെടുക്കാൻ പാകമാകും. ഒന്നിന് ഒരു കിലോ തൂക്കം വരെ കൈവരുന്നതാണ്. കുളം പൂർണ്ണമായി വറ്റിച്ചു വിളവെടുക്കുന്ന രീതി കേരളത്തിൽ പൊതുവെ അവലംബിക്കുന്ന രീതിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: അനന്ത സാധ്യതകളുമായി അലങ്കാര മത്സ്യകൃഷി