കൃത്രിമ ബീജാധാനത്തിന്റെ സമയത്ത ശരീരോഷ്മാവ് ഗർഭധാരണത്തിനു വളരെ നിർണായകമാണ്. ബീജാധാനത്തിനു ഒന്നുരണ്ടാഴ്ചകളിലും, ഗർഭകാലത്തിന്റെ അവസാനത്തെ രണ്ടുമൂന്നു മാസങ്ങളിലും അത്യുഷ്ണം മൂലമുളള സ്ട്രെസ്സ് കുറക്കുന്നതിന്
ശ്രദ്ധിക്കേണ്ടതാണ്.
കൃത്രിമ ബീജാധാനത്തിന്റെ മുമ്പും ശേഷവും അവയെ അരമണിക്കൂർ നടത്താതെ തണലിൽ തന്നെ കെട്ടിയിടേണ്ടതാണ്.
വേനൽചൂട് മൃഗങ്ങളുടെ രോഗപ്രതിരോധശേഷി കുറക്കുന്നതിനാൽ ഇക്കാലത്ത് പല രോഗങ്ങളും ഉണ്ടാകുന്നു. പേൻ, ചെളള്, ഈച്ച എന്നിവ പെരുകുന്നതിനാൽ ഇവ പരത്തുന്ന ബബീസിയോസിസ്, അനാച്ഛാമോസിസ്, തെലറിയാസിസ് എന്നിവയും, ബാക്ടീരിയ
മൂലമുണ്ടാകുന്ന അകിടുവീക്കവും കൂടുതലായി കാണപ്പെടുന്നു.
വേണ്ടത്ര ശ്രദ്ധയും പരിചരണവും മാത്രമാണ് ഇതൊഴിവാക്കാനുള്ള വഴി.
രാവിലെയോ പ്രതിരോധകുത്തിവെയ്പ്പുകൾ ചൂടുകുറവുള്ള വൈകുന്നരമോ ചെയ്യേണ്ടതാണ്.