ഇരുപത്തഞ്ച് ലക്ഷം രൂപ വിലയുള്ള ഒരു പക്ഷിയാണ് സുരക്കാവ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഭംഗിയുള്ള ഉള്ള ഒരു ജീവിയാണ് അറിയപ്പെടുന്നത്. ഗൂഗിളിൽ ഏറ്റവും അധികം പേർ തിരയുന്ന ഒരു പക്ഷിയുടെ പേര് ഏതാണെന്ന് ചോദിച്ചാൽ അതിൻറെ ഉത്തരവും സുരക്കാവ് എന്നാകും. ഇതിൻറെ സുന്ദരമായ രൂപം തന്നെയാണ് ഇത്രയും അധികം ആൾക്കാർ ഇതിനെക്കുറിച്ച് അറിയാൻ വേണ്ടി ആഗ്രഹിക്കുന്നതിന്റെ കാരണം .
ഇത് മറ്റു പക്ഷികളിൽ നിന്നും വളരെയധികം വ്യത്യസ്തയാണ്.
പ്രകൃതിയുടെ സുന്ദര സൃഷ്ടിയായ ഈ പക്ഷിയുടെ സ്വദേശം നോർത്ത് അമേരിക്കയാണ്. നിറം മാറുന്ന പക്ഷിയെന്ന പേരിലാണ് ഇതിനെ ലോകമറിയുന്നത്. ഓരോ നിമിഷത്തിലും ഇതിൻറെ നിറം മാറിക്കൊണ്ടിരിക്കുന്നതായി കാണപ്പെടും. ഇതുകൊണ്ടുതന്നെയാണ് ഇതിൻറെ വില 25 ലക്ഷം മതിക്കുന്നത്
ഹമ്മിങ് ബേർഡ്സ് എന്ന കുടുംബത്തിലാണ് ആണ് സുരക്കാവ് ഉൾപ്പെടുന്നത്. ചുവന്ന തലയുള്ള ഒരേ ഒരു നോർത്ത് അമേരിക്കൻ ഹമ്മിങ് ബേഡ് ആണ് ഈ പക്ഷി . ഇതിൻറെ തലയുടെ ചലനത്തിനനുസരിച്ചാണ് തൂവലുകളുടെ നിറം മാറി കൊണ്ടിരി ക്കുന്നതായി അനുഭവപ്പെടുക. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് വിവിധ നിറങ്ങൾ തലയുടെ ചലനത്തിലൂടെ ഈ പക്ഷിയിൽ പ്രത്യക്ഷപ്പെടുന്നത്.
വിവിധ കോണുകളിൽ നിന്നും നോക്കുമ്പോൾ ഇതിൻറെ വർണവൈവിധ്യം ദൃശ്യമാകും. തൂവലുകളുടെ നിറം മാറുന്നതായി തോന്നിപ്പിക്കുന്നു എന്നതാണ് പരമാർത്ഥം. ഇതിന് കാരണം ഈ പക്ഷിയുടെ തൂവലുകളുടെ മുകളിലുള്ള കരാട്ടിൻ പാളികളാണ്. ഇവ തിളങ്ങുന്നതും കട്ടി കുറഞ്ഞതുമാണ്.
സൂര്യപ്രകാശം ഈ പാളികളിൽ പതിക്കുമ്പോൾ ചില രശ്മികൾ ചിറകുകളിലൂടെ കടന്നുപോകുകയും ചിലവ തിരിച്ചു പ്രതിഫലിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ പല പാളികളിൽ സംഭവിക്കുമ്പോൾ ചില നിറങ്ങൾ കൂടുതൽ തീവ്രമായി കാണപ്പെടുകയും മറ്റുചിലത് തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് കാഴ്ചക്കാരിൽ പക്ഷിയുടെ തൂവലുകളുടെ നിറം മാറുന്നതായി തോന്നിപ്പിക്കുന്നു. സൂര്യപ്രകാശം ഇല്ലെങ്കിൽ ബ്രൗൺ നിറവും ചാരനിറവും ആണ് ഈ പക്ഷിയിൽ കാണപ്പെടുക.
പെൺ പക്ഷികളെ അപേക്ഷിച്ച് ആൺ പക്ഷികൾക്കാണ് സൗന്ദര്യം കൂടുതൽ. പൂക്കളിലെ തേൻ ആണ് ഇവയുടെ ഭക്ഷണം. ചെറു പ്രാണികളെയും ഇത് ഭക്ഷിക്കുന്നതായി പറയപ്പെടുന്നു. ഇതിനെ കുറിച്ച് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഒരു സെക്കൻഡിൽ 50 പ്രാവശ്യം ശരീരം കുടയാനുള്ള കഴിവുണ്ടെന്നുള്ളതാണ്. മഴയിൽ പറക്കുമ്പോഴും ശരീരത്തിലെ ചെളി തെറിപ്പിക്കാനുമൊക്കെ സുരക്കാവ് ഈ കഴിവ് ഉപയോഗിക്കുന്നു. 37,000 ഡോളറാണ് നോർത്ത് അമേരിക്കയിൽ ഇതിൻറെ വില കണക്കാക്കിയിരിക്കുന്നത്. അതായത് ഇരുപത്തഞ്ച് ലക്ഷം ഇന്ത്യൻ കറൻസി
Surakav is called as bird of beauty. It costs 25 lacs.This is because its colour is very attractive. Its colour seems changing.