ഇപ്പോൾ എല്ലാരും നാടൻ കോഴി വളർത്തലിൽ ആണല്ലോ. ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തണം എന്ന് തോന്നി.
1. കോഴിയെ അഴിച്ച് വിട്ട് വളർത്താൻ സാധിക്കുമെങ്കിൽ അതാണ് എറ്റവും നല്ലത്. ഒരു 5 സെന്റ് പറമ്പ് എങ്കിലും ഉള്ളവർ അതിന് ശ്രമിക്കുക
2. കൂട്ടിൽ ഇട്ട് കോഴിതീറ്റ മേടിച്ച് കൊടുത്ത് വളർത്തുന്ന കോഴീടെ മുട്ടക്കും കടയിൽ നിന്ന് വാങ്ങുന്ന വൈറ്റ് ലഗോൺ മുട്ടക്കും ഗുണം ഏതാണ്ട് ഒന്ന് തന്നെ എന്ന് മനസ്സിലാക്കുക.
3. മാർക്കറ്റിൽ കിട്ടുന്ന കാലിത്തീറ്റയും കോഴിതീറ്റയും എത്ര കണ്ട് നല്ലതെന്ന് ചില ലേഖനങ്ങൾ വായിച്ചാൽ മനസ്സിലാക്കാവുന്നതെ ഉള്ളൂ.
4. ഒരു നാടൻ കോഴിയുടെ ആഹാരം എന്ന് പറയുന്നത് കോഴി തീറ്റ മാത്രമല്ല. അത് പുല്ലും പച്ചിലകളും കല്ലുകളും പ്രാണികളും പുഴുക്കളും ഒക്കെ അടങ്ങിയതാണ്. ഇത്തരം മുട്ടക്കെ നിങ്ങൾ കരുതും പോലെ നാടൻ മുട്ടയുടെ ഗുണം ഉണ്ടാകൂ.
5. കളർ ഉള്ള കോഴികൾ എല്ലാം നാടൻ കോഴി അല്ല. സങ്കര ഇനം കോഴികൾ വർഷത്തിൽ കൂടുതൽ മുട്ട ഇടും. എന്നാൽ തനി നാടൻ കോഴിയുടെ മുട്ടയുടെ അത്ര ഗുണം ഉണ്ടാവില്ല. നാടൻ പശുവിന്റെ പാലും ജേഴ്‌സി പശുവിന്റെ പാലും പോലെ വ്യത്യാസം ഉണ്ട് അതിന്.
6. യഥാർത്ഥ നാടൻ കോഴി എന്നാൽ അതിന് പൊരുന്ന (അട) ഇരിക്കുന്നതാണ്.
ഏതൊരു ജീവിയുടെയും ഗുണമേന്മ നോക്കുന്നത് അതിന് പ്രത്യുൽപാദന ശേഷി മുൻ നിർത്തിയാണ്. സ്വന്തമായ് പ്രത്യുൽപാദിപ്പിക്കാൻ സാധിക്കാത്ത ഒരു കോഴി അല്ലെങ്കിൽ ജീവി എങ്ങനെ അതിന്റെ മുട്ട അല്ലെങ്കിൽ പാൽ ഗുണമേന്മ ഉണ്ടായിരിക്കും.