Updated on: 7 November, 2020 7:55 PM IST

സുഭിക്ഷ കേരളം പദ്ധതിയിൽ പുതുതായി ഫാം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കായി ക്ഷീരവികസന വകുപ്പ് പത്ത് പശു യൂണിറ്റിനു അപേക്ഷ ക്ഷണിച്ചു.

മികച്ച 10 സങ്കരയിനം കറവപ്പശുക്കളെ അന്യസംസ്ഥാനത്തുനിന്നും വാങ്ങുകയും, ആധുനിക രീതിയിലുള്ള കാലിത്തൊഴുത്ത് നിർമ്മിക്കുക, ബയോഗ്യാസ് പ്ലാന്റ്, ചാണക ശേഖരണ സംവിധാനം എന്നിവ ഏർപ്പെടുത്തുക, മിൽക്കിംഗ് മെഷീൻ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നതും ഈ പദ്ധതിയുടെ ഭാഗമാണു. മൊത്തം പ്രതീക്ഷിക്കുന്ന ചിലവ് ₹1161000/- രൂപയും വകുപ്പ് വക ധനസഹായം ₹383000/-യും ആണു. ബാക്കി തുക ഗുണഭോക്ത്രു മൂലധനമായോ, ബാങ്ക് വായ്പ ആയോ ഗുണ ഭോക്താവ് കണ്ടെത്തണം. കൂടാതെ കുറഞ്ഞത് 50സെന്റിലെങ്കിലും തീറ്റപ്പുൽ കൃഷി ചെയ്യണം.

പദ്ധതിക്ക് വകുപ്പിൽനിന്നുള്ള അനുവാദം ലഭിച്ചതിനു ശേഷം പൂർണമായും പൂർത്തീകരിച്ചതിനു ശേഷമായിരിക്കും ധനസഹായം അനുവദിക്കുന്നതു. ക്ഷീരമേഖലയിൽ അടുത്ത മൂന്നു വർഷത്തേക്ക് തുടർന്നുകൊള്ളമെന്നുള്ള ഒരു കരാർ ഈ പദ്ധതി ലഭിക്കുന്ന ഗുണഭോക്താവ് വകുപ്പുമായി ഏർപ്പെടേണ്ടതാണു. ₹500/-രൂപായാണു രജിസ്ട്രേഷൻ ഫീസ്.

അപേക്ഷ ഫോം: https://drive.google.com/file/d/1BhmPEMCI7qyrMGmihgVlaz3fdAyROtBl/view?usp=sharing

അപേക്ഷയോടൊപ്പം ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, തന്നാണ്ട് കരം രശീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ കൂടി നൽകണം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പൂക്കോട് കൃഷി ഭവന്‍ ജൈവ ഗൃഹം പദ്ധതി അപേക്ഷ ക്ഷണിച്ചു

English Summary: Ten cow unit application
Published on: 30 August 2020, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now