Updated on: 1 October, 2022 11:23 PM IST
നായ

ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഓരോ ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. പേവിഷബാധയ്ക്ക് കാരണം റാബ്‌ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആര്‍.എന്‍.എ. വൈറസുകളാണ്. ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏത് മൃഗത്തെയും രോഗബാധിതമാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്. വൈറസ് ബാധിച്ച മൃഗങ്ങളുടെ കടിയോ മാന്തോ അല്ലെങ്കില്‍ അവയുടെ ഉമിനീര്‍ മുറിവുകളില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ നമ്മുടെ ശരീരത്തില്‍ കയറിക്കൂടി നാഡികളില്‍ പെരുകാന്‍ ഇടയുള്ള റാബീസ് വൈറസുകളെ അടിയന്തരചികിത്സയിലൂടെയും കൃത്യമായ ഇടവേളകളില്‍ എടുക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും നൂറുശതമാനം ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും.എന്നാല്‍ പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടും പ്രതിരോധകുത്തിവെയ്പ് കൃത്യമായി സ്വീകരിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയും ജാഗ്രതക്കുറവുമാണ് ജീവഹാനി വരുത്തിവയ്ക്കുന്നത്.

പ്രാഥമിക പേവിഷ രോഗലക്ഷണങ്ങൾ

തലവേദന, തൊണ്ടവേദന, മൂന്നുനാല് ദിവസം നീണ്ടുനിൽക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് പ്രാഥമിക പേവിഷ രോഗലക്ഷണങ്ങൾ. വൈറസ് നാഡീവ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാൽ ശ്വാസതടസ്സം, ഉറക്കമില്ലായ്മ, വെള്ളം തൊണ്ടയിലൂടെ ഇറക്കാനുള്ള ബുദ്ധിമുട്ട്, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകും. മസ്തിഷ്കത്തെ ബാധിക്കുന്ന റാബീസ് വൈറസ് എൻസഫലൈറ്റിസ് അഥവാ മസ്തിഷ്ക വീക്കം ഉണ്ടാക്കുന്നു. അതോടെ അപസ്മാരം, പക്ഷാഘാതം, മസ്തിഷ്ക മരണം ഇവ സംഭവിക്കാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ അത്യന്തം വേദനാജനകമായ മരണം സുനിശ്ചിതമാണ്.

പേവിഷബാധ ഏൽക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

1. നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾക്കു നിർബന്ധമായും പേവിഷ പ്രതിരോധ കുത്തിവയപ്പ് നൽകുക.
2. വളർത്തുമൃഗങ്ങളെ സ്വന്തം വീട്ടുവളപ്പിനുള്ളിൽ സംരക്ഷിക്കുക. ഉടമസ്ഥന്റെ മേൽനോട്ടമില്ലാതെ പുറത്തോ തെരുവിലോ ഇറങ്ങാൻ അനുവദിക്കരുത്
3. രോഗബാധ സംശയിക്കുന്നതും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതുമായ മൃഗങ്ങളുമായി നമ്മളും നമ്മുടെ ഓമനമൃഗങ്ങളും സാമൂഹിക അകലം പാലിക്കുക.
4. ഉപേക്ഷിക്കപ്പെട്ട നിലയിലോ അല്ലാതെയോ കാണുന്ന നായ, പൂച്ച എന്നിവയുമായി ചങ്ങാതം കൂടുകയോ അവയെ വീട്ടിലേക്ക് കൂട്ടുകയോ ചെയ്യാതിരിക്കുക (നിർബന്ധമെങ്കിൽ വെറ്ററിനറി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് രോഗങ്ങളില്ല എന്ന് ഉറപ്പു വരുത്തിയശേഷം പ്രതിരോധ കുത്തിവയ്പ്പ് നൽകി നിശ്ചിത ക്വാറന്റയിൻ പാലിച്ച് കൂടെക്കൂട്ടുക).
5. എത്ര മുന്തിയ ഇനം നായ്ക്കുട്ടി പൂച്ചക്കുട്ടി ആയാലും എത്ര ഉയർന്ന ജീവിതരീതിയുള്ള വീട്ടിലായാലും, എത്ര ഊർന്ന വിലയുള്ളതായാലും എത്ര പേരുകേട്ട ബ്രീഡറിൽ നിന്നോ പെറ്റ് ഷോപ്പിൽ നിന്നോ ആയാലും വാങ്ങുന്ന നായ്ക്കുട്ടിക്ക്/പൂച്ചക്കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തുവെന്ന് ഉറപ്പുവരുത്തുക.
6. കുട്ടികൾക്ക് സമ്മാനിക്കാവുന്ന കളിപ്പാട്ടമല്ല ഓമനമൃഗങ്ങൾ നിർബന്ധമെങ്കിൽ പ്രതിരോധ കുത്തിവയ്പ് എടുത്ത് സുരക്ഷിതരാക്കി നൽകുക.
7 ഓമനകളുമായി ഇടപഴകുന്നവർ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കുക.
8 നായകടി , പൂച്ച മാന്തൽ എന്നിവ ഭയവും മറവിയും മൂലം കുട്ടികൾ പുറത്തുപറയാതിരിക്കാനിടയുള്ളതിനാൽ പേവിഷബാധയുള്ള പ്രദേശങ്ങളിൽ എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവയ്ക്ക് മുൻകൂർ നൽകുക.
9. ഓമനമൃഗങ്ങളുമായി ഇടപഴകിയാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതു ശീലമാക്കുക
10. മൃഗങ്ങളുടെ കടി, മന്തൽ, മുറിവുകളിൽ നക്കൽ എന്നിവയുണ്ടായാൽ വെള്ളവും സോപ്പു ഉപയോഗിച്ച് 15 മിനിറ്റ് നേരമെങ്കിലും ആ ഭാഗം നന്നായി വൃത്തിയാക്കുക. തുടർന്ന് ചികിത്സ തേടുക

പേവിഷ പ്രതിരോധ കുത്തിവയ്പ്പ്

പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാർ, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാർ ഉൾപ്പെടെ വന്യമൃഗങ്ങളുമായി ഇടപഴുകുന്നവർ വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവർ റാബീസ് വൈറസുമായി സമ്പർക്കം ഉണ്ടാവാൻ ഇടയുള്ള ഹൈറിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിൽ പെടുന്നവർ മുൻകൂറായി 0, 7 ,28 ദിവസങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് (Pre exposure Prophylaxis) എടുക്കുന്നതും വർഷാവർഷം രക്തപരിശോധന നടത്തി സിറത്തിൽ ആന്റിബോഡിയുടെ അളവ് നിർണയിച്ച ശേഷം ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതും ഉചിതമാണ്. മുൻകൂറായി 0, 7 ,28 ദിവസങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ 0, 3 ദിവസങ്ങളിൽ പ്രതിരോധശേഷിയെ ഉണർത്തുന്നതിനായി 2 കുത്തിവെപ്പ് എടുത്താൽ മാത്രം മതി. ഇവരും ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല.

English Summary: Ten things to remember to escape from rabies
Published on: 01 October 2022, 11:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now