കേരളത്തിന്റെ ഒരേ ഒരു തനത് കോഴി ജനുസാണ് തലശ്ശേരിക്കോഴികൾ.
പേര് സൂചിപ്പിക്കുന്നത് പോലെ കണ്ണൂര്‍ ജില്ലയിലെ 'തലശ്ശേരി'യിലാണ് ഇവയുടെ ഉത്ഭവം. പരിസര പ്രദേശങ്ങളായ കോഴിക്കോട്, മലപ്പുറം ജില്ലകളിലും, കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും ഇവ ഒരു കാലത്തു വ്യാപകമായിരുന്നു.
Thalasherri hen , a desi breed is a breed with high immunity and adapt to normal sourroundings
ഉയർന്ന മാതൃത്വ ഗുണവും, രോഗപ്രതിരോധ ശേഷിയുമെല്ലാം ഇവയുടെ പ്രത്യേകതകളാണ്. അടുക്കളമുറ്റത്തും മറ്റും ചികഞ്ഞു തീറ്റ തേടാൻ പ്രാപ്തരായ കോഴികളാണ് ഇവ. സാന്ദ്രീകൃത തീറ്റ ചെറിയ അളവിൽ നൽകുന്നത് ഇവയുടെ ഉൽപാദന വർധനയ്ക്കു സഹായകമാണ്.
എന്നാല്‍ തൊടിയിലെ തീറ്റകള്‍ മാത്രം കൊത്തിപ്പെറുക്കി തിന്നുകൊണ്ട് വര്‍ഷത്തില്‍ എഴുപതോളം മുട്ടകളിടുന്ന ഇവ ഉയര്‍ന്ന മാതൃഗുണം പ്രകടിപ്പിക്കുന്നവരെന്നു പേരെടുത്തവയാണ്. വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇവയ്ക്ക് ഇരപിടിയന്മാരില്‍ നിന്നും രക്ഷനേടാനുള്ള കഴിവും പ്രസിദ്ധമാണ്.
AICRP under Mannuthy veterinary College has developed a improved variety of Thallasherri Hen.
മണ്ണൂത്തി വെറ്റിനറി കോളേജിലെ എ.ഐ.സി.ആർ.പി ഗവേഷണ കേന്ദ്രത്തിലെ ജനിതക തെരെഞ്ഞെടുപ്പ് നടത്തിയ തലശ്ശേരി കോഴികളുടെ പ്രത്യേകതകൾ നോക്കാം :
- പൊരുന്നരുന്ന കിടക്കുന്ന സ്വഭാവം
- പൂവൻകോഴിക്ക് ശരീരഭാരം നാലാം മാസം 1.27 കിലോയും പത്താം മാസം 1.75 കിലോയും ആണ്
- ഏത് കാലാവസ്തയുമായും സാഹചര്യവുമായും ഇണങ്ങാനുള്ള കഴിവ്
- രോഗ പ്രതിരോധശേഷി പോഷകസമൃദ്ധവും രുചകവുമായ ഇറച്ചി, മുട്ട
- പ്രകൃതിക്ക് ഇണങ്ങുന്ന വലുപ്പത്തിലും നിറത്തിലുമുള്ള മുട്ട. ശരീര വലുപ്പക്കുറവ്. കാഷ്ഠത്തിന് ദുർഗന്ധം കുറവ്
- മനോഹരമായ വർണ്ണ തൂവലുകൾ
- കൈകാര്യം ചെയ്യാനുള്ള എളുപ്പം
- തീറ്റച്ചിലവ് നന്നേ കുറവ് കുഞ്ഞുങ്ങളെ വിരിക്കുന്നത് കൊണ്ട് കോഴികളേ കാശ് കൊടുത്ത് വാങ്ങിക്കേണ്ടി വരുന്നില്ല കർഷകന്റെ പക്കൽ ആവശ്യത്തിന് കോഴികൾ ഉണ്ടാവുന്നു
- കൊഴുപ്പ് കുറഞ്ഞ മാംസം
- നാലാം മാസം മുട്ടയിട്ടു തുടങ്ങുന്ന ഇവയുടെ മുട്ടയ്ക്ക് 40 മുതൽ 45 ഗ്രാം വരെ ഭാരമുണ്ട്. ആരോഗ്യസംരക്ഷണത്തിൽ കുഞ്ഞൻ മുട്ടയ്ക്കുണ്ട് വലിയ സ്ഥാനം.
- ഇവയുടെ ഉൽപാദനം വർഷത്തിൽ ഏതാണ്ട് 160-170 മുട്ടകളാണ്.
- മുട്ടക്കരുവിന് കടുംമഞ്ഞനിറവും മുട്ടത്തോടിന് ഇളം തവിട്ട് നിറവുമാണ്
കാട്ടുകോഴികളുടെ ശരീരഘടനയോട് സാമ്യമുള്ള ഇവയ്ക്കു പൊതുവെ കറുപ്പ് നിറമാണ്. ചില കോഴികളുടെ കഴുത്തിലും, പുറകിലും, വാലിലുമൊക്കെയായി തിളങ്ങുന്ന നീലനിറത്തിലുള്ള തൂവലുകളും കാണാം.
ചില പൂവന്‍ കോഴികളുടെ കഴുത്തില്‍ സ്വര്‍ണവും നീലയും നിറത്തില്‍ ഇഴ ചേര്‍ന്നു കിടക്കുന്ന തൂവലുകള്‍ പ്രത്യേക ഭംഗിയാണ്.
തലയിൽ ചുവപ്പ് നിറത്തിലോ, കറുപ്പ് കലർന്ന ചുവപ്പ് നിറത്തിലോ കാണപ്പെടുന്ന ഒറ്റപ്പൂവുണ്ട്. ഇവയുടെ കാതുകൾക്കും ചുവപ്പ് നിറം തന്നെ. ഒറ്റ നോട്ടത്തിൽ കരിങ്കോഴിയുടെ രൂപ സാദൃശ്യം തോന്നാമെങ്കിലും തലശ്ശേരിക്കോഴികളുടെ ത്വക്കിന് വെള്ള നിറമാണ്.
ഉൽപാദന ശേഷി കൂടിയ കോഴി ഇനങ്ങൾ അടയിരിക്കാത്തതു കൊണ്ട് അട ഇരിക്കൽ സ്വഭാവമുള്ള തലശ്ശേരിക്കോഴികളെ അടവയ്ക്കാനായും ഉപയോഗിച്ചുവരുന്നു.
പൊതുവെ കറുപ്പ് നിറത്തിൽ കാണപ്പെടുന്ന കോഴികളുടെ കഴുത്തിലും, വാലിലും, പുറകിലുമൊക്കെയായി തിളങ്ങുന്ന നീല നിറത്തിലുള്ള തൂവലുകളും കാണാം.
നാടൻ സ്വാദുള്ള ഇവയുടെ ഇറച്ചിക്കറി മലബാർ മേഖലകളിൽ പ്രസിദ്ധമാണ്.
അന്യം നിന്നു പോകുന്ന കേരളത്തിന്റെ ഒരേഒരു കോഴി ജനുസ്സായ തലശ്ശേരിക്കോഴികളുടെ സംരക്ഷണവും, ഗവേഷണവുമെല്ലാം വെറ്ററിനറി സർവകലാശാല കഴിഞ്ഞ 5 വർഷമായി ഏറ്റെടുത്തു നടത്തി വരുന്നുണ്ട്.
തലശ്ശേരിക്കോഴികളുടെ മികച്ച മാതൃശേഖരമുള്ള വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള എഐസിആർപി കോഴി ഫാമിൽനിന്ന് ഇവയുടെ കൊത്തുമുട്ടകൾ ലഭ്യമാണ്.
Phone - 0487-2370344, 7558835491
അനുബന്ധ വാർത്തകൾ