ധാരാളം പേരുടെ അരുമ നായകളുടെ പട്ടികയിൽ മുൻപന്തിയിലാണ് ജർമൻ ഷെപ്പേർഡ് അഥവാ അൽസേഷൻ. ജന്മദേശം ജർമനി ആണെങ്കിലും ലോകത്താകമാനം ആരാധകരുള്ള നായ ഇനമാണ് അൽസേഷൻ. ധൈര്യവും വിശ്വസ്തതയും തന്നെയാണ് അൽസേഷൻ നായകളുടെ മുഖമുദ്ര. കുട്ടികളുടെ കളിത്തോഴൻ മാത്രമല്ല പോലീസ് ജോലിയിലും മിടുക്കൻ തന്നെയാണ് ഇവർ. കുറ്റവാളികളെ കണ്ടെത്താൻ അൽസേഷൻ നായ്ക്കൾക്ക് പ്രത്യേകം കഴിവുണ്ടെന്നുള്ളത് പറയാതിരിക്കാൻ വയ്യ.
ബന്ധപ്പെട്ട വാർത്തകൾ: നായ ജനുസ്സുകളിൽ മലയാളിക്ക് പ്രിയം പഗ്ഗിനോട്
അൽസേഷൻ നായകളുടെ പ്രത്യേകതകൾ
ശൗര്യത്തിന് പ്രതീകമാണ് അൽസേഷൻ നായകൾ. രൗദ്രഭാവം തന്നെയാണ് അൽസേഷൻ നായകളുടെ എടുത്തുപറയേണ്ട പ്രത്യേകത. ക്രൂര മുഖഭാവം ആണെങ്കിലും നമ്മുടെ വീടുകളോട് ഇണക്കി വളർത്താൻ കഴിയുന്ന നായ ഇനം തന്നെയാണ് ഇവ. ഇവർക്ക് നൽകുന്ന സ്നേഹം പതിന്മടങ്ങായി തിരിച്ചുനൽകുന്ന സ്വഭാവക്കാരാണ് അൽസേഷൻ നായകൾ.
ബന്ധപ്പെട്ട വാർത്തകൾ: നായ വളർത്താം വിനോദത്തിനും വരുമാനത്തിനും.
ചെറുപ്പത്തിലെ നല്ല പരിശീലനം നൽകിയാൽ ഇവർ ഉത്തമ പൗരൻമാരാകും എന്നതും എടുത്തു പറയേണ്ടതാണ്. ഉയർന്ന് നിൽക്കുന്ന ചെവികൾ, നീണ്ടു വളരുന്ന രോമവും ആയി വാളുപോലെ താഴെ കൊടുക്കുന്ന വാൽ തുടങ്ങിയവയാണ് ഇവയുടെ സവിശേഷതകൾ. രണ്ടടിയോളം ഉയരവും 30 കിലോ അധികം തൂക്കവും ഇവർക്ക് ഉണ്ടാകുന്നു. നിത്യവും വ്യായാമം ആവശ്യമായിവരുന്ന ഇനം കൂടിയാണ് ഇത്. അമിതഭാരം ഉണ്ടാകുന്നത് തടയണം. അതുകൊണ്ടുതന്നെ സമീകൃത ഭക്ഷണം ഇവയ്ക്ക് നൽകണം.
The German Shepherd or Alsatian tops the list of most beloved dogs. Although native to Germany, the Alsatian is a dog breed that is admired around the world.
അതീവ ബുദ്ധിശക്തിയുള്ള ഇവയ്ക്ക് വൻ ഡിമാൻഡാണ് മാർക്കറ്റിൽ. ജന്മനാ ഈ ഇനം നായകുട്ടികളിൽ ചെവി തളർന്നു കിടക്കുമെങ്കിലും ഏകദേശം അഞ്ചുമാസത്തിനുള്ളിൽ ഇവ നിവരുന്നു. ചെവിക്കും രോമത്തിനും കൃത്യമായ സംരക്ഷണം എന്നത് ഇവയുടെ പരിപാലനത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ട കാര്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: നായ പ്രേമികൾക്ക് എന്നും പ്രിയം ബീഗിലിനോട്