Updated on: 30 January, 2021 7:29 PM IST

വരണ്ട കാലാവസ്ഥയില്‍ വളരുന്ന കറ്റാര്‍വാഴ ഇന്ന് ലോകം മുഴുവന്‍ വീട്ടില്‍ വളര്‍ത്തുന്ന ചെടിയായി അംഗീകരിച്ചുകഴിഞ്ഞു. വര്‍ഷങ്ങളായി പലവിധത്തില്‍ പ്രയോജനപ്പെടുത്തിവരുന്ന കറ്റാര്‍വാഴയ്ക്ക് വ്യാവസായിക പ്രാധാന്യവും ഏറെയാണ്. 

സണ്‍സ്‌ക്രീന്‍, ലോഷന്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ജ്യൂസ് എന്നിവയിലെല്ലാം പ്രധാന ഘടകമായി കറ്റാര്‍വാഴ സത്ത് മാറിയിരിക്കുന്നു. മനുഷ്യര്‍ക്ക് വളരെ സുരക്ഷിതമായി കഴിക്കാമെങ്കിലും ... പൂച്ചകള്‍ക്ക് ഈ ചെടി അപകടമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍.

പൂച്ച, പട്ടികള്‍, കുതിര എന്നീ മൃഗങ്ങള്‍ ഭക്ഷണമാക്കിയാല്‍ ഹാനികരമാകുന്ന ഘടകങ്ങളായ ആന്ത്രാസീന്‍, ഗ്ലൈക്കോസൈഡുകള്‍ ആന്ത്രാക്വിനോന്‍ എന്നിവ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതെങ്കിലും കാരണവശാല്‍ പൂച്ചകള്‍ കറ്റാര്‍വാഴ കടിച്ചുതിന്നാനിടയായാല്‍ ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം.

കറ്റാര്‍വാഴ മുറിച്ചെടുത്താല്‍ ദ്രാവകരൂപത്തിലുള്ള ലാറ്റക്‌സ് എന്നറിയപ്പെടുന്ന പദാര്‍ഥം പുറത്തേക്ക് ഒഴുകും. ഈ ദ്രാവകത്തിലുള്ള ഘടകങ്ങള്‍ പൂച്ചകള്‍ക്ക് അപകടമുണ്ടാക്കും. എന്നാല്‍ ഇത് ഒഴിവാക്കിയ.. ശേഷം സുരക്ഷിതമായി ശേഖരിക്കുന്ന ജെല്‍ ഉപയോഗിച്ചുള്ള മരുന്നുകള്‍ പൂച്ചകളിലും ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.  

കറ്റാര്‍വാഴ കടിച്ചുചവച്ച് ഭക്ഷണമാക്കിയാല്‍ പൂച്ചകളില്‍ രുചി നഷ്ടപ്പെടാനും വയറിളക്കവും ഛര്‍ദ്ദിയും മാംസപേശികള്‍ കോച്ചിവലിക്കുന്നതുപോലെയും അനുഭവപ്പെടാം. ഇത്തരം അസ്വസ്ഥതകള്‍ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് അനുഭവപ്പെട്ടാല്‍ മൃഗഡോക്ടറുടെ സഹായം തേടുന്നതാണ് ഉചിതമായ മാര്‍ഗം.

English Summary: The danger of domestic cats eating aloe vera
Published on: 30 January 2021, 07:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now