കന്നുകാലി വളർത്തലിൽ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകമാണ് ശാസ്ത്രീയമായ രീതിയിൽ ഒരുക്കുന്ന കാലിത്തൊഴുത്ത്. തൊഴുത്ത് നിർമ്മിക്കുമ്പോൾ നമ്മൾ അനുവർത്തിക്കേണ്ട ചില കാര്യങ്ങൾ നമുക്കൊന്നു നോക്കാം
തൊഴുത്ത് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
കാലിത്തൊഴുത്തിൽ വേണ്ടത്ര വായുസഞ്ചാരം ലഭ്യമാക്കുക എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം. തൊഴുത്തിൽ കന്നുകാലികൾക്ക് ആവശ്യത്തിന് സ്ഥലസൗകര്യം ഉണ്ടായിരിക്കണം.
ഒരു പശുവിന് ഏകദേശം 3*2.5 ചതുരശ്ര മീറ്റർ സ്ഥലം ആവശ്യമാണ്. കന്നുകാലികൾ തമ്മിൽ കിടക്കുമ്പോഴും നിൽക്കുമ്പോഴും കൂട്ടി മുട്ടരുത്. ഏകദേശം പശുക്കൾക്ക് വിശ്രമിക്കുവാൻ 12 മണിക്കൂർ അനുവദിക്കേണ്ടതാണ്.
തൊഴുത്തിലെ തറയിൽ കുഴികൾ വരാതെ നോക്കുകയും, അങ്ങനെ വന്നാൽ അതിൽ വെള്ളം കെട്ടി നിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുക. ഇങ്ങനെ വെള്ളം കെട്ടി നിന്നാൽ അകിടു വീക്കത്തിന് ഉള്ള സാധ്യത ഉണ്ടാകും. ഇത് പാലുല്പാദനം കുറയ്ക്കുവാൻ കാരണമാകും.
കൂടാതെ തറയിൽ ഒരിക്കലും കന്നുകാലികളുടെ വിസർജ്യങ്ങൾ കെട്ടി നിൽക്കരുത്. മൂത്രം ചാണക കുഴിയിലേക്ക് ഒഴുക്കി വിടാൻ പ്രത്യേക സംവിധാനം ഉണ്ടായിരിക്കണം. കുമ്മായം വിതറി തൊഴുത്ത് കഴുകി വൃത്തിയാക്കണം. പശുക്കൾക്ക് തൊഴുത്തിലേക്ക് കയറുവാൻ പടികൾ ഉണ്ടായിരിക്കേണ്ടതാണ്. കുളമ്പുരോഗം, കുരലടപ്പൻ രോഗങ്ങൾക്ക് യഥാക്രമം കുത്തിവെപ്പ് നൽകിയിരിക്കണം. ആഴ്ചയിൽ പതിവായി വിറ്റാമിൻ ധാതുലവണ മിശ്രിതം 30 ഗ്രാം വീതം തിരയിൽ നൽകണം. വിരയിളക്കലും കൃത്യസമയങ്ങളിൽ നടത്തണം. രാത്രികാലങ്ങളിൽ ശുദ്ധമായ വെള്ളം പശുക്കൾക്ക് നൽകാൻ മറക്കരുത്. തീറ്റ ചിലവ് കുറയ്ക്കാൻ വേണ്ടി അസോള ഉണക്കിപ്പൊടിച്ച യീസ്റ്റ് തുടങ്ങിയവ തീറ്റയിൽ ഉൾപ്പെടുത്താവുന്നതാണ്. മഴക്കാലത്ത് പശുക്കളെ തൊഴിൽ തന്നെ പാർപ്പിക്കുന്നതാണ് നല്ലത്. വേനൽക്കാലത്ത് തൊഴുത്തിൽ കാറ്റിന് അഭിമുഖമായി നനച്ച് ചാക്ക് തൂക്കിയിടാം.
Scientifically prepared cattle sheds are an important factor in increasing productivity in livestock farming. Let us look at some of the things we need to follow when building a shed
പ്രസവിച്ച ഏകദേശം രണ്ടു മാസത്തിനു ശേഷം വീണ്ടും കൃത്രിമ ബീജാധാനം നടത്താവുന്നതാണ്. ഏകദേശം രണ്ടു പ്രസവങ്ങൾ തമ്മിലുള്ള കാലയളവ് 15 മാസങ്ങളാണ്. ഒരിക്കലും പശുക്കളുടെ കറവ പെട്ടെന്ന് നിർത്തരുത്. കറുവയുടെ ഇടവേള ദീർഘിപ്പിച്ച് നിർത്തുകയാണ് നല്ലത്.