Updated on: 8 April, 2022 6:35 PM IST
ഇൻക്യൂബേറ്റർ

പക്ഷിക്കുഞ്ഞുങ്ങളെ വിരിയിച്ച് എടുക്കുവാൻ പ്രധാനമായും എല്ലാവരും ഉപയോഗിക്കുന്നത് ഇൻക്യുബേറ്റർ ആണ്. ഇതിന് ആദ്യം വേണ്ടത് പക്ഷികളെ തിരിച്ചെടുക്കുമ്പോൾ വിവിധ വർഗ്ഗത്തിൽ പെടുന്ന പക്ഷികളുടെ മുട്ട വിരിയുന്നതിനുള്ള ദൈർഘ്യം അറിഞ്ഞിരിക്കുക എന്നതാണ്. കോഴിമുട്ട വിരിയാൻ 21 ദിവസം, താറാവ് മുട്ടയും ടർക്കി മുട്ടയും വിരിയുവാൻ 28 ദിവസം, കാട മുട്ട വിരിയാൻ 18 ദിവസം തുടങ്ങിയവയാണ് കാലദൈർഘ്യം. മുട്ടയുടെ കാലദൈർഘ്യം മാത്രമല്ല ഒരുപാട് കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം ഇൻക്യൂബേറ്റർ പ്രവർത്തിക്കുമ്പോൾ.

ബന്ധപ്പെട്ട വാർത്തകൾ: കൃത്രിമമായി മുട്ട വിരിയിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ കൂടി

1. മുട്ടകളിൽ വായുസഞ്ചാരം ലഭ്യമാകുന്ന രീതിയിൽ തട്ടുകൾ രണ്ടു ഭാഗത്തേക്കും തിരിയണം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

2. കോഴിമുട്ട വിരിയിക്കുമ്പോൾ ആദ്യത്തെ 18 ദിവസം ഇൻക്യൂബേറ്ററിന്റെ സെറ്റർ കമ്പാർട്ട്മെന്റിലും ശേഷിച്ച മൂന്നുദിവസം അവയെ വിരിയാനുള്ള ഹാജർ കമ്പാർട്ട്മെന്റിലേക്കും മാറ്റണം.

3. പഴകിയ മുട്ടകൾ പൂർണ്ണമായും മാറ്റണം.

4. കാൻന്റിലിംഗ് അഥവാ വെളിച്ചം ഉപയോഗിച്ച് നല്ല മുട്ട വേണം തിരഞ്ഞെടുക്കുവാൻ. നല്ല മുട്ടകൾ തെരഞ്ഞെടുത്തു താപനില, ഈർപ്പം, മുട്ട അടുക്കുന്ന രീതി, വായുസഞ്ചാരം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ മനസ്സിലാക്കുവാനുള്ള സൗകര്യം ഇൻകുബേറ്ററിൽ ലഭ്യമാണ്.

5. മുട്ടയുടെ വീതിയുള്ള ഭാഗം മുകളിൽ വരുന്ന വിധം തട്ടുകളിൽ ആദ്യം നിർത്തണം. ആദ്യത്തെ 18 ദിവസം 38 ഡിഗ്രി ചൂടും അതിനുശേഷം 36 ഡിഗ്രി ചൂട് നൽകണം. 18 ദിവസം വരെ 60% ഈർപ്പവും പിന്നീട് ഈർപ്പത്തിന്റെ അളവും കൂട്ടണം.

ബന്ധപ്പെട്ട വാർത്തകൾ: ഇൻകുബേറ്റർ പ്രവർത്തനം അടുത്തറിഞ്ഞു സ്വന്തമായി ഉണ്ടാക്കാം ഒരു ഇൻക്യുബേറ്റർ

The incubation period is 21 days for laying hens, 28 days for laying duck and turkey eggs and 18 days for laying quail eggs. There are a number of things to keep in mind, not just the duration of the egg, when operating the incubator.

6. വിരിഞ്ഞിറങ്ങിയവയെ ഈർപ്പം അകറ്റാൻ ഏതാനും മണിക്കൂറുകൾ കൂടി ഇൻകുബേറ്ററിൽ വയ്ക്കണം.

7. സർക്കാർ ഫാമുകൾ, വെറ്റിനറി കോളേജിലെ പൗൾട്ടറി സയൻസ് വിഭാഗം എന്നിവിടങ്ങളിലെ ഹാച്ചറി ഉപയോഗങ്ങൾ നേരിട്ട് മനസ്സിലാക്കിയതിനു ശേഷം മാത്രമാണ് ഇൻക്യുബേറ്റർ ഉപയോഗിക്കേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: കൂടുതൽ മുട്ട വിരിയിക്കാൻ കുറഞ്ഞ ചെലവിൽ ഒരു ഇൻക്യൂബേറ്റർ

English Summary: Things to consider when using the incubator
Published on: 08 April 2022, 06:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now