1. Livestock & Aqua

കോഴിമുട്ട വിരിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - Hatching eggs , note these things

മുട്ടയുടെ വലിപ്പം ആകൃതി മുട്ടത്തോടിന്റെ ഗുണം മുട്ടക്കുള്ളിലെ ഭാഗങ്ങളുടെ പ്രകൃതി മുട്ടയുടെ പഴക്കം എന്നിവയാണ് അതിൽ പ്രധാനം അസാധാരണമായ ആകൃതിയോടു കൂടിയ മുട്ടകൾ അടവെക്കാൻ ഉപയോഗിക്കരുത്. വളരേ വലിപ്പം കൂടിയതോ കുറഞ്ഞതോ ആയ മുട്ടകളും ശരിയായി വിരിയുക ഇല്ല. 50 ഗ്രാം മുതൽ 55 ഗ്രാം വരെ തൂക്കമുള്ള മുട്ടകൾ ആണ് വിരിയിക്കാൻ തിരഞ്ഞെടുക്കേണ്ടത്. അടവെക്കാൻ മുട്ടയിട്ട് കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം പഴക്കം ഉള്ള മുട്ടകൾക്ക് ആണ് വിരിയാനുള്ള കഴിവ്. കൂടുതൽ 7 ദിവസത്തിലേറെ പഴക്കം ഉള്ള മുട്ടകൾ വിരിയിക്കാൻ ഉപയോഗിക്കരുത്.

Arun T
hen hatching eggs
hen hatching eggs

മുട്ടയുടെ വലിപ്പം ആകൃതി മുട്ടത്തോടിന്റെ ഗുണം മുട്ടക്കുള്ളിലെ ഭാഗങ്ങളുടെ പ്രകൃതി മുട്ടയുടെ പഴക്കം എന്നിവയാണ് അതിൽ പ്രധാനം അസാധാരണമായ ആകൃതിയോടു കൂടിയ മുട്ടകൾ അടവെക്കാൻ ഉപയോഗിക്കരുത്.

വളരേ വലിപ്പം കൂടിയതോ കുറഞ്ഞതോ ആയ മുട്ടകളും ശരിയായി വിരിയുക ഇല്ല. 50 ഗ്രാം മുതൽ 55 ഗ്രാം വരെ തൂക്കമുള്ള മുട്ടകൾ ആണ് വിരിയിക്കാൻ തിരഞ്ഞെടുക്കേണ്ടത്.

അടവെക്കാൻ മുട്ടയിട്ട് കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം പഴക്കം ഉള്ള മുട്ടകൾക്ക് ആണ് വിരിയാനുള്ള കഴിവ്.

കൂടുതൽ 7 ദിവസത്തിലേറെ പഴക്കം ഉള്ള മുട്ടകൾ വിരിയിക്കാൻ ഉപയോഗിക്കരുത്.

When fertile eggs are first laid, it is good practice to leave them at least 24 hours before incubating them. Fertile eggs can be stored for up to 7 days before being incubated.

ഇൻക്യൂബാറ്ററിൽ മുട്ടകൾ വെക്കുമ്പോൾ

ഇൻക്യൂബേറ്ററിൽ മുട്ട വെക്കുന്നതിനു മുൻപ് ഓൺ ചെയ്ത് അതിൽ കാണുന്ന പാത്രത്തൽ വെള്ളം വെക്കുക ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം അതിൽ കാണുന്ന ട്രയിൽ മുട്ടയുടെ കൂർത്ത ഭാഗം അടിയിലേക്കും(താഴേക്ക്) പരന്ന ഭാഗം മുകളിലേക്കും ആക്കി കുത്തനെ അടുക്കി വെക്കുക മുട്ട വെച്ചതിന് ശേഷം റൊട്ടേഷൻ സ്വച്ഓൺ ചെയ്യുക ട്രയ് ചെരിയുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

To hatch chicken eggs from a homemade incubator, place the eggs inside the incubator with the larger side elevated, and turn the eggs to the other side two to three times a day until three days prior to hatching. Maintain a proper temperature and humidity level throughout the incubation.

ഓരോ മൂന്ന് മണിക്കൂറിലും മുട്ട വെച്ച ട്രയ് ചെരിയുന്നതാണ് ചൂട് കാണിക്കുന്ന മീറ്ററിൽ 36.5 നും 38.5നും ഇടക്ക് ചൂട് കാണിക്കുന്നുണ്ടോേ എന്ന് ഉറപ്പ് വരുത്തുക. മൂന്ന് ദിവസം കൂടുമ്പോൾ വെള്ളം വെച്ച പാത്രത്തിൽ കുറവുള്ള വെള്ളം നിറക്കുക. കൂടെ കൂടെ ഇൻക്യൂബാറ്റർ തുറക്കാതിരിക്കുക.

കോഴിമുട്ടയാണെങ്കിൽ 19 മത്തെ ദിവസവും കാട മുട്ടയാണെങ്കിൽ 15 മത്തെ ദിവസവും ട്രെയിൽ നിന്നും മുട്ട താഴെ പേപ്പറോ ട്രയോ വെച്ച് അതിലേക്ക് ഇറക്കി വെക്കുക. മുട്ട ഇറക്കി വെച്ചതിന് ഇൻഗുബേറ്റർ തുറക്കാതിരിക്കുക.

മുട്ട ഇറക്കിവെക്കുമ്പോൾ തന്നെ വെള്ള പാത്രത്തിൽ വെള്ളം നിറച്ച് വെച്ച് നെറ്റോ വലയോ ഉപയോഗിച്ച് അടച്ചിടുക. കുത്തുങ്ങൾ വെള്ളത്തിൽ വീഴാതിരിക്കാനാണത്.

വിരിഞ്ഞതിന് ശേഷം 12 മണിക്കൂർ കഴിഞ്ഞതിന് ശേഷം തുറന്ന് കുഞ്ഞുങ്ങളെ ബ്രൂഡറിലേക്ക് മാറ്റുക. അവസാനത്തെ 3 ദിവസം ഇൻഗുബേറ്റർ തുറക്കുന്നത് വിരിയലിനെ ബാധിക്കും.

ഒരു കുഞ്ഞിന് ഒരു വാട്ട്‌ എന്ന കണക്കിൽ ഒരു അടി ഉയരത്തിൽ 2 ആഴ്ച്ച ബൾബ് ഇട്ടു കൊടുക്കുക. നാല് മണിക്കൂറിൽ കൂടുതൽ കറണ്ട് പോവുകയാണെങ്കിൽ മുട്ട വിരിയലിനെ ബാധിക്കും. ഇൻവെർട്ടർ ഉള്ളത് നല്ലതായിരിക്കും. വിരിയിപ്പിക്കാൻ ഉള്ള മുട്ടകൾ തുറന്ന പാത്രത്തിലോ മുട്ട ട്രയിലോ സൂക്ഷിക്കുക.

100% നല്ല മുട്ടയാണെങ്കിൽ നെടുകെ പിളർന്നു കുഞ്ഞുങ്ങൾ പുറത്തു വരും. ചില മുട്ടകളിൽ കുഞ്ഞുങ്ങൾ ചുണ്ട് പുറത്ത് ഇട്ട് പുറത്തു വരാൻ കഴിയാതെ ഇരിക്കുന്നത് കാണാം. അത് ചില മുട്ടയുടെ തോടിന് കട്ടി കൂടുതൽ ഉള്ളത് കൊണ്ടാണ് .

അത്തരം മുട്ടകൾ വിരിയേണ്ട ദിവസം ആയിട്ടും വിരിഞ്ഞില്ലെങ്കിൽ മുട്ടകൾ കൈ കൊണ്ട് നമ്മൾ ചെറുതായി ഒന്ന് പൊട്ടിച്ചു കൊടുക്കുക , മുഴുവനായി പൊട്ടിച്ചു എടുക്കാൻ പാടില്ല.

കൊത്തു മുട്ട എന്നാൽ എന്താണ് ?

കോഴി വളർത്തുന്നവരിൽ പലർക്കും ഉള്ള ഒരു ചോദ്യമാണ് എന്താണ് കൊത്തു മുട്ട. വിരിയാൻ സാധ്യതയുള്ള മുട്ട എങ്ങിനെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നൊക്കെ പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ്. എന്റെ അറിവിൽ ഉള്ള കാര്യം നിങ്ങൾക്കായി ഞാൻ ഇവിടെ വിവരിക്കാം.

കൊത്തുമുട്ട എന്ന് പറയുന്നത് പൂവനും പിടയും ക്രോസ്സിങ് നടന്ന മുട്ട, അതായത് വിരിയാൻ കൂടുതൽ സാധ്യത ഉള്ള മുട്ട.

ഇണ ചേർന്ന മുട്ടകൾ മാത്രമേ വിരിയിക്കാൻ തിരഞ്ഞെടുക്കാവു.ഇണ ചേർന്ന മുട്ടകൾ നോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ല.വിശ്വാസം ഉള്ളവരിൽ നിന്ന് മുട്ടകൾ വിരിയിക്കാൻ ശേഖരിക്കുകയോ അനുയോജ്യമായ രീതിയിൽ ഇണ ചേർത്ത് മുട്ടകൾ ശേഖരിക്കുകയോ ആവാം.

ഇണ ചേർക്കേണ്ട വിധം:- ഒരു പൂവന് 3 പിട, കൂടിയാൽ 4 പിട എന്ന കണക്കിൽ വേണം ഇണ ചേർക്കാൻ ഇടാൻ.ഇണ ചേരാൻ ഇട്ട ദിവസം മുതൽ 4 ദിവസം കഴിഞ്ഞു ഇടുന്ന മുട്ടകൾ മുതലേ വിരിയിക്കാൻ ശേഖരിക്കാവു.

ഇണ ചേർക്കാൻ ഇടുന്ന കോഴികൾക് നല്ല പ്രോട്ടീൻ അടങ്ങിയ തീറ്റയും കൊടുക്കണം.55 ഗ്രാം ഭാരം ഉള്ള മുട്ടകൾ വേണം വിരിയിക്കാൻ തിരഞ്ഞെടുക്കാൻ.

5 മുതൽ 7 ദിവസത്തിൽ കൂടുതൽ പഴക്കം ഉള്ള മുട്ടകൾ വിരിയ്യിക്കാൻ ശേഖരിക്കരുത്.അത് പോലെ പ്രായം കൂടിയ കോഴികളിൽ നിന്നുമുള്ള മുട്ടകളും വിരിയിക്കാൻ എടുക്കരുത്.

ഇനി കാടകളിൽ നിന്നും മുട്ടകൾ ശേഖരിക്കുമ്പോൾ 2 ഓ 3 ഓ പിടക് 1 പൂവൻ എന്ന അനുപാതത്തിൽ പൂവനും പിടയും ഇണ ചേർക്കാൻ ഇട്ടാൽ മതി.

കാടകളിൽ നല്ല വിരിയാൻ സാധ്യതയുള്ള മുട്ടകൾ ഭാരം നോക്കുന്നതിലും നല്ലത് കൂടുതൽ കറുപ്പ് പുള്ളികൾ കൂടിയ മുട്ട ശേഖരിക്കുന്നതാണ് നല്ലത്.

കാടകളിലെ കൊത്തുമുട്ട എടുക്കേണ്ട രീതി

3 female (പിട)ന് 1 male (പൂവൻ) എന്ന നിരക്കിൽ കാടകളെ മാറ്റി പാർപ്പിക്കുക.

2:1 ആയാലും കുഴപ്പമില്ല. 7 to 10 ദിവസം കഴിഞ്ഞു കിട്ടുന്ന മുട്ടകളാണ് കൊത്തു മുട്ടയായിട്ട് ഉപയോഗിക്കേണ്ടത്. അത് പോലെ തന്നെ 6 ദിവസത്തിനുള്ളിൽ തന്നെ അത് വിരിയിപ്പിക്കാനും വെക്കുക. എങ്കിൽ മാത്രമേ ഹാച്ചിബിലിറ്റി കൂടുതൽ കിട്ടുകയുള്ളൂ.

16 to18 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങളെ വിരിഞ്ഞു കിട്ടുന്നതാണ്. ഇൻഗുബേറ്ററിനുള്ളിലേക്ക് ഉറുമ്പ് കയറാതെ സൂക്ഷിക്കുക.

Phone - 9747662716

അനുബന്ധ വാർത്തകൾക്ക് - 

BV 380, നാടൻ കോഴി മുട്ട ഉല്പാദനം വർദ്ധിക്കാൻ പ്രായോഗിക രീതികൾ

 

English Summary: Precautions to be taken while hatching eggs

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds