Updated on: 1 June, 2022 9:30 AM IST
അലങ്കാരമത്സ്യങ്ങളെ വളർത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ

വിജയ സാധ്യതയുള്ള കാർഷിക സംരംഭങ്ങളിൽ മുൻപന്തിയിലാണ് അലങ്കാരമത്സ്യങ്ങളുടെ വിപണനം. എന്നാൽ അലങ്കാരമത്സ്യങ്ങൾ വളർത്തുമ്പോൾ അടിസ്ഥാനപരമായി അനേകം കാര്യങ്ങൾ അറിഞ്ഞിരിക്കണം.

അറിയേണ്ട കാര്യങ്ങൾ

വാണിജ്യാടിസ്ഥാനത്തിൽ ബ്രീഡിങ് ഫാം നടത്തുമ്പോൾ മികച്ചയിനം മാതൃപിതൃ മത്സ്യങ്ങളെ തിരഞ്ഞെടുക്കണം. ഇവയെ വേർതിരിച്ച് വളർത്തുവാൻ വേണ്ടി സ്റ്റോക്ക് ഫാം കൂടി ഉൾപ്പെടുത്തണം.

ബന്ധപ്പെട്ട വാർത്തകൾ: അലങ്കാര മത്സ്യങ്ങളെ വളർത്താം, വരുമാനം നേടാം. .

സ്റ്റോക്ക് ഫാം ഉണ്ടെങ്കിൽ മാത്രമേ മീനുകളുടെ വളർച്ച മികച്ച രീതിയിൽ നടക്കുകയുള്ളൂ. ഇത് കൂടാതെ പേരന്റ് സ്റ്റോക്കിന് പ്രസവിക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കി നൽകണം. ഇതിനുവേണ്ടി വിപണിയിൽനിന്ന് ഹാച്ചറി ടാങ്ക് വാങ്ങാവുന്നതാണ്. ഇതുകൂടാതെ മീനുകളുടെ വളർച്ച നല്ല രീതിയിൽ നടക്കുവാൻ വിപണിയിൽ നിന്ന് മികച്ചയിനം തീറ്റകൾ വാങ്ങണം. ചില അനുപാതത്തിൽ തയ്യാറാക്കുന്ന കൃത്രിമ തീറ്റകൾ ഇന്ന് എല്ലാ കടകളിലും ലഭ്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വിപണന സാധ്യതയുള്ള അലങ്കാരമത്സ്യങ്ങൾ ഗപ്പി, പ്ലാറ്റി, ടെയ്ൽ തുടങ്ങിയവയാണ്.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരാന്‍ അലങ്കാര മത്സ്യങ്ങള്‍; കൂടുതല്‍ വിവരങ്ങള്‍

The marketing of ornamental fish is at the forefront of successful agricultural ventures. But there are basically many things to know when raising ornamental fish.

ഇത് പ്രസവിക്കുന്ന ഇനം അലങ്കാരമത്സ്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നതുകൊണ്ട് വിപണനസാധ്യത ഇവയ്ക്ക് ഏറെയാണ്. മുട്ടയിടുന്ന ഇനങ്ങളുടെ വിഭാഗത്തിലാണ് ഗോൾഡ് ഫിഷ്, ഗൗരാമി, സയാമീസ്, ഫൈറ്റർ തുടങ്ങിയ ഉൾപ്പെടുന്നത്. ഹാച്ചറികളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങൾ നേഴ്സറി കുളങ്ങളിൽ വളർത്തുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം. വിപണനത്തിന് വേണ്ടി കുഞ്ഞുങ്ങളെ വളർത്തുമ്പോൾ ഓരോ ഇനത്തിലും ഗ്രോ ഔട്ട് ഫാമുകൾ തയ്യാറാക്കണം. അലങ്കാര മത്സ്യങ്ങൾക്ക് വേണ്ടി ബ്രീഡിങ് യൂണിറ്റ് തയ്യാറാക്കുവാൻ 25 സെൻറ് സ്ഥലം കുറഞ്ഞത് വേണ്ടിവരുന്നു.

ചിലപ്പോൾ മൂലധനനിക്ഷേപം തന്നെ ഒരു ലക്ഷത്തിന് മേലെ പോകുന്നു. ബ്രീഡിങ് യൂണിറ്റ് സജ്ജമാകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം വെള്ളത്തിൻറെ ലഭ്യതയാണ്. വെള്ളം നല്ലപോലെ ലഭ്യമാകുന്ന ഇടം തിരഞ്ഞെടുത്തില്ലെങ്കിൽ തുടക്കത്തിൽ തന്നെ കൃഷി ഒരു പരാജയമായി മാറും. അലങ്കാര മത്സ്യങ്ങൾക്ക് നല്ല വിപണിയാണ് നിലവിൽ കേരളത്തിൽ. ഇവിടെ നിന്ന് ഇന്ത്യയുടെ പല നഗരങ്ങളിലേക്കും, വിദേശത്തേക്കും നിരവധിപേർ അലങ്കാര മത്സ്യങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. വിപണി കണ്ടെത്തുവാൻ എപ്പോഴും ഓൺലൈൻ മാധ്യമങ്ങളാണ് നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: അലങ്കാര മത്സ്യങ്ങള്‍ക്ക് ആല്‍ത്തറ മൂല

English Summary: Things to know when raising ornamental fish
Published on: 01 June 2022, 08:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now