ഫാമിങ് മേഖലയിൽ സ്വയം തൊഴിൽ അന്വേഷിക്കുന്ന ആരുടെ ചിന്തയിലേക്കും ആദ്യം എത്തുന്ന ഒരു മേഖലയാണ് കോഴി വളർത്തൽ (ബ്രോയിലർ, മുട്ടകോഴി). വിശദമായ പഠനശേഷം മാത്രമേ ഈ മേഖലയിലേക്ക് ആരും കടന്നു വരാവൂ. അല്ലെങ്കിൽ കൈ പൊള്ളും.
ഈ രംഗത്തേക്ക് കടന്നു വരുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ കൊടുക്കാം
1. ആവശ്യമായ സ്ഥലം
1000 കോഴി വളര്‍ത്തണം എങ്കില്‍ ഷെഡ് മാത്രംചുരുങ്ങിയത് 1250 സ്‌ക്വയര്‍ ഫീറ്റ് ആവശ്യമാണ്. തീറ്റ സ്റ്റോക് ചെയാനുള്ള സ്റ്റോര്‍ റൂം വേറെയും , 100 കോഴിക്ക് മുകളില്‍ വളര്‍ത്താന്‍ പഞ്ചായത്ത് ലൈസന്‍സ് ആവശ്യമാണ്.നൂറു മീറ്ററിന് ചുറ്റളവില്‍ വീടുകള്‍ ഉണ്ടെങ്കില്‍ അവരുടെ സമ്മതം ആവശ്യമാണ്.
2. കറന്റ്, വാഹന സൗകര്യം
ശുദ്ധജല ലഭ്യത തുടങ്ങിയവ ഉറപ്പു വരുത്തേണ്ടതാണ്.
സ്റ്റോർ റൂമിനു അടുത്ത് വരെ എത്തുന്ന രീതിയിൽ വാഹനസൗകര്യം ഒരുക്കേണ്ടതാണ്. ഇത് തീറ്റ ഇറക്കുവാനും തിരിച്ചു കോഴി/മുട്ട കയറ്റി പോവുന്നതിനും വളരെ അത്യാവശ്യം ആണ്.
3. മാർക്കറ്റിംഗ്
മാർക്കറ്റിംഗ് രംഗത്ത് വരുന്ന അറിവില്ലായ്മ, ശ്രദ്ധകുറവ് ധന നഷ്ടത്തിനും കച്ചവട പരാജയത്തിലും കലാശിക്കും.
ലക്ഷങ്ങൾ മുടക്കി ഫാം കെട്ടാനും , ഹൈ ടെക് കൂട് ഫിറ്റ് ചെയ്യാനും മുതിരുന്നതിനു മുൻപ് തന്റെ ഉത്പന്നം ഒരു മാസം തനിക്ക് എത്ര മാർക്കറ്റ് ചെയ്യാൻ കഴിയും എന്ന് പരിശോധിക്കേണ്ടതാണ്. ആ കാപ്പാസിറ്റിയിൽ നിന്ന് കൊണ്ടേ ആദ്യം തുടങ്ങാവൂ..പിന്നീട് പടിപടിയായി വികസിപ്പിക്കുക.
ബ്രോയിലർ കൃഷി തുടക്കക്കാർക് നല്ലത് ഇന്റഗ്രെഷൻ രീതി ആണ്. അതാവുമ്പോൾ വിപണനത്തിനുള്ള റിസ്ക് അറിയേണ്ടതില്ല. മുട്ടകോഴി കൃഷിയിൽ തുറന്നു വിട്ടു വളർത്തുന്ന ഇനങ്ങളും ഹൈ ടെക് കേജുകളിൽ വളർത്തുന്ന ഇനങ്ങളും ഉണ്ട് .
ഗ്രാമശ്രീ , ഗ്രാമപ്രിയ, കൈരളി, ഗ്രാമലക്ഷ്മി, കരിം കോഴി, നാടൻ എന്നിവ വീട്ടുമുറ്റത്തു വളർത്താൻ പറ്റിയ നല്ല രോഗപ്രതിരോത ശേഷിയുള്ള കോഴി കളാണ്.നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചു ഉരുതിരിച്ചെടുത്ത സങ്കരഇനം കോഴികളും ഇതിൽ ഉൾപ്പെടും . ഹൈ ടെക് കൂടുകളിലേക്ക് bv380, high line silver, high line brown അതുല്യ മുതലായ ഹൈ ബ്രീഡ് ഇനങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ് . ശരിയായ പരിചരണകുറവും രോഗപ്രതിരോധശേഷി കുറവും കാലാവസ്ഥപ്രശ്നവും തീറ്റചിലവും കൊടുക്കുന്ന തീറ്റക്കു അനുസരിച്ചുള്ള മുട്ടയുത്പാദനമില്ലായ്മയും എല്ലാം കൂടി ഒത്തുവരുമ്പോൾ എഴുപത്ശതമാനം ഹൈടെക് കൂടുകളിൽ കൃഷിചെയ്യുന്നവരും പരാജയത്തിന്റെ കയ്പുനീർ രുചിച്ചവരാണ്.
കൂട് വിൽ ക്കാനുണ്ട് , കോഴിയും കൂടും കൂടി വിൽക്കാനുണ്ട് തുടങ്ങി നിത്യവും കാണുന്ന ഓൺലൈൻ പരസ്യങ്ങൾ ഇതിനുദാഹരണമാണ്. പ്രവാസം മതിയാക്കി മുട്ടകോഴി കൃഷിക്ക് ഇറങ്ങി ഹൈടെക് കൂടുവെക്കാൻ ചെലവാക്കിയ ലക്ഷങ്ങൾ തിരിച്ചുപിടിക്കാൻ രണ്ടാമതും പ്രവാസിയാവേണ്ടി വന്നവരും നമ്മുടെ മുൻപിൽ ഉണ്ട്.
ആരെയും നിരാശ പെടുത്താനല്ല ഇത് കുറിക്കുന്നത് . ഏതൊരു സംരംഭത്തിന് മുതിരുമ്പോളും അതെ കുറിച്ച് നല്ല പോലെ അറിവ് നേടുക. മറ്റുള്ളവർ ചെയ്യുന്ന സംരംഭങ്ങൾ പോയി കാണുക. അതെ കുറിച്ച് മനസിലാക്കുക . അവരുടെ ലാഭകണക്കു ചോദിച്ചറിയുന്നതിനു പകരം അവർ ആ മേഖലയിൽ നേരിടുന്ന പ്രശനങ്ങൾ മനസിലാക്കുക. നമ്മൾ ഒരു സംരംഭം തുടങ്ങിയാൽ നമുക്ക് ആ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമോ എന്ന് ആലോചിക്കുക. യൂട്യുബിലും മറ്റും തിരഞ്ഞാൽ വിജയിച്ചവരെമാത്രമേ നമ്മൾ കാണൂ.. വിജയകഥകൾ മാത്രമേ നാം കേൾക്കൂ.
അനുഭവസ്ഥരിൽ നിന്നും നേരിട്ട് പഠിക്കുക. ഏതൊരു വിജയത്തിന് പിന്നിലും നഷ്ടങ്ങളുടെയും പരിശ്രമത്തിന്റെയും കഥ പറയാൻ ഉണ്ടാവും.. അറിവ് പകർന്ന് നൽകേണ്ട ഒന്നാണ് പലരിൽ നിന്ന് അല്പാല്പം കിട്ടുന്നത് കൂട്ടിച്ചേർത്ത് വലിയ അറിവിന് ഉടമകളാകുക
ഏവർക്കും വിജയാശംസകൾ..
രവികുമാർ മാരാരിക്കുളം