തൊണ്ണൻ വാള ശരീരം നീണ്ട് പരന്നതാണ്. മുതുക് ചിറകിന് 4 മുള്ളുകളുണ്ട്. ഗുദചിറക് വലുതും 57-58 രശ്മികളോട് കൂടിയതുമാണ്. രണ്ടു ജോഡി മീശരോമങ്ങളുണ്ട്. കവിൾക്കോണിൽ നിന്നുദ്ഭവിക്കുന്ന മീശരോമങ്ങൾ കാൽച്ചിറകിന്റെ പിന്നിലേക്ക് എത്തുന്നവരതയും നിളമുണ്ട്. കീഴ്ത്താടിയിൽ നിന്നുത്ഭവിക്കുന്ന മീശരോമങ്ങൾ ചെറുതാണ്. വാൽച്ചിറക് കൃതികാകൃതിയിലുള്ളതാണ്. വാൽച്ചിറകിന്റെ അഗ്രഭാഗം കൂർത്തതാണ്.
ശരീരത്തിന് ഊതനിറമാണ്. മുതുകു വശത്തിന് തവിട്ടു നിറമുണ്ടായിരിക്കും. ചെകിളയ്ക്ക് സമീപം കറുത്ത് വൃത്താകൃതിയിലുള്ള ഒരു പൊട്ടുണ്ട്. ചിറകുകൾക്ക് ചെറിയ മഞ്ഞ നിറം ദൃശ്യമാണ്. വാലിന്റെയറ്റത്തും ഒരു കറുത്ത പൊട്ട് കാണാം.
1797-ൽ ബ്ലോച്ച് എന്ന ശാസ്ത്രജ്ഞൻ രേഖപ്പെടുത്തിയതാണ്. ഈ മൽസ്യത്തെ ശരീരത്തിൽ രണ്ടുപൊട്ടുകളുള്ളതി നാൽ “ബൈമാക്കുലേറ്റസ്' എന്ന ശാസ്ത്രനാമം നൽകി. നമ്മുടെ നെൽപ്പാടങ്ങളിലും തോടുകളിലും പുഴയിലും സാധാരണ കണ്ടു വരുന്നു.
ആധുനികസാങ്കേതിക ഉപകരണങ്ങളുടെ ആവിർഭാവത്തോടു കൂടി, ഉപഭോഗവും ഉൽപാദനവും തമ്മിലുണ്ടായിരുന്ന സൂക്ഷ്മമായ സമവാക്യങ്ങളിൽ മാറ്റം വരുകയും ജൈവ സമ്പത്തിനുമേൽ കനത്ത ആഘാത മേൽപ്പിക്കുകയും ചെയ്തു.
മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞു വന്നു. കീടനാശിനി പ്രയോഗങ്ങൾ നെൽപ്പാടങ്ങളിലെ മത്സ്യസമ്പത്തിനെ ശിഥിലമാക്കിയപ്പോൾ മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവും, ജലസമ്പത്തിന്റെ ശോഷണവും. അണക്കെട്ടുകളും ഒന്നു ചേർന്ന് നദികളിലെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി മാറി.
അന്യാദൃശ്യമായ നമ്മുടെ മത്സ്യസമ്പത്ത് വരും തലമുറയുടേതു കൂടിയാണ്. അതു കൊണ്ടു തന്നെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടേതും. ഉത്തരവാദിത സന്തുലിത വിഭവവിനിയോഗ മാതൃകകളാണ് നാം അവലംബിക്കേണ്ടത്. ശാസ്ത്രീയമോ പരമ്പരാഗതമോ ആയ ഏതു രീതികൾ പിൻതുടർന്നാലും വരും കാലങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കണമെങ്കിൽ ചില അറിവുകൾ അനിവാര്യമാണ്.