തുളി മത്സ്യം ശരീരം നീണ്ട് ഉരുണ്ടതാണ്. രണ്ട് ജോടി മീശരോമങ്ങളുണ്ട്. പാർശ്വരേഖ പൂർണ്ണമാണ്. ചെതുമ്പലുകൾ വളരെ ചെറുതാണ്. പാർശ രേഖ 53-60 ചെതുമ്പലുകളിലായി വിന്യസിച്ചിരിക്കുന്നു. വായ അടിഭാഗത്താണ്. മുതുകു ചിറക് നാസികയോടു അടുത്തു നിൽക്കുന്നു.
ശരീരം, നരച്ചതോ വെള്ള നിറത്തോടു കൂടിയതോ ആണ്. മുതുകുവത്തിന് കറുത്ത നിറമാണ്. ചെതുമ്പലുകൾ ശരീരത്തോട് ചേർന്ന ഭാഗത്തിന് നല്ല കറുപ്പ് നിറമുണ്ട്. ഓരോ ചെതുമ്പലിന്റെയും നിറം ഒന്നു ചേരുമ്പോൾ, കറുത്ത വരയുള്ളതു പോലെ തോന്നും, പാർശ്വരേഖക്കു മുകളിലായി ഇത്തരത്തിലുള്ള നേർവരകൾ കാണുവാൻ സാധിക്കും. വാലിന്റെ അഗ്രഭാഗത്ത് അത് തെളിച്ചമില്ലാത്ത കറുത്ത വലിയ പൊട്ട് കാണുന്നു. ചെതുമ്പലുകൾ കരിപുരണ്ടതു പോലെയായിരിക്കും.
കേരളത്തിലും ശ്രീലങ്കയിലും മാത്രമാണ് പുല്ലനെ കണ്ടുവരുന്നത്. കേരളത്തിൽ ഇവയെ അധികമായി കാണുന്നത് പമ്പാനദിയിലാണ്. വടക്കും പടിഞ്ഞാറൻ കാലവർഷാരംഭത്തോടെ, മുട്ടയിടുന്നതിനായി മേൽ നിലങ്ങളിലേക്ക് മലയ്ക്ക് ഇവ കൂട്ടമായി കയറുന്നു. അന്നാട്ടുകാർ ഇതിനെ തെളിയിളക്കം' എന്നാണ് വിശേഷിപ്പിക്കുന്നത്. സമീപകാലത്തായി, മണലെടുപ്പും മലിനീകരണവും മൂലം ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
1842 -ൽ, വാലൻസിനെസ്സ്, ആലപ്പുഴയിൽ നിന്നും പുസ്സുമർ ശേഖരിച്ചു നൽകിയ മത്സ്യങ്ങളെ ആസ്പദമാക്കിയാണ് ഇതിനു ശാസ്ത്രനാമം നൽകിയത്. ഡ്രസ്സുമാടുള്ള ആദരവ് മുൻനിറുത്തി 'ഡുസ്സുമേരി' എന്ന ശാസ്ത്ര നാമം നൽകി.
ജൈവസമ്പത്തുകൾ വികസനത്തിന്റെ അസംസ്കൃത വസ്തുക്കളും കൂടിയാണ്. അതി പ്രധാനമായ ആരോഗ്യമേഖല മുതൽ കരകൗശല നിർമ്മാണത്തിൽ വരെ ജൈവവസ്തുക്കളുടെ ഉപയോഗം കാണാം, മത്സ്യങ്ങളുടെ ചൂഷണവും ഉപയോഗവും, ഈയവസരത്തിൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. അലങ്കാരം, ആതുരസേവനം, വിനോദം, ആഹാരം ഇവയെല്ലാം വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന മത്സ്യങ്ങൾ നിരവധിയാണ്.
ആധുനികസാങ്കേതിക ഉപകരണങ്ങളുടെ ആവിർഭാവത്തോടു കൂടി, ഉപഭോഗവും ഉൽപാദനവും തമ്മിലുണ്ടായിരുന്ന സൂക്ഷ്മമായ സമവാക്യങ്ങളിൽ മാറ്റം വരുകയും ജൈവ സമ്പത്തിനുമേൽ കനത്ത ആഘാത മേൽപ്പിക്കുകയും ചെയ്തു. മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞു വന്നു. കീടനാശിനി പ്രയോഗങ്ങൾ നെൽപ്പാടങ്ങളിലെ മത്സ്യസമ്പത്തിനെ ശിഥിലമാക്കിയപ്പോൾ മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവും, ജലസമ്പത്തിന്റെ ശോഷണവും. അണക്കെട്ടുകളും ഒന്നു ചേർന്ന് നദികളിലെ മത്സ്യസമ്പത്തിന്റെ നിലനി ൽപ്പിന് ഭീഷണിയായി മാറി.
അന്യാദൃശ്യമായ നമ്മുടെ മത്സ്യസമ്പത്ത് വരും തലമുറയുടേതു കൂടിയാണ്. അതു കൊണ്ടു തന്നെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടേതും. ഉത്തരവാദിത സന്തുലിത വിഭവവിനിയോഗ മാതൃകകളാണ് നാം അവലംബിക്കേണ്ടത്. ശാസ്ത്രീയമോ പരമ്പരാഗതമോ ആയ ഏതു രീതികൾ പിൻതുടർന്നാലും വരും കാലങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കണമെങ്കിൽ ചില അറിവുകൾ അനിവാര്യമാണ്.