തളുമ്പൻ വാള ശരീരം നീണ്ടതും എന്നാൽ പാർശ്വങ്ങളിൽ നിന്നും ഒതുങ്ങിയതുമാണ്. നമ്മുടെ നാട്ടിൽ കാണുന്ന ചൊട്ടാവാളയുടേതിന് സമാനമായ ശരീരം. മൂന്നു ജോടി മീശരോമങ്ങളുണ്ട്. കവിൾക്കോണിൽ നിന്നുത്ഭവിക്കുന്ന ഒരു ജോടി മീശരോമങ്ങൾ കൈച്ചിറകിന്റെയറ്റം വരെ എത്തുന്നുണ്ട്.
കീഴ്ത്താടിയുടെ രണ്ടു ജോടി മീശരോമങ്ങൾക്ക് നീളമുണ്ട്. അവയിലെ പുറത്തെ ജോടി കൈച്ചിറകിന്റെ ഉത്ഭവസ്ഥാനം വരെ നീളമുള്ളവയാ ണ്. മുതുകു ചിറകിന് മുള്ളുകളൊന്നുമില്ല. കൈച്ചിറക് വളരെ ചെറുതാണ് എന്നാൽ അതിന്റെ ആദ്യത്തെ മുള്ളിന് നല്ല ഉറപ്പുണ്ട്. മാത്രവുമല്ല ഒരു വശത്ത് വാൾപ്പല്ലുണ്ട്. പാർശ്വരേഖ പൂർണ്ണമാണ്.
നിറമാണ്. വശങ്ങൾക്ക് ഊതനിറമാണ്. പാരങ്ങളിൽ വളരെ ചെറിയ കറുത്ത കുത്തുകൾ കാണാം. കഴുത്തിൽ വിരലിന്റെ ആകൃതിയിലുള്ള ഒരു കറുത്ത പാടുണ്ട്. വാൽച്ചിറക് ചിലപ്പോൾ മഞ്ഞനിറത്തിൽ കാണാറുണ്ട്. വാൽച്ചിറകിന്റെ തുറന്ന ഭാഗം ലംബാകൃതിയിലാണ്.
1868-ൽ ശ്രീ.ബർനറ്റ്, ഡോ.ഫ്രാൻസീസ് ഡേക്ക് നൽകിയ മത്സ്യങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം നൽകിയ പേര് സെലൂറസ് പക്റ്റേടസ് എന്നാ യിരുന്നു (Day, 1868), 1873-ൽ പിന്നീട് നടത്തിയ വിശദമായ പഠനത്തിൽ ഇതൊരു പുതിയ ഇനമാണെന്ന് കണ്ടെത്തുകയും, ലൂറസ് വയനാ ടൻസിസ് എന്ന പേര് നൽകുകയും ചെയ്തു (Day, 18733).
കേരളം, കർണ്ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മാത്രം കാണുന്ന ഈ മത്സ്യം പശ്ചിമ ഘട്ടത്തിന്റെ മാത്രം സമ്പത്താണ്. കേരളത്തിൽ ഇതിനെ കാണുന്നത് കബനി നദിയിലും അതിന്റെ പോഷക നദിയിലും മാത്രമാണ്. സാധാരണ വലുപ്പും മൂന്ന് സെ.മീ ആണ്.