ക്ഷീര കർഷകൻ നേരിടുന്ന പ്രധാന പ്രശ്നം ആണ് പശുവിന്റെ തൊഴി. എത്ര നല്ല ഇണക്കമുള്ള പശുവും ആദ്യ പ്രസവത്തിനു ശേഷം അതിന്റ അകിട് തൊടാൻ പോകുമ്പോൾ തൊഴിക്കും എന്ന് ക്ഷീര കർഷകൻ വിലപിക്കാറുണ്ട്. ചില പശുക്കൾ കടിഞ്ഞുൽ അല്ലെങ്കിലും തൊഴിക്കും.
തൊഴി മാറ്റാൻ 8 രീതിയിൽ കെട്ട് കാലിന് എന്നൊക്കെ പറയാറുണ്ടെങ്കിലും ഏറ്റവും എളുപ്പം ഒരു അടിസ്ഥാന വിവരം അറിഞ്ഞിരിക്കുക എന്നതാണ്. പശുവിന്റെ നിൽപ് സാധാരണ നിൽക്കുന്നതിൽ നിന്നും അതിന്റ മൂക്ക് ( അതായത് കഴുത്തിന്റെ അടിയിൽ കൈ കൊണ്ട് ) ഉയർത്തി പിടിക്കുക. തല ഉയർന്നാൽ പശുവിനു തൊഴിക്കാൻ പറ്റില്ല. മറ്റൊരു വഴി പശുവിനെ ഊരാകുടുക്ക് ഇട്ടാണല്ലോ മരത്തിന് കെട്ടി ഇടാറ്.
അങ്ങനെ കെട്ടുമ്പോൾ കെട്ടുന്നത് പശുവിന്റെ തലയെക്കാള് അൽപ്പം ഉയർത്തി കെട്ടുക. എന്നിട്ട് ഊരാകുടുക്കിന്റെ ബാക്കി കയർ ചെറുതായി മൂക്കുകയറിന്റ ഉള്ളിലേക്കുടി എടുക്കുക. എന്നിട്ട് ആ കയർ ചെറുതായി ഒന്നു തൊട്ടു നിൽക്കുകയെ വേണ്ടു. അഞ്ച് ദിവസത്തിനുള്ളിൽ കയർ അങ്ങനെ കെട്ടാതെ തന്നെ കറക്കാൻ വിടും.