Updated on: 28 January, 2021 6:00 PM IST
21 എണ്ണം വില്‍പനയ്ക്ക് തയ്യാറാണ്.

കാസർഗോഡ് : ജില്ലയിലെ ക്ഷീരമേഖലയ്ക്ക് മുതല്‍ക്കൂട്ടായി ചിത്താരി ക്ഷീരവ്യവസായ സംഘത്തിന്റെ കിടാരി പാര്‍ക്ക്. കര്‍ഷകര്‍ക്കും ക്ഷീരമേഖലയിലേക്ക് കടന്നുവരുന്ന വര്‍ക്കും ഇടനിലക്കാരെ ഒഴിവാക്കി മികച്ച ഗുണമേന്മയുള്ള പശുക്കളെ ഇവിടെ നിന്ന് വാങ്ങാം.

2018-2019 വര്‍ഷം ക്ഷീരവികസന വകുപ്പ് സംസ്ഥാനത്ത് അനുവദിച്ച രണ്ട് കിടാരി പാര്‍ക്കില്‍ ഒന്നാണ് ചിത്താരി ക്ഷീരവ്യവസായ പാര്‍ക്ക്. ഏഴ് മുതല്‍ 15 മാസം വരെ പ്രായമുള്ള കിടാരികളെ വാങ്ങി വളര്‍ത്തി പ്രസവിക്കുമ്പോള്‍ പശുവിനെയും കിടാവിനെയും ക്ഷീരകര്‍ഷകര്‍ക്ക് വില്‍ക്കുന്ന പദ്ധതിയാണിത്.

ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ കിടാരി പാര്‍ക്കില്‍ 66 പശുക്കളെ വില്‍പന നടത്തി. 21 എണ്ണം വില്‍പനയ്ക്ക് തയ്യാറാണ്. രോഗപ്രതിരോധശേഷിയും പാലുല്‍പാദന ശേഷിയുമുള്ള മികച്ച ഇനം പശുക്കളെയാണ് ഇവിടെ വളര്‍ത്തുന്നത്.

അതിനാല്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും വിശ്വസിച്ചു വാങ്ങാം. ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കും ചീമേനിയിലെ തുറന്ന ജയിലിലേയ്ക്കും ഇവിടെ നിന്ന് പശുക്കളെ വില്‍പന നടത്തുന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, കര്‍ണാടകയിലെ ചിന്താമണി എന്നിവിടങ്ങളില്‍ നിന്നാണ് കിടാരികളെ ആദ്യഘട്ടത്തില്‍ പാര്‍ക്കില്‍ എത്തിച്ചത്.

ഒരു പശുവിനു 45000 മുതല്‍ 75000 വരെയാണ് വില. പാല്‍ ഉല്‍പാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ഇടനിലക്കാരില്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ടു വാങ്ങാം.

പശുക്കള്‍ക്ക് ഇന്‍ഷുറന്‍സും ചെയ്തു കൊടുക്കും. വാങ്ങുന്ന സമയത്ത് പശുക്കളുടെ ഹെല്‍ത്ത് ആന്റ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഉറപ്പാക്കുന്നു. മുന്‍പ് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങുമ്പോള്‍ ഇടനിലക്കാരുടെ ചൂഷണം പതിവായിരുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ക്ഷീരോത്പാദക ക്ഷമതയുള്ള നല്ലയിനം നാടൻ പശുക്കളെ വളർത്താൻ അപേക്ഷ ക്ഷണിച്ചു

English Summary: To buy good quality cows, visit Kasaragod kidari Park
Published on: 28 January 2021, 03:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now